‘റ​​ബാ​​ദ​​ ഐ​​പി​​എ​​ൽ ക​​ളി​​ക്കേണ്ടായിരുന്നു’
ല​​ണ്ട​​ൻ: പേ​​സ് ബൗ​​ള​​ർ ക​​ഗി​​സൊ റ​​ബാ​​ദ 2019 സീ​​സ​​ണ്‍ ഐ​​പി​​എ​​ലി​​ൽ ക​​ളി​​ക്കാ​​തി​​രി​​ക്കാ​​നു​​ള്ള ശ്ര​​മം ന​​ട​​ത്തി​​യെ​​ങ്കി​​ലും പ​​രാ​​ജ​​യ​​പ്പെ​​ട്ടെ​​ന്ന് ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ൻ ക്രി​​ക്ക​​റ്റ് ടീം ​​ക്യാ​​പ്റ്റ​​ൻ ഫാ​​ഫ് ഡു​​പ്ല​​സി. ഐ​​പി​​എ​​ലി​​ൽ ക​​ളി​​ച്ച​​തോ​​ടെ റ​​ബാ​​ദ​​യ്ക്ക് പ​​രി​​ക്കേ​​റ്റി​​രു​​ന്നു. ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യു​​ടെ ലോ​​ക​​ക​​പ്പ് പ്ര​​തീ​​ക്ഷ​​ക​​ൾ​​ക്ക് റ​​ബാ​​ദ​​യു​​ടെ പ​​രി​​ക്ക് തി​​രി​​ച്ച​​ടി​​യേ​​ൽ​​പ്പി​​ച്ചു. ഡെ​​യ്ൽ സ്റ്റെ​​യി​​നി​​നും ഐ​​പി​​എ​​ലി​​നി​​ടെ​​യാ​​ണ് പ​​രി​​ക്കേ​​റ്റ​​ത്.

ലോ​​ക​​ക​​പ്പ് ച​​രി​​ത്ര​​ത്തി​​ലെ ഏ​​റ്റ​​വും മോ​​ശം പ്ര​​ക​​ട​​ന​​ത്തി​​ലൂ​​ടെ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക പു​​റ​​ത്താ​​യ​​തി​​നു പി​​ന്നാ​​ലെ​​യാ​​ണ് ഡു​​പ്ല​​സി ഇ​​ക്കാ​​ര്യം പ​​റ​​ഞ്ഞ​​ത്. 2003നു​​ശേ​​ഷം ഗ്രൂ​​പ്പ് സ്റ്റേ​​ജി​​ൽ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക പു​​റ​​ത്താ​​കു​​ന്ന​​തും ഇ​​താ​​ദ്യ​​മാ​​ണ്.