ബംഗ്ലാദേശിന് ബാറ്റിംഗ്
സതാംപ്ടണ്‍: ലോകകപ്പിൽ ബംഗ്ലാദേശിനെതിരേ ടോസ് നേടിയ അഫ്ഗാനിസ്ഥാൻ ബൗളിംഗ് തെരഞ്ഞെടുത്തു. സെമി സാധ്യത നിലനിർത്താൻ ബംഗ്ലാദേശിന് ഇന്ന് ജയം അനിവാര്യമാണ്. മറുവശത്ത് കളിച്ച ആറ് കളികളും തോറ്റ അഫ്ഗാൻ ആദ്യ ജയം തേടിയാണ് ഇന്ന് കളത്തിലിറങ്ങുന്നത്.

കഴിഞ്ഞ മത്സരത്തിൽ ഇന്ത്യയെ വിറപ്പിച്ചതിന്‍റെ ആത്മവിശ്വാസം അഫ്ഗാനുണ്ട്. അവസാനം കളിച്ച രണ്ടു കളികളിലും മുന്നൂറിലധികം റണ്‍സ് നേടിയ ബംഗ്ലാദേശ് ബാറ്റിംഗ് നിര മികച്ച ഫോമിലാണ്. ബൗളർമാർ കൂടി തിളങ്ങിയാൻ അഫ്ഗാനെ വീഴ്ത്തി പോയിന്‍റ് പട്ടികയിൽ ശ്രീലങ്കയെ മറികടന്ന് അഞ്ചാം സ്ഥാനത്തേക്ക് വരാമെന്നതാണ് ബംഗ്ലാദേശിന്‍റെ പ്രതീക്ഷ.

റൂബൽ ഹുസൈനെയും സാബിർ റഹ്മാനെയും ഒഴിവാക്കിയ ബംഗ്ലാദേശ് മുഹമ്മദ് സയിഫുദീനെയും മൊസദക് ഹുസൈനെയും അന്തിമ ഇലവനിൽ ഉൾപ്പെടുത്തി. അഫ്ഗാനിസ്ഥാനും രണ്ടു മാങ്ങളുമായാണ് കന്നി ജയം നേടി ഇറങ്ങുന്നത്.