ഓ​സ്ട്രേ​ലി​യ​യ്ക്ക് ബാ​റ്റിം​ഗ്
നോട്ടിംഗ്ഹാം: ലോകകപ്പിലെ നിർണായക പോരാട്ടത്തിൽ ബംഗ്ലാദേശിനെതിരേ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തെരഞ്ഞെടുത്തു. വെസ്റ്റ് ഇൻഡീസിനെതിരേ മിന്നുന്ന ജയം നേടിയ ബംഗ്ലാദേശ് വിജയത്തുടർച്ച ലക്ഷ്യമിട്ടാണ് കളത്തിലിറങ്ങുന്നത്. വിജയത്തോടെ സെമിപ്രതീക്ഷ ഉറപ്പിക്കാനാകും ഓസീസിന്‍റെ ലക്ഷ്യം.

പരിക്കിന്‍റെ പിടിയിലായിരുന്ന ഓൾറൗണ്ടർ മാർക്കസ് സ്റ്റോയിനസ് ഓസീസ് നിരയിൽ തിരിച്ചെത്തി. പേസർ കെയ്ൻ റിച്ചാർഡ്സണ് പകരം സ്പിന്നർ ആദം സാംപയെയും ഓസീസ് തിരിച്ചുവിളിച്ചു.

ബംഗ്ലാദേശ് നിരയിൽ പേസർ റൂബൽ ഹുസൈൻ അന്തിമ ഇലവനിൽ സ്ഥാനം നേടി. മൊസാദക് ഹുസൈന് പകരം സ്പിന്നർ സാബിർ റഹ്മാനും ടീമിലെത്തിയിട്ടുണ്ട്. മികച്ച ഫോമിലുള്ള സാക്കിബ് അൽ ഹസനിലാണ് ബംഗ്ലാദേശ് പ്രതീക്ഷ വയ്ക്കുന്നത്.

എട്ട് പോയിന്‍റുള്ള ഓസീസ് നിലവിൽ പോയിന്‍റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ്. അഞ്ച് പോയിന്‍റുള്ള ബംഗ്ലാദേശ് അഞ്ചാം സ്ഥാനത്തും.