ഇംഗ്ലണ്ടിന് ടോസ്; ഓസീസിന് ബാറ്റിംഗ്
ലോർഡ്സ്: ലോകകപ്പിലെ നിർണായക പോരാട്ടത്തിൽ ഓസ്ട്രേലിയയ്ക്കെതിരേ ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിംഗ് തെരഞ്ഞെടുത്തു. സെമിഫൈനൽ സാധ്യത നിലനിർത്താൻ ഇംഗ്ലണ്ടിന് ജയം അനിവാര്യമാണ്.

പാക്കിസ്ഥാനെതിരേ തോറ്റതിന് പിന്നാലെ കഴിഞ്ഞ മത്സരത്തിൽ ശ്രീലങ്കയോടും അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങിയതാണ് ഇംഗ്ലണ്ടിന് തിരിച്ചടിയായത്. ആറ് കളികളിൽ നിന്നും എട്ട് പോയിന്‍റുള്ള എയിൻ മോർഗനും സംഘവും നിലവിൽ നാലാം സ്ഥാനത്താണ്.

മറുവശത്ത് ഇന്ത്യയോട് മാത്രം തോറ്റ ഓസീസ് പോയിന്‍റ് പട്ടികയിൽ രണ്ടാമതാണ്. നായകൻ ആരോണ്‍ ഫിഞ്ചിന്‍റെയും ഡേവിഡ് വാർണറുടെയും മിന്നുന്ന ഫോമിൽ തന്നെയാണ് ഓസീസ് പ്രതീക്ഷകൾ. ഇന്ന് ജയിച്ച് സെമി ബർത്ത് ഉറപ്പാക്കുകയാകും ഓസീസ് ലക്ഷ്യംവയ്ക്കുന്നത്.

രണ്ടു മാറ്റങ്ങളുമായാണ് ഓസീസ് കളത്തിലിറങ്ങുന്നത്. സ്പിന്നർ ആദം സാംപയ്ക്ക് പകരം നഥാൻ ലയണും പേസർ നഥാൻ കൂൾട്ടർനൈലിന് പകരം ജസണ്‍ ബെഹറൻഡോർഫിനെയും അന്തിമ ഇലവനിൽ ഉൾപ്പെടുത്തി. കഴിഞ്ഞ മത്സരത്തിൽ കളിച്ച അതേടീമിനെ ഇംഗ്ലണ്ട് നിലനിർത്തി.