ന​ടു​വൊ​ടി​ഞ്ഞ ഇ​ന്ത്യ
ക​പ്പ​ടി​ക്കാ​ൻ ഈ ​ക​ളി പോ​രാ... പ​ന്ത്ര​ണ്ടാം ഏ​ക​ദി​ന ലോ​ക​ക​പ്പ് ക്രി​ക്ക​റ്റി​ൽ അ​ഫ്ഗാ​നി​സ്ഥാ​നെ​തി​രാ​യ ഇ​ന്ത്യ​ൻ ടീ​മി​ന്‍റെ പ്ര​ക​ട​ന​ത്തി​നു​ശേ​ഷം പ്ര​ധാ​ന വി​ല​യി​രു​ത്ത​ൽ ഇ​ങ്ങ​നെ​യാ​ണ്. ബൗ​ളിം​ഗ് ആ​ക്ര​മ​ണ​ത്തി​ലൂ​ടെ അ​ഫ്ഗാ​നി​സ്ഥാ​നെ 11 റ​ണ്‍​സി​നു പ​രാ​ജ​യ​പ്പെ​ടു​ത്തി ഇ​ന്ത്യ​ൻ ടീം ​ആ​വേ​ശ ജ​യം നേ​ടി​യെ​ങ്കി​ലും കാ​ര്യ​ങ്ങ​ൾ അ​ത്ര സു​ഖ​ക​ര​മ​ല്ല. ശ​ക്ത​മാ​യ ഒ​രു ബാ​റ്റിം​ഗ് ലൈ​ന​പ്പു​ള്ള ടീ​മാ​യി​രു​ന്നു അ​ഫ്ഗാ​നി​സ്ഥാ​ൻ എ​ങ്കി​ൽ ഇ​ന്ത്യ മു​ന്നോ​ട്ടു​വ​ച്ച 225 റ​ണ്‍​സ് എ​ന്ന ല​ക്ഷ്യം അ​വ​ർ മ​റി​ക​ട​ന്നേ​ക്കു​മാ​യി​രു​ന്നു.

ലോ​ക ഒ​ന്നാം ന​ന്പ​ർ പേ​സ് ബൗ​ള​റാ​യ ജ​സ്പ്രീ​ത് ബും​റ​യെ​വ​രെ സി​ക്സ​ർ പ​റ​ത്താ​ൻ ച​ങ്കൂ​റ്റം കാ​ണി​ച്ച​വ​രാ​ണ് അ​ഫ്ഗാ​ൻ നി​ര​യി​ലു​ണ്ടാ​യി​രു​ന്ന​ത് എ​ന്ന​തും ശ്ര​ദ്ധേ​യം.

വി​മ​ർ​ശ​ന ശ​ര​മേ​റ്റ് ധോ​ണി

ഇ​ന്ത്യ​ൻ ടീ​മി​ന്‍റെ ബാ​റ്റിം​ഗ് ശ​രാ​ശ​രി​ക്കും താ​ഴെ​യാ​യെ​ന്ന​താ​ണ് ക്രി​ക്ക​റ്റ് നി​രീ​ക്ഷ​ക​രു​ടെ വി​ല​യി​രു​ത്ത​ൽ. അ​തി​ൽ ഏ​റ്റ​വും വി​മ​ർ​ശ​ന​മേ​റ്റ​ത് എം.​എ​സ്. ധോ​ണി​ക്കാ​ണ്. ഇ​ന്ത്യ​ൻ ടീ​മി​ലെ ഏ​റ്റ​വും മു​തി​ർ​ന്ന താ​ര​മാ​യ ധോ​ണി​യു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ത്ത​ര​വാ​ദി​ത്ത​ര​ഹി​ത​മാ​യ ബാ​റ്റിം​ഗ് സ​മീ​പ​ന​മാ​ണ് മ​ത്സ​ര​ത്തി​ലു​ണ്ടാ​യ​ത്. 52 പ​ന്ത് നേ​രി​ട്ട ധോ​ണി നേ​ടി​യ​ത് 53.85 സ്ട്രൈ​ക്ക് റേ​റ്റോ​ടെ 28 റ​ണ്‍​സ് മാ​ത്രം. കേ​ദാ​ർ ജാ​ദ​വ്-​ധോ​ണി അ​ഞ്ചാം വി​ക്ക​റ്റ് കൂ​ട്ടു​കെ​ട്ട് 84 പ​ന്തി​ൽ​നി​ന്നാ​ണ് 57 റ​ണ്‍​സ് നേ​ടി​യ​ത്.

ധോ​ണി ക്രീ​സി​ലെ​ത്തു​ന്പോ​ൾ ക്യാ​പ്റ്റ​ൻ വി​രാ​ട് കോ​ഹ്‌​ലി ഒ​ര​റ്റ​ത്ത് ന​ങ്കൂ​ര​മി​ട്ടു​ക​ഴി​ഞ്ഞി​രു​ന്നു. കോ​ഹ് ലി​ക്ക് പി​ന്തു​ണ ന​ല്കു​ക​മാ​ത്ര​മാ​യി​രു​ന്നു ധോ​ണി​ക്ക് അ​പ്പോ​ൾ ചെ​യ്യേ​ണ്ടി​യി​രു​ന്ന​ത്. എ​ന്നാ​ൽ, 75 മി​നി​റ്റ് ക്രീ​സി​ൽ ചെ​ല​വി​ട്ട​ശേ​ഷം ധോ​ണി മ​ട​ങ്ങി​യ​ത് സ്റ്റം​പ്ഡ് ഒൗ​ട്ട് ആ​യും. അ​ഫ്ഗാ​ൻ സ്പി​ൻ ആ​ക്ര​മ​ണ​ത്തി​നു മു​ന്നി​ൽ ക്ഷ​മ ന​ശി​ച്ച ധോ​ണി സ്റ്റെ​പ് ഒൗ​ട്ട് ചെ​യ്ത് ക​ളി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ൽ വി​ക്ക​റ്റ് ന​ഷ്ട​പ്പെ​ടു​ത്തി. ഏ​ക​ദി​ന ച​രി​ത്ര​ത്തി​ൽ 2011നു​ശേ​ഷം ധോ​ണി സ്റ്റം​പ്ഡ് ആ​കു​ന്ന​തും അ​തോ​ടെ ക്രി​ക്ക​റ്റ് ലോ​കം ക​ണ്ടു.

ധോ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള മ​ധ്യ​നി​ര ദി​ശ​യ​റി​യാ​തെ തു​ഴ​യു​ന്ന​താ​ണ് സ​താം​പ്ട​ണി​ൽ ക​ണ്ട​ത്. ധോ​ണി ക്രീ​സി​ലെ​ത്തി​യ​ത് 27-ാം ഓ​വ​റി​ൽ. കോ​ഹ്‌​ലി​ക്കൊ​പ്പം ധോ​ണി ക്രീ​സി​ൽ ഒ​ന്നി​ച്ച​പ്പോ​ൾ ഇ​ന്ത്യ​യു​ടെ പ്രൊ​ജ​ക്റ്റ​ഡ് സ്കോ​ർ 294 ആ​യി​രു​ന്നു. എ​ന്നാ​ൽ, ഇ​ന്ത്യ​ക്ക് നേ​ടാ​നാ​യ​ത് 50 ഓ​വ​റി​ൽ എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 224 റ​ണ്‍​സ് മാ​ത്ര​വും.

ക​ഴി​ഞ്ഞ വ​ർ​ഷം ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ലോ​ഡ്സ് ഏ​ക​ദി​ന​ത്തി​ലും സ​മാ​ന സം​ഭ​വം ഉ​ണ്ടാ​യി. ഇം​ഗ്ല​ണ്ടി​ന്‍റെ 322 റ​ണ്‍​സ് പി​ന്തു​ട​ർ​ന്ന ഇ​ന്ത്യ​ക്ക് അ​വ​സാ​ന 23 ഓ​വ​റി​ൽ വേ​ണ്ടി​യി​രു​ന്ന​ത് 183 റ​ണ്‍​സ്. കോ​ഹ്‌​ലി പു​റ​ത്താ​യ​തി​നു പി​ന്നാ​ലെ ധോ​ണി എ​ത്തി​യെ​ങ്കി​ലും 57 പ​ന്തി​ൽ 37 റ​ണ്‍​സ് മാ​ത്ര​മാ​ണ് നേ​ടി​യ​ത്. ഇ​ന്ത്യ 236നു ​പു​റ​ത്താ​യി 86 റ​ണ്‍​സ് തോ​ൽ​വി വ​ഴ​ങ്ങു​ക​യും ചെ​യ്തു.

പി​ന്നോ​ട്ട​ടി​ച്ച മ​ധ്യ ഓ​വ​റു​ക​ൾ

22.1 ഓ​വ​റി​ൽ ഇ​ന്ത്യ 100 റ​ണ്‍​സി​ൽ എ​ത്തി​യ​താ​ണ്. തു​ട​ർ​ന്നു​ള്ള ഓ​വ​റു​ക​ളി​ലാ​ണ് സ്കോ​ർ ഇ​ഴ​ഞ്ഞ​ത്. 100ൽ​നി​ന്ന് 150ലേ​ക്ക് എ​ത്താ​ൻ 75 പ​ന്തു​ക​ളാ​ണ് (12.5 ഓ​വ​ർ) ഇ​ന്ത്യ​ക്ക് വേ​ണ്ടി​വ​ന്ന​ത്. കോ​ഹ്‌​ലി - വി​ജ​യ് ശ​ങ്ക​ർ കൂ​ട്ടു​കെ​ട്ടി​ലൂ​ടെ ഇ​ന്ത്യ തി​രി​ച്ചു​വ​ര​വ് പ്ര​തീ​ക്ഷി​ച്ച​പ്പോ​ഴാ​ണ് ധോ​ണി എ​ത്തി​യ​ത്. തു​ട​ർ​ന്നു​ള്ള 24 ഓ​വ​റി​ൽ മി​ക​ച്ച സ്കോ​റി​ലേ​ക്ക് ഇ​ന്ത്യ എ​ത്തു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ചെ​ങ്കി​ലും നേ​രി​ട്ട ആ​ദ്യ​ത്തെ 13 പ​ന്തി​ൽ 11 എ​ണ്ണ​വും ഡോ​ട്ട് ബോ​ളാ​ക്കാ​നേ ധോ​ണി​ക്കു സാ​ധി​ച്ചു​ള്ളൂ. കോ​ഹ്‌​ലി പു​റ​ത്താ​യ​തോ​ടെ മ​ധ്യ​നി​ര​യെ ന​യി​ക്കേ​ണ്ട സ​ന്പൂ​ർ​ണ ഉ​ത്ത​ര​വാ​ദി​ത്വം ധോ​ണി​യു​ടെ ചു​മ​ലി​ലാ​യി. അ​പ്പോ​ഴും ഇ​ന്ത്യ​യു​ടെ പ്രൊ​ജ​ക്റ്റ​ഡ് സ്കോ​ർ 273 ആ​യി​രു​ന്നു.

സ​മ്മ​ർ​ദ​ത്തെ അ​തി​ജീ​വി​ക്കാ​നു​ള്ള ക​രു​ത്ത് ഇ​ന്ത്യ​യു​ടെ മ​ധ്യ​നി​ര​യ്ക്ക് ഇ​ല്ലേ എ​ന്ന ചോ​ദ്യ​മാ​ണ് ഉ​യ​രു​ന്ന​ത്. കാ​ര​ണം, കോ​ഹ്‌​ലി പു​റ​ത്താ​യ 31-ാം ഓ​വ​റി​നു​ശേ​ഷം ഒ​രു ബൗ​ണ്ട​റി ഇ​ന്ത്യ​ൻ ഇ​ന്നിം​ഗ്സി​ൽ ക​ണ്ട​ത് 37 ഓ​വ​റി​നു​ശേ​ഷ​മാ​ണ്. 40 മു​ത​ൽ 45 വ​രെ​യു​ള്ള അ​ഞ്ച് ഓ​വ​റു​ക​ളി​ലെ നാ​ലെ​ണ്ണ​ത്തി​ലും ര​ണ്ട് റ​ണ്‍​സ് വീ​തം മാ​ത്ര​മാ​ണ് ഇ​ന്ത്യ​ൻ സ്കോ​ർ​ബോ​ർ​ഡി​ൽ എ​ത്തി​യ​ത്. വെ​ടി​ക്കെ​ട്ട് ന​ട​ത്താ​ൻ പ്രാ​പ്തി​യു​ള്ള ഹാ​ർ​ദി​ക്കും ധോ​ണി​യും എ​ല്ലാം നി​ശ​ബ്ദ​മാ​യ​പ്പോ​ൾ ഇ​ന്ത്യ​ക്ക് 224ൽ ​ഒ​തു​ങ്ങേ​ണ്ടി​വ​ന്നു. സ്പി​ന്ന​ർ​മാ​ർ​ക്കെ​തി​രേ മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി​യ ച​രി​ത്ര​മു​ള്ള ഇ​ന്ത്യ​യാ​ണ് സ​താം​പ്ട​ണി​ൽ വെ​ള്ളം കു​ടി​ച്ച​ത് എ​ന്ന​തും വി​സ്മ​രി​ച്ചു​കൂ​ടാ.