"ഓ​റ​ഞ്ച് ക​ടു​വ​ക​ൾ'; ഇം​ഗ്ല​ണ്ടി​നെ​തി​രെ ഇ​ന്ത്യ ഇ​റ​ങ്ങു​ക എ​വേ ജ​ഴ്സി അ​ണി​ഞ്ഞ്
സ​താം​പ്ട​ൺ: ലോ​ക​ക​പ്പ് ക്രി​ക്ക​റ്റി​ൽ എ​വേ ജ​ഴ്സി​യ​ണി​ഞ്ഞ് ഇ​ന്ത്യ ക​ള​ത്തി​ലി​റ​ങ്ങു​ന്നു. ജൂ​ൺ 30ന് ​ഇം​ഗ്ല​ണ്ടി​നെ​തി​രെ​യു​ള്ള മ​ത്സ​ര​ത്തി​ലാ​ണ് ഇ​ന്ത്യ​ൻ ടീം ​ഓ​റ​ഞ്ച് ജ​ഴ്സി ധ​രി​ച്ചി​റ​ങ്ങു​യെ​ന്ന് ടൈം​സ് ഓ​ഫ് ഇ​ന്ത്യ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. 'നീ​ല​ക്ക​ടു​വു​ക​ൾ' എ​ന്ന വി​ളി​പ്പേ​രു​ള്ള ഇ​ന്ത്യ​യെ ഓ​റ​ഞ്ച് ജ​ഴ്സി​യി​ൽ കാ​ണാ​നു​ള്ള കാ​ത്തി​രി​പ്പി​ലാ​ണ് ക്രി​ക്ക​റ്റ് ആ​രാ​ധ​ക​ർ.

ആ​തി​ഥേ​യ​രാ​യ ഇം​ഗ്ല​ണ്ട് ഒ​ഴി​കെ ഒ​രേ നി​റ​മു​ള്ള ജ​ഴ്സി​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന രാ​ജ്യ​ങ്ങ​ൾ​ക്കെ​ല്ലാം ഐ​സി​സി എ​വേ ജ​ഴ്സി നി​ർ​ബ​ന്ധ​മാ​ക്കി​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് ഇം​ഗ്ല​ണ്ടി​നെ​തി​രെ ക​ളി​ക്കു​മ്പോ​ൾ ഇ​ന്ത്യ ഓ​റ​ഞ്ച് ജ​ഴ്സി ധ​രി​ച്ച് ഇ​റ​ങ്ങു​ന്ന​ത്. ഔ​ദ്യോ​ഗി​ക കി​റ്റ് സ്പോ​ൺ​സ​റാ​യ നൈ​ക്കി പു​റ​ത്തി​റ​ക്കു​ന്ന ഓ​റ​ഞ്ച് ജ​ഴ്സി​യി​ലെ കോ​ള​റി​ല്‍ നീ​ല സ്ട്രി​പ്പു​മു​ണ്ടാ​കും.

ജൂ​ൺ 22ന് ​അ​ഫ്ഗാ​നി​സ്ഥാ​നെ​യും 27ന് ​വി​ൻ​ഡീ​സി​നെ​യും നേ​രി​ടു​മ്പോ​ൾ ഇ​ന്ത്യ നീ​ല ജ​ഴ്സി ത​ന്നെ​യാ​കും ധ​രി​ക്കു​ക​യെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.