പരിക്ക്; ആ​ന്ദ്രെ റ​സ​ല്‍ പു​റ​ത്ത്
ല​ണ്ട​ന്‍: വെ​സ്റ്റ് ഇ​ന്‍ഡീ​സ് ഓ​ള്‍റൗ​ണ്ട​ര്‍ ആ​ന്ദ്രെ റ​സ​ല്‍ ലോ​ക​ക​പ്പ് ക്രി​ക്ക​റ്റി​ലെ അ​ടു​ത്ത മ​ത്സ​ര​ങ്ങ​ള്‍ക്കി​ല്ല. മു​ട്ടി​നേ​റ്റ പ​രി​ക്കി​നെ​ത്തു​ട​ര്‍ന്നാ​ണ് റ​സ​ല്‍ ടീ​മി​നു പു​റ​ത്താ​യ​തെ​ന്ന് ഐ​സി​സി അ​റി​യി​ച്ചു. പ​രി​ക്കി​നെ​ത്തു​ട​ര്‍ന്ന് വി​ന്‍ഡീ​സ് ഓ​ള്‍റൗ​ണ്ട​ര്‍ ന്യൂ​സി​ല​ന്‍ഡി​നെ​തി​രേ ക​ളി​ച്ചി​രു​ന്നി​ല്ല. പ​ക​രം ബാ​റ്റ്‌​സ്മാ​ന്‍ സു​നി​ല്‍ ആം​ബ്രി​സ് ടീ​മി​നൊ​പ്പം ചേ​രും.

ക​ഴി​ഞ്ഞ മാ​സം അ​യ​ര്‍ല​ന്‍ഡി​ല്‍ ന​ട​ന്ന ഏ​ക​ദി​ന പ​ര​മ്പ​ര​യി​ല്‍ അ​യ​ര്‍ല​ന്‍ഡി​നെ​തി​രേ ആം​ബ്രി​സ് 126 പ​ന്തി​ല്‍ 148 റ​ണ്‍സ് നേ​ടി മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി​യി​രു​ന്നു.