തു​ഴ​ച്ചി​ലോ​ട് തു​ഴ​ച്ചി​ൽ...
അ​ഫ്ഗാ​നി​സ്ഥാ​ൻ ഒ​രു ചെ​റി​യ മ​ത്സ്യ​മ​ല്ലെ​ന്ന തി​രി​ച്ച​റി​വ് ഇ​ന്ത്യ​ൻ ടീ​മി​ന് ഇ​ന്ന​ലെ ഉ​ണ്ടാ​യി. ഇം​ഗ്ല​ണ്ടി​നു മു​ന്നി​ൽ ത​ല്ലു​വാ​ങ്ങി ക്ഷീ​ണി​ച്ച അ​ഫ്ഗാ​നി​സ്ഥാ​ൻ ടീ​മി​നെ ആ​യി​രു​ന്നി​ല്ല സ​താം​പ്ട​ണി​ൽ ക​ണ്ട​ത്. ബൗ​ളിം​ഗി​ൽ കൃ​ത്യ​ത​യു​ടെ പ​ര്യാ​യ​മാ​യി അ​വ​ർ മാ​റി​യ​പ്പോ​ൾ ഇ​ന്ത്യ​ൻ ടീം ​ക്രീ​സി​ൽ തു​ഴ​ഞ്ഞു വി​യ​ർ​ത്തു.

അ​ഫ്ഗാ​നെ​തി​രേ ഇം​ഗ്ല​ണ്ട് 397 റ​ണ്‍​സ് അ​ടി​ച്ച​തു​ക​ണ്ട് മോ​ഹ​വ​ല​യ​ത്തി​ലാ​യ ഇ​ന്ത്യ ടോ​സ് നേ​ടി ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ, റ​ണ്‍​സ് നേ​ടാ​ൻ ബു​ദ്ധി​മു​ട്ടു​ന്ന ഇ​ന്ത്യ​യെ​യാ​ണ് കാ​ണാ​ൻ ക​ഴി​ഞ്ഞ​ത്. ടോ​സ് നേ​ടി ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത ഇ​ന്ത്യ ഈ ​ലോ​ക​ക​പ്പി​ൽ 400 ക​ട​ക്കു​ന്ന ആ​ദ്യ ടീ​മാ​കു​മെ​ന്ന് ക​ടു​ത്ത ആ​രാ​ധ​ക​ർ പ്ര​തീ​ക്ഷി​ച്ചു. എ​ന്നാ​ൽ, കു​ട്ടി​ക്ക​ളി​യ​ല്ല ഇ​തെ​ന്നു തെ​ളി​യി​ച്ച് അ​ഫ്ഗാ​നി​സ്ഥാ​ന്‍റെ മു​ജീ​ബ് ഉ​ർ റ​ഹ്മാ​നും മു​ഹ​മ്മ​ദ് ന​ബി​യും റ​ഷീ​ദ് ഖാ​നു​മെ​ല്ലാം പ​ന്തെ​റി​ഞ്ഞ​പ്പോ​ൾ ക്രീ​സി​ൽ തു​ഴ​ഞ്ഞു നീ​ങ്ങു​ന്ന കെ.​എ​ൽ. രാ​ഹു​ൽ, എം.​എ​സ്. ധോ​ണി, വി​ജ​യ് ശ​ങ്ക​ർ, രോ​ഹി​ത് ശ​ർ​മ എ​ന്നി​വ​രെ​യാ​ണ് കാ​ണാ​ൻ സാ​ധി​ച്ച​ത്.

ഒ​രു ഘ​ട്ട​ത്തി​ൽ തു​ട​ർ​ച്ച​യാ​യി ഒ​ന്പ​ത് പ​ന്ത് നേ​രി​ട്ട് ഒ​രു റ​ണ്‍ മാ​ത്രം എ​ടു​ത്ത്, ക്ഷ​മ ന​ശി​ച്ച് ക്രീ​സ് വി​ട്ടി​റ​ങ്ങി സ്റ്റം​പ് ചെ​യ്യ​പ്പെ​ട്ട് പു​റ​ത്താ​യ ധോ​ണി​യെ​യും റോ​സ് ബൗ​ൾ ക്രി​ക്ക​റ്റ് മൈ​താ​ന​ത്ത് ക​ണ്ടു. രാ​ഹു​ൽ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം മ​ത്സ​ര​ത്തി​ലും ഓ​പ്പ​ണിം​ഗി​നെ​ത്തി ക​ടു​ത്ത പ്ര​തി​രോ​ധ​ത്തി​ലൂ​ടെ ബാ​റ്റ് ച​ലി​പ്പി​ക്കു​ക​യാ​യി​രു​ന്നു. 56.00 ആ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ സ്ട്രൈ​ക്ക് റേ​റ്റ്. 10.00 സ്ട്രൈ​ക്ക് റേ​റ്റ് മാ​ത്ര​മു​ണ്ടാ​യി​രു​ന്ന രോ​ഹി​ത് ശ​ർ​മ തു​ട​ക്ക​ത്തി​ലേ പു​റ​ത്താ​യ​ത് ഇ​ന്ത്യ​യു​ടെ പ്ര​തീ​ക്ഷ​ക​ൾ ത​കി​ടം മ​റി​ച്ചു.

നാ​ലാം ന​ന്പ​റാ​യെ​ത്തി​യ വി​ജ​യ് ശ​ങ്ക​റി​നും അ​ഞ്ചാം ന​ന്പ​റാ​യെ​ത്തി​യ ധോ​ണി​ക്കും നേ​രി​ട്ട പ​ന്തു​ക​ളു​ടെ എ​ണ്ണം സാ​ധൂ​ക​രി​ക്ക​ത്ത​ക്ക റ​ണ്‍ നേ​ടാ​ൻ സാ​ധി​ച്ചി​ല്ല. കേ​ദാ​ർ ജാ​ദ​വ് നേ​ടി​യ, ക​ഷ്ടി​ച്ച് ബൗ​ണ്ട​റി ലൈ​ൻ ക്ലി​യ​ർ ചെ​യ്ത ഒ​രു സി​ക്സ​ർ മാ​ത്ര​മാ​ണ് ഇ​ന്ത്യ​ൻ ഇ​ന്നിം​ഗ്സി​ൽ ഇ​ന്ന​ലെ ഉ​ണ്ടാ​യ​ത്. സ്പി​ന്ന​ർ​മാ​ർ ഒ​രു​ക്കി​യ വാ​രി​ക്കു​ഴി​യി​ൽ ഇ​ന്ത്യ​ൻ ടീം ​ഒ​ന്ന​ട​ങ്കം വീ​ഴു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ ഇ​ന്ത്യ​ൻ ഇ​ന്നിം​ഗ്സി​ൽ കോ​ഹ് ലി​ക്കു​ശേ​ഷം അ​ർ​ധ​സെ​ഞ്ചു​റി തി​ക​ച്ച താ​ര​മാ​ണ് കേ​ദാ​ർ ജാ​ദ​വ് എ​ങ്കി​ലും അ​ദ്ദേ​ഹ​ത്തി​നും സ്കോ​റിം​ഗി​ൽ ഒ​ച്ചി​ഴ​യു​ന്ന വേ​ഗ​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ.

ശ്രീ​ല​ങ്ക​യ്ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ലും അ​ഫ്ഗാ​നി​സ്ഥാ​ൻ ബൗ​ള​ർ​മാ​ർ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചി​രു​ന്നു. അ​ന്ന് 36.5 ഓ​വ​റി​ൽ ല​ങ്ക​യെ അ​വ​ർ 201നു ​ചു​രു​ട്ടി​ക്കെ​ട്ടി.