ഇം​ഗ്ല​ണ്ടി​​ന്‍റെ നെ​​റ്റ്സ് ബൗ​​ള​​റാ​​യി അ​​ർ​​ജു​​ൻ
ല​​ണ്ട​​ൻ: സ​​ച്ചി​​ൻ തെ​​ണ്ടു​​ൽ​​ക്ക​​റി​​ന്‍റെ മ​​ക​​ൻ അ​​ർ​​ജു​​ൻ തെ​​ണ്ടു​​ൽ​​ക്ക​​ർ ഇം​ഗ്ല​ണ്ട് ക്രി​​ക്ക​​റ്റ് ടീ​​മി​​ന്‍റെ നെ​​റ്റ്സ് ബൗ​​ള​​റാ​​യി. ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പ് ക്രി​​ക്ക​​റ്റി​​ൽ ഇ​​ന്ന് ഓ​​സ്ട്രേ​​ലി​​യ​​യ്ക്കെ​​തി​​രാ​​യ വ​​ന്പ​​ൻ പോ​​രാ​​ട്ട​​ത്തി​​നു മു​​ന്നോ​​ടി​​യാ​​യാ​​ണ് അ​​ർ​​ജു​​നെ ഇം​​ഗ്ലീഷ് ബാ​​റ്റ്സ്മാ​ന്മാ​​ർ നെ​​റ്റ്സി​​ൽ നേ​​രി​​ട്ട് പ​​രി​​ശീ​​ലി​​ച്ച​​ത്. ഓ​​സ്ട്രേ​​ലി​​യ​​യു​​ടെ ഇ​​ടം​​കൈ പേ​​സ​​ർ​​മാ​​രെ നേ​​രി​​ടാ​​നു​​ള്ള മു​​ന്നൊ​​രു​​ക്ക​​മാ​​യി​​രു​​ന്നു ഇം​ഗ്ല​ണ്ട് ന​​ട​​ത്തി​​യ​​ത്. ലോ​​ഡ്സി​​ൽ തി​​ങ്ക​​ളാ​​ഴ്ച​​യാ​​യി​​രു​​ന്നു അ​​ർ​​ജു​​ൻ നെ​​റ്റ്സി​​ൽ എ​​റി​​യാ​​ൻ എ​​ത്തി​​യ​​ത്.

2015 ൽ ​​ആ​​ഷ​​സ് പ​​ര​​ന്പ​​ര​​യി​​ലെ ര​​ണ്ടാം ടെ​​സ്റ്റി​​നു മു​​ന്നോ​​ടി​​യാ​​യു​​ള്ള പ​​രി​​ശീ​​ല​​ന​​ത്തി​​ലും ഇം​​ഗ്ല​​ണ്ടി​​നാ​​യി അ​​ർ​​ജു​​ൻ നെ​​റ്റ്സ് ബൗ​​ള​​റാ​​യി​​രു​​ന്നു. പ​​ത്തൊ​​ന്പ​​തു​​കാ​​ര​​നാ​​യ അ​​ർ​​ജു​​ൻ നി​​ല​​വി​​ൽ എം​​സി​​സി യം​​ഗ് ക്രി​​ക്ക​​റ്റേ​​ഴ്സ്, ലോ​​ഡ്സി​​നാ​​യി ക​​ളി​​ക്കു​​ക​​യാ​​ണ്.