അ​മി​ത അ​പ്പീ​ൽ; കോ​ഹ്‌​ലി​ക്കു പി​ഴ
സ​താം​പ്ട​ണ്‍: ഏ​ക​ദി​ന ക്രി​ക്ക​റ്റ് ലോ​ക​ക​പ്പി​ൽ അ​ഫ്ഗാ​നി​സ്ഥാ​നെ​തി​രാ​യ ഹൈ ​ടെ​ൻ​ഷ​ൻ പോ​രാ​ട്ട​ത്തി​നി​ടെ അ​ന്പ​യ​റു​ടെ തീ​രു​മാ​ന​ങ്ങ​ൾ​ക്കെ​തി​രേ അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ച​തി​നും അ​മി​ത​മാ​യി അ​പ്പീ​ൽ ചെ​യ്ത​തി​നും ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​ക്യാ​പ്റ്റ​ൻ വി​രാ​ട് കോ​ഹ്‌​ലി​ക്ക് ഐ​സി​സി പി​ഴ ശി​ക്ഷ ചു​മ​ത്തി. മാ​ച്ച് ഫീ​യു​ടെ 25 ശ​ത​മാ​ന​മാ​ണ് ശി​ക്ഷ. ഒ​രു ഡീ​മെ​റി​റ്റ് പോ​യി​ന്‍റും ചു​മ​ത്തി​യി​ട്ടു​ണ്ട്. മാ​ച്ച് റ​ഫ​റി ക്രി​സ് ബ്രോ​ഡ് ആ​ണ് ശി​ക്ഷ വി​ധി​ച്ച​ത്.

മ​ത്സ​ര​ത്തി​ന്‍റെ 29-ാം ഓ​വ​റി​ൽ റ​ഹ‌്മ​ത്ത് ഷാ​യെ ജ​സ്പ്രീ​ത് ബും​റ വി​ക്ക​റ്റി​നു മു​ന്നി​ൽ കു​ടു​ക്കി​യ​തി​നെ​ത്തു​ട​ർ​ന്ന് ഇ​ന്ത്യ അ​പ്പീ​ൽ ചെ​യ്തി​രു​ന്നു. അ​ന്പ​യ​ർ ഇ​ത് നി​ര​സി​ച്ച​തി​നെ തു​ട​ർ​ന്ന് ഇ​ന്ത്യ റി​വ്യൂ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും വി​ക്ക​റ്റ് ല​ഭി​ച്ചി​ല്ല. ഇ​തേ​ത്തു​ട​ർ​ന്ന് അ​ന്പ​യ​ർ അ​ലീം ദാ​റു​മാ​യി കോ​ഹ്‌​ലി ത​ർ​ക്കി​ച്ചു. ഓ​ഫ് സ്റ്റം​പ് ലൈ​നി​നു​ള്ളി​ൽ പ​ന്തി​ന്‍റെ പ​കു​തി​മാ​ത്ര​മേ പി​ച്ച് ചെ​യ്തി​രു​ന്നു​ള്ളൂ എ​ന്ന കാ​ര​ണ​ത്താ​ലാ​ണ് അ​പ്പീ​ൽ നി​ഷേ​ധി​ക്ക​പ്പെ​ട്ട​ത്. പി​ന്നീ​ട് ബും​റ​യു​ടെ ഓ​വ​റി​ൽ വീ​ണ്ടു​മൊ​രു എ​ൽ​ബി​ഡ​ബ്ല്യു സാ​ധ്യ​ത വ​ന്നെ​ങ്കി​ലും ഇ​ന്ത്യ​ൻ അ​പ്പീ​ൽ അ​നു​വ​ദി​ച്ചി​ല്ല. ഡി​ആ​ർ​എ​സ് ശേ​ഷി​ക്കാ​ത്ത​തി​നാ​ൽ ഇ​ന്ത്യ​ക്ക് അ​ത് ഉ​പ​യോ​ഗി​ക്കാ​നും സാ​ധി​ച്ചി​ല്ല. ഈ ​സ​മ​യം കോ​ഹ്‌​ലി അ​മി​ത​മാ​യി അ​പ്പീ​ൽ ചെ​യ്തി​രു​ന്നു.