സ്പി​ൻ ചു​ഴ​ലി​യി​ൽ ക​റ​ങ്ങി ഇ​ന്ത്യ; അ​ഫ്ഗാ​ന് 225 റൺസ് വി​ജ​യ​ല​ക്ഷ്യം
സ​താം​പ്ട​ണ്‍: അ​ഫ്ഗാ​ൻ ചെ​റി​യ ടീ​മ​ല്ല മ​ച്ചാ​നേ...​ഇ​ന്ത്യ​യു​ടെ ബാ​റ്റിം​ഗ് വെ​ടി​ക്കെ​ട്ട് പ്ര​തീ​ക്ഷി​ച്ചെ​ത്തി​യ ആ​രാ​ധ​ക​ർ ക​ളി ക​ണ്ട​പ്പോ​ൾ ഇ​ങ്ങ​നെ പ​റ​ഞ്ഞി​ട്ടു​ണ്ടാ​കാം. സ​താം​പ്ട​ണി​ൽ അ​ഫ്ഗാ​നി​സ്താ​നെ​തി​രേ ടോ​സ് നേ​ടി ഇ​ന്ത്യ ബാ​റ്റിം​ഗി​നി​റ​ങ്ങി​യ​പ്പോ​ൾ വ​മ്പ​ൻ സ്കോ​റാ​ണ് പ്ര​തീ​ക്ഷി​ച്ച​ത്. എ​ന്നാ​ൽ സ്പി​ൻ കെ​ണി​യൊ​രു​ക്കി ഇ​ന്ത്യ​യെ 50 ഓ​വ​റി​ൽ എ​ട്ടി​ന് 224 റ​ൺ​സെ​ന്ന നി​ല​യി​ൽ ചു​രു​ട്ടി​ക്കെ​ട്ടി അ​ഫ്ഗാ​ൻ ബൗ​ള​ർ​മാ​ർ.

34 ഓ​വ​റാ​ണ് അ​ഫ്ഗാ​ൻ സ്പി​ന്ന​ർ​മാ​ർ എ​റി​ഞ്ഞു​കൂ​ട്ടി​യ​ത്. വെ​റും 129 റ​ൺ​സ് മാ​ത്ര​മാ​ണ് ഇ​ന്ത്യ​ക്ക് നേ​ടാ​നാ​യ​ത്. ഇം​ഗ്ല​ണ്ടി​നെ​തി​രെ പൊ​തി​രെ​ത​ല്ല് വാ​ങ്ങി​യ റാ​ഷി​ദ് ഖാ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ഫ്ഗാ​ൻ സ്പി​ന്ന​ർ​മാ​ർ ക​ളം​വാ​ണ​പ്പോ​ൾ ഇ​ന്ത്യ​ൻ റ​ൺ​സ് ക​ണ്ടെ​ത്താ​ൻ വി​ഷ​മി​ച്ചു. 63 പ​ന്തി​ൽ 67 റ​ൺ​സെ​ടു​ത്ത ക്യാ​പ്റ്റ​ൻ വി​രാ​ട് കോ​ഹ്‌​ലി​യാ​ണ് ടോ​പ് സ്കോ​റ​ർ. അ​ർ​ധ സെ​ഞ്ചു​റി​യു​മാ​യി കേ​ദാ​ർ ജാ​ദ​വും(68 പ​ന്തി​ൽ 52) മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തു.

അ​ഞ്ചാം ഓ​വ​റി​ൽ രോ​ഹി​ത് ശ​ർ​മ​യെ ക്ലീ​ൻ ബൗ​ൾ​ഡാ​ക്കി മു​ജീ​ബു​ര്‍ റ​ഹ്മാ​നാ​ണ് വി​ക്ക​റ്റ് വേ​ട്ട​യ്ക്ക് തു​ട​ക്ക​മി​ട്ട​ത്. ഏ​ഴു റ​ൺ​സ് മാ​ത്ര​മാ​യി​രു​ന്നു അ​പ്പോ​ൾ സ്കോ​ർ ബോ​ർ​ഡി​ലു​ണ്ടാ​യി​രു​ന്ന​ത്. ലോ​കേ​ഷ് രാ​ഹു​ൽ(53 പ​ന്തി​ൽ 30) പി​ടി​ച്ചു​നി​ൽ​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും മു​ഹ​മ്മ​ദ് ന​ബി​യു​ടെ പ​ന്തി​ൽ ഹ​സ​റ​ത്തു​ള്ള​യ്ക്ക് ക്യാ​ച്ച് ന​ൽ​കി മ​ട​ങ്ങി. നാ​ലാ​മ​നാ​യി ക്രീ​സി​ലെ​ത്തി​യ വി​ജ​യ് ശ​ങ്ക​റും(41 പ​ന്തി​ൽ 29) പി​ന്നാ​ലെ കോ​ഹ്‌​ലി​യും മ​ട​ങ്ങി.

ടീ​മി​ൽ ഒ​ട്ടേ​റെ ത​വ​ണ ര​ക്ഷ​ക​വേ​ഷം അ​ണി​ഞ്ഞി​ട്ടു​ള്ള എം.​എ​സ്.​ധോ​ണി ക്രീ​സി​ൽ എ​ത്തി​യ​തോ​ടെ പ്ര​തീ​ക്ഷ​യു​ർ​ന്നു. ധോ​ണി​ക്കൊ​പ്പം കേ​ദാ​റും കൂ​ടെ ചേ​ർ​ന്ന​തോ​ടെ ര​ക്ഷ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. എ​ന്നാ​ൽ റ​ൺ​സ് ക​ണ്ടെ​ത്താ​ൻ വി​ഷ​മി​ച്ച ധോ​ണി റാ​ഷി​ദ് ഖാ​ന്‍റെ പ​ന്തി​ൽ പു​റ​ത്താ​യി. 52 പ​ന്തു​ക​ൾ നേ​രി​ട്ട ധോ​ണി​യു​ടെ സ​മ്പാ​ദ്യം 28 റ​ൺ​സാ​യി​രു​ന്നു. ഹ​ർ​ദി​ക് പാ​ണ്ഡ്യ​യും(7) പി​ന്നീ​ട് വാ​ല​റ്റ​ക്കാ​രും പൊ​രു​താ​തെ മ​ട​ങ്ങി​യ​തോ​ടെ ഇ​ന്ത്യ​ൻ സ്കോ​ർ 224 ഒ​തു​ങ്ങി.

അ​ഫ്ഗാ​ന് വേ​ണ്ടി ക്യാ​പ്റ്റ​ൻ ഗു​ൽ​ബാ​ദി​ൻ നാ​യി​ബും ന​ബി​യും ര​ണ്ടു വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. മു​ജീ​ബു​ര്‍ റ​ഹ്മാ​ൻ, അ​ഫ്താ​ബ് അ​ലം, റാ​ഷി​ദ് ഖാ​ൻ, റ​ഹ്മ​ത് ഷാ ​എ​ന്നി​വ​ർ ഒ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. ഏ​ഴു ഓ​വ​റി​ൽ 54 റ​ൺ​സ് വ​ഴ​ങ്ങി​യ അ​ലം മാ​ത്ര​മാ​ണ് അ​ഫ്ഗാ​ൻ നി​ര​യി​ൽ അ​ടി​വാ​ങ്ങി​ക്കൂ​ട്ടി​യ​ത്.

സ്പി​ന്നി​ന് അ​നു​കൂ​ല​മാ​യ പി​ച്ചി​ൽ യു​സ്‌​വേ​ന്ദ്ര ചാ​ഹ​ലി​ലും കു​ൽ​ദീ​പ് യാ​ദ​വി​ലും പ്ര​തീ​ക്ഷ​വെ​ച്ചാ​ണ് ഇ​ന്ത്യ ഫീ​ൽ​ഡിം​ഗി​ന് ഇ​റ​ങ്ങു​ന്ന​ത്. ഇ​വ​ർ​ക്കൊ​പ്പം ജ​സ്പ്രീ​ത് ബും​റെ​യ്ക്കും ഭു​വ​നേ​ശ്വ​ര്‍ കു​മാ​റി​ന് പ​ക​രം ആ​ദ്യ ഇ​ല​വ​നി​ൽ ഇ​ടം നേ​ടി​യ മു​ഹ​മ്മ​ദ് ഷ​മി​ക്കും താ​ളം ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചാ​ൽ അ​ട്ടി​മ​റി​യി​ൽ നി​ന്ന് ഇ​ന്ത്യ ര​ക്ഷ​പ്പെ​ടും.