റ​ൺ​വാ​രി വാ​ർ​ണ​ർ..! ഓ​സ്ട്രേ​ലി​യ​ക്കു പ​ടു​കൂ​റ്റ​ൻ സ്കോ​ർ
ഡേ​വി​ഡ് വാ​ർ​ണ​റു​ടെ സെ​ഞ്ചു​റി​ക്ക​രു​ത്തി​ൽ ബം​ഗ്ലാ​ദേ​ശി​നെ​തി​രെ ഓ​സ്ട്രേ​ലി​യ​ക്കു പ​ടു​കൂ​റ്റ​ൻ സ്കോ​ർ. വാ​ർ​ണ​ർ ഷോ​യി​ൽ ബം​ഗ്ലാ​ദേ​ശി​നെ​തി​രെ ഓ​സ്ട്രേ​ലി​യ 382 റ​ൺ​സി​ന്‍റെ വി​ജ​യ​ല​ക്ഷ്യം കു​റി​ച്ചു. വാ​ർ​ണ​റും (166), ഫി​ഞ്ചും (53), ഖ​വാ​ജ​യും (89), മാ​ക്സ്‌​വെ​ലും (32) ത​ക​ർ​ത്താ​ടി​യ മ​ത്സ​ര​ത്തി​ൽ ലോ​ക​ക​പ്പി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന ര​ണ്ടാ​മ​ത്തെ സ്കോ​ർ ഓ​സീ​സ് സ്വ​ന്ത​മാ​ക്കി.

ഓ​സീ​സ് ഇ​ന്നിം​ഗ്സും വാ​ർ​ണ​റും മെ​ല്ലെ​ത്തു​ട​ങ്ങി ക​ത്തി​ക്ക​യ​റു​ക​യാ​യി​രു​ന്നു. വാ​ർ​ണ​റും ഫി​ഞ്ചും ചേ​ർ​ന്ന് മി​ക​ച്ച തു​ട​ക്ക​മാ​ണ് ഓ​സീ​സി​ന് ന​ൽ​കി​യ​ത്. ഇ​രു​വ​രും ആ​ദ്യ വി​ക്ക​റ്റി​ൽ 121 റ​ൺ​സാ​ണ് നേ​ടി​യ​ത്.

ര​ണ്ടാം വി​ക്ക​റ്റി​ൽ വാ​ർ​ണ​ർ​ക്കു​കൂ​ട്ടാ​യി ഖ​വാ​ജ എ​ത്തി​യ​തോ​ടെ സ്കോ​റിം​ഗ് വേ​ഗം വ​ർ​ധി​ച്ചു. ര​ണ്ടാം വി​ക്ക​റ്റി​ൽ വാ​ർ​ണ​ർ-​ഖ​വാ​ജ കൂ​ട്ടു​കെ​ട്ട് സ്കോ​ർ​ബോ​ർ​ഡി​ൽ 192 റ​ൺ​സ് ചേ​ർ​ത്തു. വാ​ർ​ണ​ർ പു​റ​ത്താ​യ ശേ​ഷ​മെ​ത്തി​യ മാ​ക്സ്‌​വെ​ലും മി​ക​ച്ച ഫോ​മി​ലാ​യി​രു​ന്നു. 10 പ​ന്തി​ൽ മൂ​ന്നു സി​ക്സും ര​ണ്ട് ഫോ​റു​മാ​യി അ​തി​വേ​ഗം സ്കോ​ർ ഉ​യ​ർ​ത്തി. 147 പ​ന്തി​ൽ 14 ബൗ​ണ്ട​റി​യും അ​ഞ്ച് സി​ക്സ​റു​ക​ളും ഉ​ൾ​പ്പെ​ടു​ന്ന​താ​യി​രു​ന്നു വാ​ർ​ണ​റു​ടെ ഇ​ന്നിം​ഗ്സ്.

മു​ൻ നാ​യ​ക​ൻ സ്റ്റീ​വ് സ്മി​ത്ത് മാ​ത്ര​മാ​ണ് (1) ഓ​സീ​സ് നി​ര​യി​ൽ നി​രാ​ശ​പ്പെ​ടു​ത്തി​യ​ത്. സൗ​മ്യ സ​ർ​ക്കാ​ർ മൂ​ന്നും മു​സ്ത​ഫി​സു​ർ റെ​ഹ്മാ​ൻ ഒ​ന്നും വി​ക്ക​റ്റ് വീ​ഴ്ത്തി.