സ​​ച്ചി​​നെ​​യും ലാ​​റ​​യെ​​യും മ​​റി​​ക​​ട​​ക്കാ​​ൻ വിരാട് കോ​​ഹ്‌​ലി
സ​​താം​​പ്ട​​ണ്‍: ലോ​​ക ക്രി​​ക്ക​​റ്റി​​ൽ മ​​ഹാ​​ഭൂ​​രി​​പ​​ക്ഷം റി​​ക്കാ​​ർ​​ഡു​​ക​​ളും സ്വ​​ന്തം പേ​​രി​​ൽ കു​​റി​​ച്ച​​ശേ​​ഷ​​മാ​​ണ് സ​​ച്ചി​​ൻ തെ​​ണ്ടു​​ൽ​​ക്ക​​ർ ക​​ളി​​ക്ക​​ള​​ത്തോ​​ട് വി​​ട​​പ​​റ​​ഞ്ഞ​​ത്. എ​​ന്നാ​​ൽ, സ​​ച്ചി​​ന്‍റെ റി​​ക്കാ​​ർ​​ഡു​​ക​​ൾ തി​​രു​​ത്തു​​ക​​യാ​​ണ് ഇ​​ന്ത്യ​​ൻ ടീം ​​ക്യാ​​പ്റ്റ​​ൻ വി​​രാ​​ട് കോ​​ഹ്‌​ലി​​യു​​ടെ ഇ​​പ്പോ​​ഴ​​ത്തെ പ്ര​​ധാ​​ന ക​​ർ​​ത്ത​​വ്യം. സ​​ച്ചി​​നും വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സ് സൂ​​പ്പ​​ർ താ​​രം ബ്ര​​യാ​​ൻ ലാ​​റ​​യും പ​​ങ്കി​​ടു​​ന്ന ഒ​​രു റി​​ക്കാ​​ർ​​ഡ് കൂ​​ടി ത​​ക​​ർ​​ക്കാ​​ൻ ത​​യാ​​റെ​​ടു​​ക്കു​​ക​​യാ​​ണ് കോ​​ഹ്‌​ലി.

​വേ​​ഗ​​ത്തി​​ൽ 20,000 രാ​​ജ്യാ​​ന്ത​​ര റ​​ണ്‍​സ് എ​​ന്ന റി​​ക്കാ​​ർ​​ഡി​​ന് അ​​രി​​കെ​​യാ​​ണ് കോ​​ഹ്‌​ലി ​ഇ​​പ്പോ​​ൾ. 104 റ​​ണ്‍​സ് കൂ​​ടി നേ​​ടി​​യാ​​ൽ വേ​​ഗ​​ത്തി​​ൽ 20,000 റ​​ണ്‍​സ് എ​​ന്ന റി​​ക്കാ​​ർ​​ഡ് ഇ​​ന്ത്യ​​ൻ ക്യാ​​പ്റ്റ​​ന് സ്വ​​ന്തം പേ​​രി​​ൽ കു​​റി​​ക്കാം. പാ​​ക്കി​​സ്ഥാ​​നെ​​തി​​രാ​​യ ലോ​​ക​​ക​​പ്പ് പോ​​രാ​​ട്ട​​ത്തി​​നി​​ടെ 57 റ​​ണ്‍​സി​​ലെ​​ത്തി​​യ​​പ്പോ​​ൾ വേ​​ഗ​​ത്തി​​ൽ 11,000 ഏ​​ക​​ദി​​ന റ​​ണ്‍​സ് എ​​ന്ന റി​​ക്കാ​​ർ​​ഡ് കോ​​ഹ്‌ലി ​​സ്വ​​ന്ത​​മാ​​ക്കി​​യി​​രു​​ന്നു.

453 ഇ​​ന്നിം​​ഗ്സു​​ക​​ളി​​ൽ​​നി​​ന്നാ​​ണ് സ​​ച്ചി​​നും ലാ​​റ​​യും 20,000 രാ​​ജ്യാ​​ന്ത​​ര റ​​ണ്‍​സ് എ​​ന്ന റി​​ക്കാ​​ർ​​ഡ് പ​​ങ്കി​​ടു​​ന്ന​​ത്. ഈ ​​പ​​ട്ടി​​ക​​യി​​ൽ ഇ​​വ​​ർ​​ക്കു പി​​ന്നി​​ലു​​ള്ള​​ത് 468 ഇ​​ന്നിം​​ഗ്സി​​ൽ​​നി​​ന്ന് 20,000 തി​​ക​​ച്ച ഓ​​സ്ട്രേ​​ലി​​യ​​യു​​ടെ മു​​ൻ താ​​രം റി​​ക്കി പോ​​ണ്ടിം​​ഗ് ആ​​ണ്. 415 ഇ​​ന്നിം​​ഗ്സു​​ക​​ളി​​ൽ​​നി​​ന്ന് 18,896 റ​​ണ്‍​സ് കോ​​ഹ്‌​ലി​​ക്ക് ഇ​​പ്പോ​​ൾ ഉ​​ണ്ട്. 131 ടെ​​സ്റ്റ്, 222 ഏ​​ക​​ദി​​നം, 62 ട്വ​​ന്‍റി-20 ഇ​​ന്നിം​​ഗ്സു​​ക​​ളി​​ലാ​​യാ​​ണി​​ത്.

ഈ ​​ലോ​​ക​​ക​​പ്പി​​ൽ മൂ​​ന്ന് ഇ​​ന്നിം​​ഗ്സു​​ക​​ളി​​ലാ​​യി 177 റ​​ണ്‍​സ് ഇ​​ന്ത്യ​​ൻ ക്യാ​​പ്റ്റ​​ൻ ഇ​​തു​​വ​​രെ സ്വ​​ന്ത​​മാ​​ക്കി. ഓ​​സ്ട്രേ​​ലി​​യ (82), പാ​​ക്കി​​സ്ഥാ​​ൻ (77) എ​​ന്നി​​വ​​യ്ക്കെ​​തി​​രേ അ​​ർ​​ധ സെ​​ഞ്ചു​​റി​​യും നേ​​ടി. ഇ​​ന്ന് അ​​ഫ്ഗാ​​നെ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​ൽ കോ​​ഹ്‌​ലി 20,000 ​രാ​​ജ്യാ​​ന്ത​​ര റ​​ണ്‍​സ് എ​​ന്ന റി​​ക്കാ​​ർ​​ഡ് കു​​റി​​ക്കു​​മോ​​യെ​​ന്ന​​തി​​നാ​​യാ​​ണ് ക്രി​​ക്ക​​റ്റ് ലോ​​ക​​ത്തി​​ന്‍റെ കാ​​ത്തി​​രി​​പ്പ്.