ഷാ​മി​ വേണ്ട, ഭു​വി മതി: സച്ചിൻ
മും​ബൈ: ലോ​ക​ക​പ്പ് ക്രി​ക്ക​റ്റി​ല്‍ വെ​സ്റ്റ് ഇ​ന്‍ഡീ​സി​നെ​തി​രേ​യു​ള്ള മ​ത്സ​ര​ത്തി​ല്‍ മു​ഹ​മ്മ​ദ് ഷാ​മി​ക്കു പ​ക​രം ഭു​വ​നേ​ശ്വ​ര്‍ കു​മാ​റി​നെ ഇ​റ​ക്ക​ണ​മെ​ന്ന് ഇ​തി​ഹാ​സ​താ​രം സ​ച്ചി​ന്‍ തെ​ണ്ടു​ല്‍ക്ക​ര്‍. ഭു​വ​നേ​ശ്വ​റി​ന് വെ​സ്റ്റ് ഇ​ന്‍ഡീ​സ് ഓ​പ്പ​ണ​ര്‍ ക്രി​സ് ഗെ​യ്‌​ലി​നെ ബു​ദ്ധി​മു​ട്ടി​ക്കാ​നാ​കു​മെ​ന്നാ​ണ് സ​ച്ചി​ന്‍റെ അ​ഭി​പ്രാ​യം.

ഭു​വ​നേ​ശ്വ​ര്‍ കു​മാ​ര്‍ ആ​രോ​ഗ്യം വീ​ണ്ടെ​ടു​ത്ത് പ​രി​ശീ​ല​നം ആ​രം​ഭി​ച്ച കാ​ര്യം സ​ന്തോ​ഷം ന​ല്‍കു​ന്ന​താ​ണെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ ബോ​ഡിലാം​ഗ്വേ​ജ് ആ​ത്മ​വി​ശ്വാ​സം നി​റ​ഞ്ഞ​താ​ണെ​ന്നും തെ​ണ്ടു​ല്‍ക്ക​ര്‍ പ​റ​ഞ്ഞു.

പാ​ക്കി​സ്ഥാ​നെ​തി​രേ​യു​ള്ള മ​ത്സ​ര​ത്തി​നി​ടെ​യാ​ണ് ഭു​വ​നേ​ശ്വ​റി​ന് പ​രി​ക്കേ​റ്റ​ത്. ഇ​തേ​ത്തു​ട​ര്‍ന്ന് അ​ഫ്ഗാ​നി​സ്ഥാ​നെ​തി​രേ​യു​ള്ള മ​ത്സ​രം ന​ഷ്ട​മാ​കു​ക​യും ചെ​യ്തു. പ​ക​ര​മി​റ​ങ്ങി​യ ഷാ​മി അ​വ​സാ​ന ഓ​വ​റി​ല്‍ ഹാ​ട്രി​ക് വി​ക്ക​റ്റു​മാ​യി ഇ​ന്ത്യ​യെ വി​ജ​യ​ത്തി​ലെ​ത്തി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

2013ല്‍ ​സ​ച്ചി​ന്‍ തെ​ണ്ടു​ല്‍ക്ക​റി​ന്‍റെ 200-ാമ​ത്തെ വി​ര​മി​ക്ക​ല്‍ ടെ​സ്റ്റി​ല്‍ ഗെ​യ്‌​ലി​നെ​തി​രേ​യു​ള്ള ഭു​വ​നേ​ശ്വ​ര്‍ കു​മാ​റി​ന്‍റെ ബൗ​ളിം​ഗി​നെ അ​നു​സ്മ​രി​ച്ചാ​ണ് മു​ന്‍ ഇ​ന്ത്യ​ന്‍ താ​രം പ​റ​ഞ്ഞ​ത്. ആ ​മ​ത്സ​ര​ത്തി​ല്‍ ഭു​വ​നേ​ശ്വ​റി​ന്‍റെ പ​ന്തു​ക​ള്‍ നേ​രി​ടാ​ന്‍ ഗെ​യൽ ബു​ദ്ധി​മു​ട്ടു​ക​യാ​യി​രു​ന്നു​വെ​ന്നു സ​ച്ചി​ന്‍ പ​റ​ഞ്ഞു.