വിൻഡീസിന് ബൗളിംഗ്
മാഞ്ചസ്റ്റർ: ലോകകപ്പിൽ ന്യൂസിലൻഡിനെതിരേ ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് ബൗളിംഗ് തെരഞ്ഞെടുത്തു. അഞ്ച് കളികളിൽ ഒന്ന് മാത്രം ജയിച്ച വിൻഡീസിന് നിലനിൽക്കണമെങ്കിൽ ഇന്ന് ജയം അനിവാര്യമാണ്. മറുവശത്ത് ദക്ഷിണാഫ്രിക്കയ്ക്കെതിരേ പൊരുതി നേടിയ ജയത്തിന്‍റെ ആത്മവിശ്വാസവുമായാണ് കിവീസ് എത്തുന്നത്. അഞ്ച് കളികളിൽ നാല് ജയവുമായി പോയിന്‍റ് പട്ടികയിൽ കിവീസ് രണ്ടാമതാണ്.

മൂന്ന് മാറ്റങ്ങളുമായാണ് വിൻഡീസ് കളത്തിലിറങ്ങുന്നത്. ആന്ദ്രേ റസൽ, ഡാരൻ ബ്രാവോ, ഷാനോണ്‍ ഗബ്രിയേൽ എന്നിവരെ ഒഴിവാക്കി. ആഷ്ലി നഴ്സ്, കാർലോസ് ബ്രാത് വൈറ്റ്, കീമർ റോച്ച് എന്നിവർ അന്തിമ ഇലവനിൽ സ്ഥാനം നേടി. അതേസമയം കഴിഞ്ഞ മത്സരത്തിൽ കളിച്ച അതേടീമിനെ കിവീസ് നിലനിർത്തി.