സെ​ഞ്ചു​റി​യു​മാ​യി വി​ല്യം​സ​ൺ; വി​ൻ​ഡീ​സി​ന് ജയിക്കാൻ 292 റ​ൺ​സ്
മാ​ഞ്ച​സ്റ്റ​ർ: ലോ​ക​ക​പ്പി​ൽ ന്യൂ​സി​ല​ൻ​ഡി​നെ​തി​രെ വെ​സ്റ്റ് ഇ​ൻ​ഡീ​സി​ന് 292 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം. മ​ത്സ​ര​ത്തി​ൽ ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​ന് ഇ​റ​ങ്ങി​യ കി​വീ​സ് 50 ഓ​വ​റി​ൽ എ​ട്ടി​ന് 291 റ​ൺ​സെ​ടു​ത്തു. നാ​യ​ക​ൻ കെ​യ്ൻ വി​ല്യം​സ​ണി​ന്‍റെ​ സെ​ഞ്ചു​റി​യു​ടെ ക​രു​ത്തി​ലാ​ണ് കിവീസ് മി​ക​ച്ച സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്. വി​ല്യം​സ​ൺ 154 പ​ന്തി​ൽ 148 റ​ൺ​സെ​ടു​ത്തു.

ആ​ദ്യ ഓ​വ​റി​ല്‍ ത​ന്നെ കി​വീ​സ് ഓ​പ്പ​ണ​ര്‍​മാ​രെ പൂ​ജ്യ​ത്തി​ന് പു​റ​ത്താ​ക്കി ഷെ​ല്‍​ഡ​ണ്‍ കോ​ട്ര​ൽ ഞെ​ട്ടി​ച്ചു. പി​ന്നീ​ട് വി​ല്യം​സ​ണും റോ​സ് ടെ​യ്‌​ല​റും ഒ​ത്തു​ചേ​ര്‍​ന്ന​തോ​ടെ കി​വീ​സ് പ​തി​യെ ക​ര​ക​യറി. 95 പ​ന്തി​ല്‍ 69 റ​ണ്‍​സ് നേ​ടി​യ ടെ​യ്‌​ല​റെ ക്രി​സ് ഗെ​യ്ല്‍ മ​ട​ക്കി.

അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ വി​ല്യം​സ​ണി​ന് പി​ന്തു​ണ​യു​മാ​യി ജ​യിം​സ് നി​ഷാ​മും(23 പ​ന്തി​ൽ 28), കോ​ളി​ൻ ഡെ ​ഗ്രാ​ൻ​ഡ്ഹോ​മും(​ആ​റ് പ​ന്തി​ൽ 16) ക​ളി​ച്ച​തോ​ടെ മി​ക​ച്ച സ്കോ​റി​ലെ​ത്തി. വി​ൻ​ഡീ​സി​ന് വേ​ണ്ടി കോ​ട്രൽ നാ​ലും കാ​ർ​ലോ​സ് ബ്രാ​ത്ത്‌​വെ​റ്റ് ര​ണ്ടും ഗെയ്ൽ ഒ​രു വി​ക്ക​റ്റും നേ​ടി.