അ​സ്ഹ​റി​നൊ​പ്പം കോ​ഹ്‌​ലി
സ​താം​പ്ട​ണ്‍: ഏ​ക​ദി​ന ലോ​ക​ക​പ്പ് ക്രി​ക്ക​റ്റി​ൽ തു​ട​ർ​ച്ച​യാ​യി മൂ​ന്ന് അ​ർ​ധ​സെ​ഞ്ചു​റി നേ​ടു​ന്ന ര​ണ്ടാ​മ​ത് ഇ​ന്ത്യ​ൻ ക്യാ​പ്റ്റ​ൻ എ​ന്ന നേ​ട്ട​ത്തി​ൽ വി​രാ​ട് കോ​ഹ്‌​ലി. മു​ൻ ക്യാ​പ്റ്റ​ൻ മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദ്ദീ​ൻ ആ​ണ് മു​ന്പ് ഈ ​നേ​ട്ടം ക​ര​സ്ഥ​മാ​ക്കി​യി​ട്ടു​ള്ള​ത്. 1992 ലോ​ക​ക​പ്പി​ലാ​ണ് അ​സ്ഹ​ർ തു​ട​ർ​ച്ച​യാ​യി മൂ​ന്ന് അ​ർ​ധ​സെ​ഞ്ചു​റി നേ​ടി​യ​ത്.

ഇ​ന്ന​ലെ അ​ഫ്ഗാ​നി​സ്ഥാ​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ 48 പ​ന്തി​ലാ​ണ് കോ​ഹ്‌​ലി അ​ർ​ധ ശ​ത​കം പൂ​ർ​ത്തി​യാ​ക്കി​യ​ത്. ഏ​ക​ദി​ന​ത്തി​ൽ ഇ​ന്ത്യ​ൻ ക്യാ​പ്റ്റ​ന്‍റെ 52-ാം അ​ർ​ധ​സെ​ഞ്ചു​റി​യാ​ണ്. ഓ​സ്ട്രേ​ലി​യ (82 റ​ണ്‍​സ്), പാ​ക്കി​സ്ഥാ​ൻ (77 റ​ണ്‍​സ്) എ​ന്നി​വ​യ്ക്കെ​തി​രേ കോ​ഹ്‌​ലി അ​ർ​ധ​സെ​ഞ്ചു​റി തി​ക​ച്ചി​രു​ന്നു. 63 പ​ന്തി​ൽ 106.35 സ്ട്രൈ​ക്ക് റേ​റ്റി​ൽ 67 റ​ണ്‍​സാ​ണ് ഇ​ന്ന​ലെ കോ​ഹ്‌​ലി നേ​ടി​യ​ത്.