ക​ടു​വ​ക​ൾ പേ​ടി​പ്പി​ച്ചു...​വി​ട്ടു; ഓ​സ്ട്രേ​ലി​യ​ക്കു 48 റ​ൺ​സ് വി​ജ​യം
നോ​ട്ടിം​ഗ്ഹാം: ഓ​സ്ട്രേ​ലി​യ​യു​ടെ റ​ൺ​മ​ല​യെ ഭ​യ​ക്കാ​തെ തി​രി​ച്ച​ടി​ച്ച ബം​ഗ്ലാ​ദേ​ശ് പൊ​രു​തി​ത്തോ​റ്റു. 382 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ബം​ഗ്ല ക​ടു​വ​ക​ൾ 333 റ​ൺ​സി​ൽ പോ​രാ​ട്ടം അ​വ​സാ​നി​പ്പി​ച്ചു. ഓ​സ്ട്രേ​ലി​യ​ക്കു 48 റ​ൺ​സി​ന്‍റെ വി​ജ​യം.

മു​ഷ്ഫി​ഖ​ർ റ​ഹിം (പു​റ​ത്താ​കാ​തെ 102), മു​ഹ​മ്മ​ദു​ള്ള (69), ത​മീം ഇ​ക്ബാ​ൽ (62), ഷാ​ക്കി​ബ് അ​ൽ​ഹ​സ​ൻ (41) എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ബം​ഗ്ല​ക​ൾ തി​രി​ച്ച​ടി​ച്ച​ത്. കൂ​റ്റ​ൻ ല​ക്ഷ്യ​ത്തി​ലേ​ക്ക് ബം​ഗ്ലാ​ദേ​ശ് ഇ​റ​ങ്ങി​യ​പ്പോ​ൾ വി​ൻ​ഡീ​സി​നെ​തി​രേ അ​വ​ർ ന​ട​ത്തി​യ​തു​പോ​ലൊ​രു മാ​ജി​ക്കി​നാ​ണ് ഏ​വ​രും കാ​ത്തി​രു​ന്ന​ത്. എ​ന്നാ​ൽ, നാ​ലാം ഓ​വ​റി​ൽ സൗ​മ്യ സ​ർ​ക്കാ​റും (എ​ട്ട് പ​ന്തി​ൽ 10 റ​ണ്‍​സ്) 19-ാം ഓ​വ​റി​ൽ ഷ​ക്കീ​ബ് അ​ൽ ഹ​സ​നും (41 പ​ന്തി​ൽ 41 റ​ണ്‍​സ്) പു​റ​ത്താ​യ​ത് ക​ടു​വ​ക​ൾ​ക്ക് ക്ഷീ​ണം ചെ​യ്തു.

എ​ന്നാ​ൽ അ​പ്പോ​ഴും മു​ഷ്ഫി​ഖ​ർ റ​ഹിം തോ​റ്റു​കൊ​ടു​ക്കാ​ൻ ഭാ​വ​മി​ല്ലാ​യി​രു​ന്നു. അ​ഞ്ചാം വി​ക്ക​റ്റി​ൽ മു​ഷ്ഫി​ഖ​റി​നൊ​പ്പം മു​ഹ​മ്മ​ദു​ള്ള ചേ​ർ​ന്ന​തോ​ടെ ക​ളി​മാ​റി. ഇ​രു​വ​രും ഓ​സീ​സ് പേ​സ് പ​ട​യെ ത​ല​ങ്ങും​വി​ല​ങ്ങും പ്ര​ഹ​രി​ച്ചു. സ​ഖ്യം 97 പ​ന്തി​ൽ 127 റ​ൺ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു. ബം​ഗ്ല മാ​ജി​ക് വീ​ണ്ടും പ്ര​തീ​ക്ഷി​ക്ക​വെ മു​ഹ​മ്മ​ദു​ള്ള പു​റ​ത്ത്.

ക​മ്മി​ൻ​സി​നെ ഉ​യ​ർ​ത്തി അ​ടി​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ കോ​ൾ​ട്ട​ർ​നൈ​ൽ പി​ടി​ച്ച് മു​ഹ​മ്മ​ദു​ള്ള പു​റ​ത്താ​യി. ഇ​തോ​ടെ ഓ​സ്ട്രേ​ലി​യ ക​ളി​ക​വ​ർ​ന്നു. പി​ന്നീ​ട് മു​ഷ്ഫി​ഖ​റി​ന്‍റെ സെ​ഞ്ചു​റി മാ​ത്ര​മാ​യി ബം​ഗ്ലാ​ദേ​ശി​ന്‍റെ ല​ക്ഷ്യം. 49 ാം ഓ​വ​റി​ൽ മു​ഷ്ഫി​ഖ​ർ സെ​ഞ്ചു​റി പൂ​ർ​ത്തി​യാ​ക്കി. 97 പ​ന്തി​ൽ ഒ​മ്പ​ത് ഫോ​റും ഒ​രു സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു മു​ഷ്ഫി​ഖ​റി​ന്‍റെ ഇ​ന്നിം​ഗ്സ്.

നേ​ര​ത്തെ ഡേ​വി​ഡ് വാ​ർ​ണ​റു​ടെ സെ​ഞ്ചു​റി​ക്ക​രു​ത്തി​ലാ​ണ് ഓ​സ്ട്രേ​ലി​യ​ക്കു പ​ടു​കൂ​റ്റ​ൻ സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്. മി​ക​ച്ച അ​ടി​ത്ത​റ പാ​കി. 20.5 ഓ​വ​റി​ൽ 121 റ​ണ്‍​സ് അ​ടി​ച്ചെ​ടു​ത്ത​ശേ​ഷ​മാ​ണ് ഈ ​കൂ​ട്ടു​കെ​ട്ട് പി​രി​ഞ്ഞ​ത്. മൂ​ന്നാം ന​ന്പ​റാ​യെ​ത്തി​യ ഉ​സ്മാ​ൻ ഖ്വാ​ജ​യ്ക്കൊ​പ്പം ചേ​ർ​ന്ന് ര​ണ്ടാം വി​ക്ക​റ്റി​ലും വാ​ർ​ണ​ർ യ​ഥേ​ഷ്ടം റ​ണ്‍​സ് ക​ണ്ടെ​ത്തി. ഖ്വാ​ജ​യും (72 പ​ന്തി​ൽ 89 റ​ണ്‍​സ്) വാ​ർ​ണ​റും ചേ​ർ​ന്ന് ര​ണ്ടാം വി​ക്ക​റ്റി​ൽ 192 റ​ണ്‍​സ് കൂ​ട്ടു​കെ​ട്ട് സ്ഥാ​പി​ച്ചു. 141 പ​ന്തി​ൽ​നി​ന്നാ​യി​രു​ന്നു ഇ​ത്. ഇ​രു​വ​രും പു​റ​ത്താ​യ​തി​നു​ശേ​ഷം ഓ​സീ​സ് റ​ണ്ണൊ​ഴു​ക്ക് മ​ന്ദ​ഗ​തി​യി​ലാ​യി.

46.1 ഓ​വ​റി​ൽ ര​ണ്ടി​ന് 352 എ​ന്ന നി​ല​യി​ൽ​നി​ന്ന് ഓ​സ്ട്രേ​ലി​യ 47.1 ഓ​വ​റി​ൽ അ​ഞ്ചി​ന് 354 എ​ന്ന അ​വ​സ്ഥ​യി​ലാ​യി. ഗ്ലെ​ൻ മാ​ക്സ് വെ​ൽ (10 പ​ന്തി​ൽ 32 റ​ണ്‍​സ്) ഇ​ല്ലാ​ത്ത റ​ണ്ണി​നാ​യു​ള്ള ശ്ര​മ​ത്തി​നി​ടെ റ​ണ്ണൗ​ട്ടാ​യ​താ​ണ് കം​ഗാ​രു​ക്ക​ൾ​ക്ക് ക​ടി​ഞ്ഞാ​ണി​ട്ട​ത്. ഏ​ക​ദി​ന​ത്തി​ൽ ഓ​സ്ട്രേ​ലി​യ​യു​ടെ ഏ​റ്റ​വും ഉ​യ​ർ​ന്ന മൂ​ന്നാ​മ​ത്തെ സ്കോ​റാ​ണ് പ​ടു​ത്തു​യ​ർ​ത്തി​യ അ​ഞ്ചി​ന് 381 റ​ണ്‍​സ്. ഒ​രു ലോ​ക​ക​പ്പ് മ​ത്സ​ര​ത്തി​ൽ ആ​ദ്യ ര​ണ്ട് വി​ക്ക​റ്റി​ലും സെ​ഞ്ചു​റി കൂ​ട്ടു​കെ​ട്ട് എ​ന്ന അ​പൂ​ർ​വ നേ​ട്ട​വും ഓ​സീ​സ് ഇ​ന്ന് സ്വ​ന്ത​മാ​ക്കി. ഇ​ന്ത്യ, ശ്രീ​ല​ങ്ക എ​ന്നി​വ​യ്ക്കു​ശേ​ഷ​മാ​ണ് ഓ​സ്ട്രേ​ലി​യ ഈ ​നേ​ട്ട​ത്തി​ലെ​ത്തു​ന്ന​ത്.