അ​വ​സാ​ന ഓ​വ​റി​ൽ ഷ​മി​യു​ടെ ഹാ​ട്രി​ക്; അ​ഫ്ഗാ​നെ കീ​ഴ​ട​ക്കി ഇ​ന്ത്യ
സ​താം​പ്ട​ൺ: ജ​യ​സാ​ധ്യ​ത മാ​റി​മ​റി​ഞ്ഞ മ​ൽ​സ​ര​ത്തി​ൽ പൊ​രു​തി ജ​യി​ച്ച് ഇ​ന്ത്യ. 11 റ​ൺ​സി​നാ​ണ് ഇ​ന്ത്യ​യു​ടെ ജ​യം. ടോ​സ് നേ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഇ​ന്ത്യ എ​ട്ടു വി​ക്ക​റ്റി​ന് 224 റ​ൺ​സ് നേ​ടി. ഇ​ന്ത്യ​യെ വി​റ​പ്പി​ച്ച അ​ഫ്ഗാ​ന്‍റെ പോ​രാ​ട്ടം 49.5 ഓ​വ​റി​ൽ 213 റ​ൺ​സി​ൽ അ​വ​സാ​നി​ച്ചു. ആ​വേ​ശ​ത്തോ​ടെ പ​ന്തെ​റി​ഞ്ഞ ബോ​ള​ർ​മാ​രാ​ണ് ഇ​ന്ത്യ​യെ വി​ജ​യ​ത്തി​ൽ എ​ത്തി​ച്ച​ത്. ലോ​ക​ക​പ്പി​ൽ ഇ​ന്ത്യ​യു​ടെ അ​മ്പ​താം ജ​യ​മാ​ണി​ത്. ഈ ​ജ​യ​ത്തോ​ടെ പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ ഇ​ന്ത്യ മൂ​ന്നാം സ്ഥാ​ന​ത്തെ​ക്ക് ഉ​യ​ർ​ന്നു.

ഈ ​ലോ​ക​ക​പ്പി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​നി​റ​ങ്ങി​യ മു​ഹ​മ്മ​ദ് ഷ​മി​യു​ടെ ഹാ​ട്രി​ക് നേ​ട്ട​മാ​ണ് ഇ​ന്ത്യ​യെ വി​ജ​യ​ത്തി​ലെ​ത്തി​ച്ച​ത്. അ​വ​സാ​ന ഓ​വ​റി​ൽ ജ​യി​ക്കാ​ൻ 16 റ​ൺ​സ് വേ​ണ​മാ​യി​രു​ന്നു. ആ ​ഓ​വ​റി​ലെ
മൂ​ന്ന്, നാ​ല്, അ​ഞ്ച് പ​ന്തു​ക​ളി​ൽ വി​ക്ക​റ്റ് വീ​ഴ്ത്തി​യാ​ണ് ഷ​മി ഹാ​ട്രി​ക് നേ​ട്ട​ത്തി​ലെ​ത്തി​യ​ത്. മു​ഹ​മ്മ​ദ് ന​ബി, അ​ഫ്താ​ബ് ആ​ലം, മു​ജീ​ബു​ർ റ​ഹ്മാ​ൻ എ​ന്നി​വ​രാ​യി​രു​ന്നു ഇ​ര​ക​ൾ.


ബാ​റ്റിം​ഗ് ദു​ഷ്ക​ര​മാ​യ പി​ച്ചി​ൽ ക​രു​ത​ലോ​ടെ​യാ​ണ് അ​ഫ്ഗാ​ൻ മ​റു​പ​ടി ബാ​റ്റിം​ഗ് തു​ട​ങ്ങി​യ​ത്. എ​ന്നാ​ൽ ഏ​ഴാം ഓ​വ​റി​ൽ ഹ​സ്ര​ത്തു​ള്ള സ​സാ​യി​യെ(10) പു​റ​ത്താ​ക്കി മു​ഹ​മ്മ​ദ് ഷ​മി​യാ​ണ് ആ​ദ്യ വി​ക്ക​റ്റ് നേ​ടി. പി​ന്നീ​ട് വി​ക്ക​റ്റ് പോ​കാ​തെ അ​ഫ്ഗാ​ൻ ഇ​ന്നിം​ഗ്സ് കെ​ട്ടി​പ​ടു​ക്കാ​ൻ തു​ട​ങ്ങി. ഒ​രു​ഘ​ട്ട​ത്തി​ൽ ര​ണ്ടി​ന് 106 എ​ന്ന ശ​ക്ത​മാ​യി നി​ല​യി​ലാ​യി​രു​ന്നു അ​ഫ്ഗാ​ൻ. എ​ന്നാ​ൽ 29 ഓ​വ​റി​ൽ എ​റി​ഞ്ഞ ജ​സ്പ്രീ​ത് ബും​റ ഇ​ന്ത്യ​ക്ക് പ്ര​തീ​ക്ഷ​യ്ക്ക് വ​ക ന​ൽ​കി. ആ ​ഓ​വ​റി​ൽ റ​ഹ്മ​ത് ഷാ(36), ​ഹ​ഷ്മ​ത്തു​ള്ള ഷ​ഹി​ദി(21) എ​ന്നി​വ​രെ പു​റ​ത്താ​ക്കി ഇ​ന്ത്യ​ക്ക് ബ്രേ​ക്ക് ത്രൂ ​സ​മ്മാ​നി​ച്ചു. പി​ന്നാ​ലെ എ​ത്തി​യ അ​ഷ്ഗ​ർ അ​ഫ്ഗാ​നെ പു​റ​ത്താ​ക്കി യു​സ്‌​വേ​ന്ദ്ര ചാ​ഹ​ൽ വീ​ണ്ടും പ്ര​തീ​ക്ഷ ന​ൽ​കി. 19 പ​ന്തി​ൽ എ​ട്ടു റ​ൺ​സു​മാ​യി​രു​ന്നു സ​മ്പാ​ദ്യം.

ക്രി​സീ​ൽ മു​ഹ​മ്മ​ദ് ന​ബി എ​ത്തി​യ​തോ​ടെ ക​ളി മാ​റി​മ​റി​ഞ്ഞു. വി​ക്ക​റ്റ് വീ​ഴ്ത്തി ജ​യി​ക്കാ​മെ​ന്ന ഇ​ന്ത്യ​യു​ടെ പ്ര​തീ​ക്ഷ​ക​ളെ ത​ച്ചു​ത​ട​ച്ച് ന​ബി ത​ക​ർ​ത്ത​ടി​ച്ച​തോ​ടെ ഇ​ന്ത്യ​ൻ ആ​രാ​ധ​ക​രു​ടെ മു​ഖ​ത്ത് നി​രാ​ശ​വ​ന്നു. ഒ​ടു​വി​ൽ ന​ബി​യെ ലോം​ഗ് ഓ​ണി​ൽ ഹാ​ർ​ദി​ക് പാ​ണ്ഡ്യ​യു​ടെ കൈ​ക​ളി​ലെ​ത്തി​ച്ച് ഷ​മി ഇ​ന്ത്യ കാ​ത്തി​രു​ന്ന വി​ക്ക​റ്റ് സ​മ്മാ​നി​ച്ചു. 55 പ​ന്തി​ൽ നാ​ലു ബൗ​ണ്ട​റി​യും ഒ​രു സി​ക്സും സ​ഹി​തം 52 റ​ൺ​സെ​ടു​ത്ത ന​ബി മി​ക​ച്ച പോ​രാ​ട്ടം ന​ട​ത്തി​യാ​ണ് ക​ളം​വി​ട്ട​ത്. ഇ​ന്ത്യ​ക്ക് വേ​ണ്ടി ഷ​മി ഹാ​ട്രി​ക് അ​ട​ക്കം നാ​ലു വി​ക്ക​റ്റ് വീ​ഴ്ത്തി. ബും​റ, ചാ​ഹ​ൽ, ഹാ​ർ​ദി​ക് പാ​ണ്ഡ്യ എ​ന്നി​വ​ർ ര​ണ്ടു വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

നേ​ര​ത്തെ, ടോ​സ് നേ​ടി ബാ​റ്റിം​ഗി​ന് ഇ​റ​ങ്ങി​യ ഇ​ന്ത്യ​ക്ക് 50 ഓ​വ​റി​ൽ എ​ട്ടി​ന് 224 റ​ൺ​സ് എ​ടു​ക്കാ​നേ സാ​ധി​ച്ചു​ള്ളൂ. ബാ​റ്റിം​ഗ് ദു​ഷ്ക​ര​മാ​യ പി​ച്ചി​ൽ അ​ര്‍​ധ സെ​ഞ്ചു​റി നേ​ടി​യ ക്യാ​പ്റ്റ​ന്‍ വി​രാ​ട് കോ​ഹ്‌​ലി(63 പ​ന്തി​ൽ 67) കേ​ദാ​ര്‍ ജാ​ദ​വും(68 പ​ന്തി​ൽ 52) മാ​ത്ര​മാ​ണ് പി​ടി​ച്ചു​നി​ന്ന​ത്. അ​ഫ്ഗാ​ൻ സ്പി​ന്ന​ർ​മാ​രാ​ണ് ഇ​ന്ത്യ​യെ വ​രി​ഞ്ഞു​മു​റു​ക്കി​യ​ത്. 34 ഓ​വ​ർ എ​റി​ഞ്ഞ അ​ഫ്ഗാ​ൻ സ്പി​ന്ന​ർ​മാ​ർ വെ​റും 129 റ​ൺ​സ് മാ​ത്ര​മാ​ണ് വി​ട്ടു​കൊ​ടു​ത്ത​ത്.

അ​ഞ്ചാം ഓ​വ​റി​ൽ രോ​ഹി​ത് ശ​ർ​മ​യെ ക്ലീ​ൻ ബൗ​ൾ​ഡാ​ക്കി മു​ജീ​ബു​ര്‍ റ​ഹ്മാ​നാ​ണ് വി​ക്ക​റ്റ് വേ​ട്ട​യ്ക്ക് തു​ട​ക്ക​മി​ട്ട​ത്. ഏ​ഴു റ​ൺ​സ് മാ​ത്ര​മാ​യി​രു​ന്നു അ​പ്പോ​ൾ സ്കോ​ർ ബോ​ർ​ഡി​ലു​ണ്ടാ​യി​രു​ന്ന​ത്. ലോ​കേ​ഷ് രാ​ഹു​ൽ(53 പ​ന്തി​ൽ 30) പി​ടി​ച്ചു​നി​ൽ​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ന​ബി​യു​ടെ പ​ന്തി​ൽ ഹ​സ​റ​ത്തു​ള്ള​യ്ക്ക് ക്യാ​ച്ച് ന​ൽ​കി മ​ട​ങ്ങി. നാ​ലാ​മ​നാ​യി ക്രീ​സി​ലെ​ത്തി​യ വി​ജ​യ് ശ​ങ്ക​റും(41 പ​ന്തി​ൽ 29) പി​ന്നാ​ലെ കോ​ഹ്‌​ലി​യും മ​ട​ങ്ങി.



പി​ന്നീ​ട് ക്രീ​സി​ൽ ഒ​ത്തു​ചേ​ർ​ന്ന എം.​എ​സ്.​ധോ​ണി-​കേ​ദാ​ർ ജാ​ദ​വ് കൂ​ട്ടു​ക്കെ​ട്ടി​ന് വി​ക്ക​റ്റ് പോ​കാ​തെ പി​ടി​ച്ചു​നി​ൽ​ക്കാ​ൻ സാ​ധി​ച്ചെ​ങ്കി​ലും റ​ൺ​സ് ക​ണ്ടെ​ത്താ​ൻ വി​ഷ​മി​ച്ചു. ധോ​ണി റാ​ഷി​ദ് ഖാ​ന്‍റെ പ​ന്തി​ൽ പു​റ​ത്താ​യി. 52 പ​ന്തു​ക​ൾ നേ​രി​ട്ട ധോ​ണി​യു​ടെ സ​മ്പാ​ദ്യം 28 റ​ൺ​സാ​യി​രു​ന്നു. ഹ​ർ​ദി​ക് പാ​ണ്ഡ്യ​യും(7) പി​ന്നീ​ട് വാ​ല​റ്റ​ക്കാ​രും പൊ​രു​താ​തെ മ​ട​ങ്ങി​യ​തോ​ടെ ഇ​ന്ത്യ​ൻ സ്കോ​ർ 224 ഒ​തു​ങ്ങി.

അ​ഫ്ഗാ​ന് വേ​ണ്ടി ക്യാ​പ്റ്റ​ൻ ഗു​ൽ​ബാ​ദി​ൻ നാ​യി​ബും ന​ബി​യും ര​ണ്ടു വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. മു​ജീ​ബു​ര്‍ റ​ഹ്മാ​ൻ, അ​ഫ്താ​ബ് അ​ലം, റാ​ഷി​ദ് ഖാ​ൻ, റ​ഹ്മ​ത് ഷാ ​എ​ന്നി​വ​ർ ഒ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. ഏ​ഴു ഓ​വ​റി​ൽ 54 റ​ൺ​സ് വ​ഴ​ങ്ങി​യ അ​ലം മാ​ത്ര​മാ​ണ് അ​ഫ്ഗാ​ൻ നി​ര​യി​ൽ അ​ടി​വാ​ങ്ങി​ക്കൂ​ട്ടി​യ​ത്.