കിവീസിന് ബാറ്റിംഗ്
ബർമിംഗ്ഹാം: ലോകകപ്പിൽ പാക്കിസ്ഥാനെതിരേ ടോസ് നേടിയ ന്യൂസിലൻഡ് ബാറ്റിംഗ് തെരഞ്ഞെടുത്തു. സെമി പ്രതീക്ഷകൾ നിലനിർത്താൻ പാക്കിസ്ഥാന് ഇന്ന് ജയം അനിവാര്യമാണ്. അതേസമയം തോൽവിയറിയാതെ മുന്നേറുന്ന കിവീസിന് ഇന്ന് ജയിച്ചാൽ സെമിഫൈനൽ ബർത്ത് ഉറപ്പിക്കാം.

കഴിഞ്ഞ മത്സരത്തിന് കളിച്ച അതേ ഇലവനുമായാണ് ഇരുടീമും ഇന്ന് കളത്തിലിറങ്ങുന്നത്. ആറിൽ അഞ്ച് മത്സരവും ന്യൂസിലൻഡ് ജയിച്ചപ്പോൾ പാക്കിസ്ഥാന് ജയിക്കാനായത് ആറിൽ രണ്ടെണ്ണം മാത്രം. കിവീസിന്‍റെ ഇന്ത്യയ്ക്കെതിരായ മത്സരം മഴമൂലം ഉപേക്ഷിക്കുകയായിരുന്നു.

11 പോയിന്‍റുള്ള കിവീസ് പോയിന്‍റ് പട്ടികയിൽ രണ്ടാമതാണ്. അഞ്ച് പോയിന്‍റുള്ള പാക്കിസ്ഥാൻ ഏഴാം സ്ഥാനത്താണ്.