മോ​ർ​ഗ​ന്‍റെ ബാ​റ്റിം​ഗ് സ്ഫോ​ട​ന​ത്തി​ൽ അ​ഫ്ഗാ​ൻ ത​ക​ർ​ന്നു; ഇം​ഗ്ല​ണ്ടി​ന് കൂ​റ്റ​ൻ ജ​യം
മാ​ഞ്ച​സ്റ്റ​ര്‍: മ​ഴ​മേ​ഘ​ങ്ങ​ൾ മാ​റി​നി​ന്ന ഓ​ള്‍​ഡ് ട്രാ​ഫ​ര്‍​ഡി​ല്‍ ഇ​യോ​ന്‍ മോ​ര്‍​ഗ​ന്‍ സി​ക്‌​സു​ക​ള്‍​കൊ​ണ്ട് മ​ഴ പെ​യ്യി​ച്ചു. സി​ക്‌​സു​ക​ള്‍​കൊ​ണ്ട് റ​ൺ മ​ഴ​പെ​യ്യി ച്ച​പ്പോ​ള്‍ ഇം​ഗ്ല​ണ്ട് ഉ​യ​ര്‍​ത്തി കൂ​റ്റ​ന്‍ സ്‌​കോ​റി​ന് അ​ടു​ത്തു​പോ​ലു​മെ​ത്താ​തെ അ​ഫ്ഗാ​നി​സ്ഥാ​ന്‍ 150 റ​ണ്‍​സി​നു കീ​ഴ​ട​ങ്ങി. അ​ഫ്ഗാ​നി​സ്ഥാ​നു ജ​യി​ക്കാ​ന്‍ 398 റ​ണ്‍​സാ​ണ് വേ​ണ്ടി​യി​രു​ന്ന​ത്. അ​ഫ്ഗാ​നി​സ്ഥാ​ന്‍റെ പോ​രാ​ട്ടം 50 ഓ​വ​റി​ല്‍ എ​ട്ടു വി​ക്ക​റ്റി​ന് 247 റ​ണ്‍​സി​ല്‍ അ​വ​സാ​നി​ച്ചു.

പ്ര​തീ​ക്ഷി​ച്ച​തു​ത​ന്നെ സം​ഭ​വി​ച്ചു. അ​ഫ്ഗി​സ്ഥാ​നെ​തി​രേ ഇം​ഗ്ല​ണ്ട് കൂ​റ്റ​ന്‍ സ്‌​കോ​ര്‍ നേ​ടി. ഈ ​ലോ​ക​ക​പ്പി​ല്‍ ഉ​ണ്ടാ​കു​മെ​ന്നു ക​രു​തി​യ 500 റ​ണ്‍​സ് വ​ഴ​ങ്ങി​യി​ല്ലെ​ന്ന കാ​ര്യ​ത്തി​ല്‍ അ​ഫ്ഗാ​ന് ആ​ശ്വ​സി​ക്കാം. ടോ​സ് നേ​ടി​യ ഇം​ഗ്ല​ണ്ട് ര​ണ്ടാ​മ​തൊ​ന്നാ​ലോ​ചി​ക്കാ​തെ ബാ​റ്റിം​ഗ്ത​ന്നെ തെ​ര​ഞ്ഞെ​ടു​ത്തു. ആ ​തീ​രു​മാ​നം വ​ന്ന​പ്പോ​ള്‍ ഇം​ഗ്ല​ണ്ട് എ​ത്ര റ​ണ്‍​സ് എ​ടു​ക്കു​മെ​ന്നാ​ണ് ക​ണ​ക്കു​കൂ​ട്ടി​യ​ത്. ആ​ദ്യ ഓ​വ​റു​ക​ളി​ലെ മെ​ല്ല​പ്പോ​ക്ക് ക​ണ്ട​പ്പോ​ള്‍ ഇം​ഗ്ല​ണ്ട് ആ​രാ​ധ​ക​ര്‍ കൂ​റ്റ​ന്‍ സ്‌​കോ​ര്‍ പ്ര​തീ​ക്ഷി​ച്ചി​ല്ലാ​യി​രി​ക്കും. എ​ന്നാ​ല്‍, ക്യാ​പ്റ്റ​ന്‍ ഇ​യോ​ന്‍ മോ​ര്‍​ഗ​നെ​ത്തി​യ​തോ​ടെ പ​ന്തു​ക​ള്‍ നി​ലം​തൊ​ടാ​തെ ബൗ​ണ്ട​റി ലൈ​നി​നു മു​ക​ളി​ലൂ​ടെ പ​റ​ന്നു തു​ട​ങ്ങി. ഈ ​ലോ​ക​ക​പ്പി​ലെ ത​ന്നെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന സ്‌​കോ​റാ​യ 397 റ​ണ്‍​സി​ല്‍ നി​ശ്ചി​ത 50 ഓ​വ​റി​ല്‍ ആ​റു വി​ക്ക​റ്റ് ന​ഷ്ട​മാ​ക്കി ഇം​ഗ്ല​ണ്ടെ​ത്തി.

മോ​ര്‍​ഗ​നും ജോ ​റൂ​ട്ടും ജോ​സ് ബ​ട്‌​ല​റും അ​ടു​ത്ത​ടു​ത്ത് പു​റ​ത്താ​യ​താ​ണ് ഇം​ഗ്ല​ണ്ടി​ന്‍റെ സ്കോ​ർ 400 ക​ട​ക്കാ​തി​രി​ക്കാ​ന്‍ കാ​ര​ണ​മാ​യ​ത്. ലോ​ക​ക​പ്പി​ല്‍ ഇം​ഗ്ല​ണ്ടി​ന്‍റെ ഉ​യ​ര്‍​ന്ന സ്‌​കോ​റാ​ണി​ത്.
71 പ​ന്തി​ല്‍ നാ​ലു ഫോ​റി​ന്‍റെ​യും 17 സി​ക്‌​സി​ന്‍റെ​യും അ​ക​മ്പ​ടി​യി​ല്‍ 148 റ​ണ്‍​സ് നേ​ടി​യ ഇ​യോ​ന്‍ മോ​ര്‍​ഗ​ന്‍, 99 പ​ന്തി​ല്‍ എ​ട്ടു ഫോ​റും മൂ​ന്നു സി​ക്‌​സും പാ​യി​ച്ച് 90 റ​ണ്‍​സി​ലെ​ത്തി​യ ജോ​ണി ബെ​യ​ര്‍‌​സ്റ്റോ, 82 പ​ന്തി​ല്‍ അ​ഞ്ചു ഫോ​റും ഒ​രു സി​ക്‌​സും നേ​ടി 88 റ​ണ്‍​സ് നേ​ടി​യ ജോ ​റൂ​ട്ട് എ​ന്നി​വ​രാ​ണ് ഇം​ഗ്ല​ണ്ടി​നെ വ​ന്‍ സ്‌​കോ​റി​ലേ​ക്കു ന​യി​ച്ച​ത്.

തോ​ല്‍​വി ഉ​റ​പ്പാ​യ മ​ത്സ​ര​ത്തി​ലും ചു​മ്മാ വ​ന്ന​ങ്ങ് കീ​ഴ​ട​ങ്ങാ​ന്‍ പ​ല പോ​രാ​ട്ട​ങ്ങ​ളും ക​ണ്ട ഭൂ​മി​യി​ല്‍​നി​ന്നു വ​ന്ന അ​ഫ്ഗാ​ന്‍ ക​ളി​ക്കാ​ര്‍ ത​യാ​റ​ല്ലാ​യി​രു​ന്നു. പോ​രാ​ടി​ത​ന്നെ അ​വ​ര്‍ ഇം​ഗ്ല​ണ്ടി​ന്‍റെ സ്‌​കോ​റി​നു മു​ന്നി​ല്‍ അ​ടി​യ​റ​വു വ​ച്ചു. വ​ന്‍ സ്‌​കോ​ര്‍ ല​ക്ഷ്യ​മി​ട്ടി​റ​ങ്ങി​യ അ​ഫ്ഗാ​ന്‍റെ തു​ട​ക്കം മോ​ശ​മാ​യി​രു​ന്നു. സ്‌​കോ​ര്‍​ബോ​ര്‍​ഡി​ല്‍ നാ​ലു റ​ണ്‍​സു​ള്ള​പ്പോ​ള്‍ റ​ണ്ണൊ​ന്നു​മെ​ടു​ക്കാ​ത്ത നൂ​ര്‍ അ​ലി സ​ദ്രാ​നെ ജോ​ഫ്ര ആ​ര്‍​ച്ച​ര്‍ ക്ലീ​ന്‍ ബൗ​ള്‍​ഡാ​ക്കി. ഹ​ഷ്മ​തു​ള്ള ഷാ​ഹി​ദി (100 പ​ന്തി​ല്‍ 76), റ​ഹ്മ​ത് ഷാ (74 ​പ​ന്തി​ല്‍ 46), അ​സ്ഗ​ര്‍ അ​ഫ്ഗാ​ന്‍ (48 പ​ന്തി​ല്‍ 44), ഗു​ലാ​ബ​ദി​ന്‍ നെ​യ്ബ് (28 പ​ന്തി​ല്‍ 37) എ​ന്നി​വ​രു​ടെ പ്ര​ക​ട​ന​മാ​ണ് അ​ഫ്ഗാ​നെ മാ​ന്യ​മാ​യ തോ​ല്‍​വി​യി​ലെ​ത്തി​ച്ച​ത്.

മൂ​ന്നാം വി​ക്ക​റ്റ് കൂ​ട്ടു​കെ​ട്ടി​ല്‍ ഒ​രു​മി​ച്ച ഷാ​ഹി​ദി​യും ഷാ​യും 52 റ​ണ്‍​സാ​ണ് സ്‌​കോ​ര്‍​ബോ​ര്‍​ഡി​ല്‍ ചേ​ര്‍​ത്ത​ത്. ഷാ​ഹി​ദി​യും അ​സ്ഗ​ര്‍ അ​ഫ്ഗാ​നു​മാ​യു​ള്ള കൂ​ട്ടു​കെ​ട്ടാ​ണ് അ​ഫ്ഗാ​നി​സ്ഥാ​ന്‍റെ ഏ​റ്റ​വും മി​ക​ച്ച സ​ഖ്യം. നാ​ലാം വി​ക്ക​റ്റ് കൂ​ട്ടു​കെ​ട്ടി​ല്‍ 94 റ​ണ്‍​സാ​ണ് പി​റ​ന്ന​ത്.

ജേ​സ​ണ്‍ റോ​യി​ക്ക് പ​രി​ക്കേ​റ്റ​തി​നെ​ത്തു​ട​ര്‍​ന്ന് ജ​യിം​സ് വി​ന്‍​സ് ആ​ണ് ജോ​ണി ബെ​യ​ര്‍​സ്റ്റോ​യ്ക്കൊ​പ്പം ഓ​പ്പ​ണ്‍ ചെ​യ്യാ​നെ​ത്തി​യ​ത്. ഇ​രു​വ​രും സാ​വ​ധാ​ന​മാ​ണ് ക​ളി​ച്ച​ത്. 9.3 ഓ​വ​റി​ല്‍ 44 റ​ണ്‍​സാ​ണ് ഈ ​കൂ​ട്ടു​കെ​ട്ട് നേ​ടി​യ​ത്. വി​ന്‍​സി​നെ (31 പ​ന്തി​ല്‍ 26) ദൗ​ല​ത് സ​ര്‍​ദാ​ന്‍ പു​റ​ത്താ​ക്കി. റൂ​ട്ടും ബെ​യ​ര്‍‌​സ്റ്റോ​യും ചേ​ര്‍​ന്ന ര​ണ്ടാം വി​ക്ക​റ്റ് കൂ​ട്ടു​കെ​ട്ടി​ല്‍ 120 റ​ണ്‍​സ് പി​റ​ന്നു. സെ​ഞ്ചു​റി​ക്ക് 10 റ​ണ്‍​സ് അ​ക​ലെ ബെ​യ​ര്‍‌​സ്റ്റോ​യെ സ്വ​ന്തം പ​ന്തി​ല്‍ ഗു​ല്‍​ബാ​ദി​ന്‍ നെ​യ്ബ് പി​ടി​ച്ചു. 29.5 ഓ​വ​റി​ല്‍ ബെ​യ​ര്‍​സ്‌​റ്റോ പു​റ​ത്താ​കു​മ്പോ​ള്‍ 164 റ​ണ്‍​സാ​യി​രു​ന്നു ഇം​ഗ്ല​ണ്ടി​ന്. പി​ന്നീ​ടാ​ണ് കാ​ണി​ക​ളെ ആ​വേ​ശ​ത്തി​ലാ​ക്കി​യ പ്ര​ക​ട​നം പു​റ​ത്തു​വ​ന്ന​ത്. മോ​ര്‍​ഗ​നും റൂ​ട്ടും അ​ടി​ച്ചു ത​ക​ര്‍​ത്ത​തോ​ടെ റ​ണ്‍​സി​ന്‍റെ കു​തി​ച്ചു​ക​യ​റ്റ​മാ​യി​രു​ന്നു. 17.3 ഓ​വ​റി​ല്‍ 189 റ​ണ്‍​സാ​ണ് ഇ​രു​വ​രും അ​ടി​ച്ചു കൂ​ട്ടി​യ​ത്.

തു​ട​ക്ക​ത്തി​ല്‍ പ​രു​ങ്ങി​നി​ന്ന മോ​ര്‍​ഗ​ന്‍ ഗാം​ഭീ​ര്യം പൂ​ണ്ട 57 പ​ന്തി​ല്‍ സെ​ഞ്ചു​റി തി​ക​ച്ചു. 28 റ​ണ്‍​സി​ല്‍ മോ​ര്‍​ഗ​നെ വി​ട്ടു​ക​ള​ഞ്ഞ​തി​ന്‍റെ ശി​ക്ഷ ശ​രി​ക്കും അ​നു​വ​ഭി​ച്ചു​ക​ഴി​ഞ്ഞി​രു​ന്നു അ​ഫ്ഗാ​നി​സ്ഥാ​ന്‍ അ​പ്പോ​ള്‍. റ​ഷീ​ദ് ഖാ​നെ സി​ക്‌​സി​നു പ​റ​ത്തി​യാ​ണ് ഇം​ഗ്ലീ​ഷ് നാ​യ​ക​ന്‍ സെ​ഞ്ചു​റി ആ​ഘോ​ഷി​ച്ച​ത്. ഈ ​കൂ​ട്ടു​കെ​ട്ട് നി​ല്‍​ക്കു​ന്ന​തു​ക​ണ്ട​പ്പോ​ള്‍ ഇം​ഗ്ല​ണ്ട് 400 ക​ട​ന്നു പോ​കു​മെ​ന്നു ക​രു​തി. റൂ​ട്ട്് ലോ​ക​ക​പ്പി​ലെ മൂ​ന്നാം സെ​ഞ്ചു​റി​യി​ലെ​ത്തു​മെ​ന്നും തോ​ന്നി. എ​ന്നാ​ല്‍, 46.4 ഓ​വ​റി​ല്‍ ഗു​ല്‍​ബാ​ദി​ന്‍ നെ​യ്ബി​നെ സി​ക്‌​സ് നേ​ടാ​നു​ള്ള ശ്ര​മം റ​ഹ്മ​ത് ഷാ​യു​ടെ കൈ​ക​ളി​ല്‍ അ​വ​സാ​നി​ച്ചു. അ​ടു​ത്ത പ​ന്തി​ല്‍ സി​ക്‌​സ് നേ​ടി​യ മോ​ര്‍​ഗ​ന്‍ ആ ​ഓ​വ​റി​ലെ അ​വ​സാ​ന പ​ന്തി​ല്‍ പു​റ​ത്താ​യി. ഇ​തും റ​ഹ്മ​ത് ഷാ​യാ​ണ് പി​ടി​ച്ച​ത്. 17 സി​ക്‌​സ് പാ​യി​ച്ച് മാ​ത്രം ഇം​ഗ്ല​ണ്ട് നാ​യ​ക​ന്‍ 102 റ​ണ്‍​സാ​ണ് നേ​ടി​യ​ത്.

ജോ​സ് ബ​ട്‌​ല​ര്‍ (2) പു​റ​ത്താ​യ​പ്പോ​ൾ 47.4 ഓ​വ​റി​ല്‍ 362 റ​ണ്‍​സ് മാ​ത്ര​മാ​യി​രു​ന്നു. ബെ​ന്‍ സ്‌​റ്റോ​ക്‌​സി​നും(2) കൂ​ടു​ത​ലാ​യി​ട്ടൊ​ന്നും ചെ​യ്യാ​നാ​യി​ല്ല. അ​വ​സാ​നം മോ​യി​ന്‍ അ​ലി​യു​ടെ വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗി​നു മു​ന്നി​ല്‍ അ​ഫ്ഗാ​ന്‍ ത​ള​ര്‍​ന്നു. ഒ​മ്പ​ത് പ​ന്തി​ല്‍ 31 റ​ണ്‍​സു​മാ​യി പു​റ​ത്താ​കാ​തെ​നി​ന്ന അ​ലി നാ​ലു സി​ക്‌​സും ഒ​രു ഫോ​റും നേ​ടി. ഒ​രു റ​ണ്ണു​മാ​യി ക്രി​സ് വോ​ക്‌​സ് പു​റ​ത്താ​കാ​തെ​നി​ന്നു.

റ​ണ്‍​സി​ന്‍റെ പെ​രു​മ​ഴ​യി​ലും 10 ഓ​വ​റി​ല്‍ 68 റ​ണ്‍​സ് വ​ഴ​ങ്ങി മൂ​ന്നു വി​ക്ക​റ്റ് വീ​ഴ്ത്തി ഗു​ല്‍​ബാ​ദി​ന്‍ നെ​യ്ബും 85 റ​ണ്‍​സി​ന് മൂ​ന്നു വി​ക്ക​റ്റു​മാ​യി ദൗ​ല​ത് സ​ര്‍​ദാ​നും ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​നം ന​ട​ത്തി.

ഒ​രു​പി​ടി റി​ക്കാ​ര്‍​ഡു​ക​ള്‍

* 17 സി​ക്‌​സ് നേ​ടി​യ മോ​ര്‍​ഗ​ന്‍ ഏ​ക​ദി​ന​ത്തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ സി​ക്‌​സ് നേ​ടു​ന്ന റി​ക്കാ​ര്‍​ഡ് സ്വ​ന്ത​മാ​ക്കി. 16 സി​ക്‌​സു​ക​ള്‍ വീ​തം നേ​ടി​യ രോ​ഹി​ത് ശ​ര്‍​മ, എ.​ബി. ഡി ​വി​ല്യേ​ഴ്‌​സ്, ക്രി​സ് ഗെ​യ്‌​ൽ എ​ന്നി​വ​രു​ടെ പേ​രി​ലു​ള്ള റി​ക്കാ​ര്‍​ഡാ​ണ് ത​ക​ര്‍​ത്ത​ത്. ലോ​ക​ക​പ്പി​ൽ 16 സി​ക്സ് പ​റ​ത്തി​യ ക്രി​സ് ഗെ​യ്‌​ലാ​യി​രു​ന്നു ഇ​തു​വ​രെ മു​ന്നി​ൽ.

* ഈ ​ലോ​ക​ക​പ്പി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ സി​ക്‌​സ് നേ​ടി​യ ക​ളി​ക്കാ​ര​നെ​ന്ന പ​ദ​വി മോ​ര്‍​ഗ​ന്‍ നേ​ടി. 14 സി​ക്‌​സു​ള്ള ആ​രോ​ണ്‍ ഫി​ഞ്ചാ​ണ് ര​ണ്ടാ​മ​ത്.

* 71 പ​ന്ത് നീ​ണ്ട മോ​ര്‍​ഗ​ന്‍റെ ഇ​ന്നിം​ഗ്‌​സി​ല്‍ മൂ​ന്നു ഡി​ഫ​ന്‍​സീ​വ് ഷോ​ട്ടു​ക​ള്‍ മാ​ത്ര​മാ​ണു​ണ്ടാ​യി​രു​ന്ന​ത്.

* ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ലെ വേ​ഗ​മേ​റി​യ സെ​ഞ്ചു​റി​ക​ളി​ല്‍ നാ​ലാ​മ​ത്തേ​താ​ണ് മോ​ര്‍​ഗ​ൻ കു​റി​ച്ച​ത്. 57 പ​ന്തി​ല്‍​നി​ന്നാ​ണ് ഇം​ഗ്ലീ​ഷ് നാ​യ​ക​ന്‍ സെ​ഞ്ചു​റി നേ​ടി​യ​ത്. 2011 ലോ​ക​ക​പ്പി​ല്‍ കെ​വി​ന്‍ ഒ ​ബ്രി​യ​ന്‍റെ 50 പ​ന്തി​ലെ സെ​ഞ്ചു​റി​യാ​ണ് ഏ​റ്റ​വും വേ​ഗ​മേ​റി​യ​ത്. 2015 ലോ​ക​ക​പ്പി​ല്‍ ഗ്ലെ​ന്‍ മാ​ക്‌​സ് വെ​ല്‍, 52 ബോ​ള്‍ സെ​ഞ്ചു​റി​യു​മാ​യി എ.​ബി. ഡി​വി​ല്യേ​ഴ്‌​സ് എ​ന്നി​വ​രാ​ണ് അ​ടു​ത്ത സ്ഥാ​ന​ങ്ങ​ളി​ല്‍.

* ഇം​ഗ്ല​ണ്ടി​നാ​യി ഏ​റ്റ​വും കൂ​ടു​ത​ല്‍ സി​ക്‌​സ് നേ​ടു​ന്ന ബാ​റ്റ്‌​സ്മാ​നാ​ണു മോ​ർ​ഗ​ൻ. 193 സി​ക്‌​സാ​ണ് ഇം​ഗ്ലീ​ഷ് നാ​യ​ക​ന്‍റെ പേ​രി​ലു​ള്ള​ത്. ജോ​സ് ബ​ട്‌​ല​ര്‍ (123), ആ​ന്‍​ഡ്രു ഫ്‌​ളി​ന്‍റോ​ഫ് (92) എ​ന്നി​വ​രാ​ണ് പി​ന്നി​ല്‍.

* ഓ​ൾ​ഡ് ട്രാ​ഫ​ർ​ഡി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന ഏ​ക​ദി​ന സ്കോ​റാ​ണ് ഇം​ഗ്ല​ണ്ടി​ന്‍റെ 397 റ​ണ്‍​സ്.

* അ​ഫ്ഗാ​നെ​തി​രെ 25 സി​ക്‌​സാ​ണ് ഇം​ഗ്ല​ണ്ട് നേ​ടി​യ​ത്. ഏ​ക​ദി​ന​ത്തി​ല്‍ ഒ​രു ടീം ​നേ​ടു​ന്ന ഏ​റ്റ​വും കൂ​ടു​ത​ല്‍ എ​ണ്ണം. ഇം​ഗ്ല​ണ്ടി​ന്‍റെ​ത​ന്നെ പേ​രി​ലു​ണ്ടാ​യി​രു​ന്ന 24 സി​ക്‌​സാ​യി​രു​ന്നു നേ​ര​ത്ത​ത്തേ​ത്. ഈ ​മ​ത്സ​ര​ത്തി​ല്‍ 21 ഫോ​റാ​ണ് ഇം​ഗ്ല​ണ്ട് നേ​ടി​യ​ത്.