മഴ; ഇ​​ന്ത്യ​​ൻ പ​​രി​​ശീ​​ല​​നം ഇ​​ൻ​ഡോ​​റിൽ
മാ​​ഞ്ച​​സ്റ്റ​​ർ: മ​​ഴ​​യെ​​ത്തു​​ട​​ർ​​ന്ന് പ​​രി​​ശീ​​ല​​നം മു​​ട​​ങ്ങി​​യ ഇ​​ന്ത്യ പു​​തി​​യ വ​​ഴി ക​​ണ്ടെ​​ത്തി. മാ​​ഞ്ച​​സ്റ്റ​​റി​​ലെ ഓ​​ൾ​​ഡ് ട്രാ​​ഫോ​​ഡ് ക്രി​​ക്ക​​റ്റ് മൈ​​താ​​നം മ​​ഴയിൽ കുതിർന്നപ്പോ​​ൾ ഇ​​ന്ത്യ​​ൻ ടീം ​​പ​​രി​​ശീ​​ല​​നം ഇ​​ൻ​ഡോ​​റി​​ലാ​​ക്കി. വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സി​​നെ​​തി​​രേ നാ​​ളെ ന​​ട​​ക്കു​​ന്ന ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പ് പോ​​രാ​​ട്ട​​ത്തി​​നു മു​​ന്നോ​​ടി​​യാ​​യു​​ള്ള ഇ​​ന്ത്യ​​യു​​ടെ പ​​രി​​ശീ​​ല​​ന​​മാ​​ണ് മ​​ഴ​​യെ​​ത്തു​​ട​​ർ​​ന്ന് ഇ​​ൻ​ഡോ​​റി​​ലേ​​ക്ക് മാ​​റ്റി​​യ​​ത്.

മ​​ഴ​​യെ​​ത്തു​​ട​​ർ​​ന്ന് പ​​രി​​ശീ​​ല​​നം ന​​ട​​ക്കി​​ല്ലെ​​ന്ന കു​​റി​​പ്പോ​​ടെ ഓ​​ൾ​​ഡ് ട്രാ​​ഫോ​​ഡ് മൈ​​ത​​ന​​ത്തി​​ന്‍റെ ചി​​ത്രം ബി​​സി​​സി​​ഐ ട്വീ​​റ്റ് ചെ​​യ്തി​​രു​​ന്നു. തു​​ട​​ർ​​ന്ന് ഇ​​ൻ​​ഡോ​​റി​​ൽ ഇ​​ന്ത്യ​​ൻ ടീം ​​പ​​രി​​ശീ​​ല​​നം ന​​ട​​ത്തു​​ന്ന ചി​​ത്ര​​ങ്ങ​​ളും ബി​​സി​​സി​​ഐ ഒൗ​​ദ്യോ​​ഗി​​ക ട്വി​​റ്റ​​റി​​ൽ പ​​ങ്കു​​വ​​ച്ചു. ഇ​​ന്ത്യ​​ൻ ക്യാ​​പ്റ്റ​​ൻ വി​​രാ​​ട് കോ​​ഹ്‌​ലി, ​ഓ​​ൾ റൗ​​ണ്ട​​ർ വി​​ജ​​യ് ശ​​ങ്ക​​ർ, പേ​​സ​​ർ ഭു​​വ​​നേ​​ശ്വ​​ർ കു​​മാ​​ർ തു​​ട​​ങ്ങി​​യ​​വ​​ർ ഇ​​ൻ​ഡോ​​ർ പ​​രി​​ശീ​​ല​​നം ന​​ട​​ത്തി.

ഇ​​ന്ത്യ​​ൻ ടീ​​മി​​നൊ​​പ്പം നെ​​റ്റ്സ് ബൗ​​ള​​റാ​​യി ന​​വ്ദീ​​പ് സൈ​​നി ഉ​​ണ്ടാ​​യി​​രു​​ന്നു. തി​​ങ്ക​​ളാ​​ഴ്ച​​യാ​​ണ് സൈ​​നി ഇ​​ന്ത്യ​​ൻ ടീ​​മി​​നൊ​​പ്പം ചേ​​ർ​​ന്ന​​ത്. നി​​ല​​വി​​ൽ ഇ​​ന്ത്യ​​ൻ ടീ​​മി​​നൊ​​പ്പ​​മു​​ള്ള ഏ​​ക നെ​​റ്റ്സ് ബൗ​​ള​​റാ​​ണ് ഡ​​ൽ​​ഹി​​ക്കാ​​ര​​നാ​​യ സൈ​​നി.

ഇം​​ഗ്ല​ണ്ടി​​ലേ​​ക്ക് യാ​​ത്ര തി​​രി​​ച്ച​​പ്പോ​​ൾ ഇ​​ന്ത്യ​​യു​​ടെ പ​​തി​​ന​​ഞ്ചം​​ഗ ടീ​​മി​​നൊ​​പ്പം ദീ​​പ​​ക് ചാ​​ഹ​​ർ, ആ​​വേ​​ശ് ഖാ​​ൻ, ഖ​​ലീ​​ൽ അ​​ഹ​​മ്മ​​ദ് എ​​ന്നി​​വ​​ർ നെ​​റ്റ്സ് ബൗ​​ള​​ർ​​മാ​​രാ​​യി ഉ​​ണ്ടാ​​യി​​രു​​ന്നു. അ​​തി​​ൽ ചാ​​ഹ​​റും ആ​​വേ​​ശ് ഖാ​​നും ലോ​​ക​​ക​​പ്പി​​ൽ ഇ​​ന്ത്യ​​യു​​ടെ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ന് മു​​ന്പ് നാ​​ട്ടി​​ലേ​​ക്ക് മ​​ട​​ങ്ങി. കു​​റ​​ച്ച് ദി​​വ​​സ​​ങ്ങ​​ൾ​​ക്ക് മു​​ൻ​​പ് ഖ​​ലീ​​ൽ അ​​ഹ​​മ്മ​​ദും ഇ​​ന്ത്യ​​യി​​ലേ​​ക്ക് മ​​ട​​ങ്ങി​​യെ​​ത്തി. ഇ​​തി​​നു പി​​ന്നാ​​ലെ​​യാ​​ണ് സൈ​​നി ഇ​​പ്പോ​​ൾ ടീ​​മി​​നൊ​​പ്പം ചേ​​ർ​​ന്ന​​ത്. ഈ ​​വ​​ർ​​ഷ​​ത്തെ ഐ​​പി​​എ​​ലി​​ൽ സൈ​​നി ബം​​ഗ​​ളൂ​​രു റോ​​യ​​ൽ ച​​ല​​ഞ്ചേ​​ഴ്സി​​നാ​​യി മി​​ക​​ച്ച പ്ര​​ക​​ട​​നം കാ​​ഴ്ച​​വ​​ച്ചി​​രു​​ന്നു. പ​​രി​​ക്കി​​ൽ​​നി​​ന്ന് മോ​​ച​​നം​​പ്രാ​​പി​​ക്കു​​ന്ന ഭു​​വ​​നേ​​ശ്വ​​റി​​ന്‍റെ ബാ​​ക്ക് അ​​പ്പ് ആ​​യ​​ല്ല സൈ​​നി​​യെ ടീ​​മി​​നൊ​​പ്പം ചേ​​ർ​​ത്തി​​രി​​ക്കു​​ന്ന​​തെ​​ന്ന് ബി​​സി​​സി​​ഐ വ്യ​​ക്ത​​മാ​​ക്കി​​യി​​ട്ടു​​ണ്ട്.