1983 ലോകകപ്പ് ഓർമ
1983 ലോകകപ്പിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം കപിൽ ദേവിന്റെ നേതൃത്വത്തിൽ കിരീടം ഉയർത്തിയത് ജൂണ്‍ 25ന്. ലോഡ്സിൽ കപിലിന്റെ ചെകുത്താന്മാർ അന്ന് കപ്പ് ഉയർത്തിയപ്പോൾ ഫൈനലിൽ ഇന്ത്യയുടെ എതിരാളി വെസ്റ്റ് ഇൻഡീസ് ആയിരുന്നു.
ക്രിക്കറ്റിൽ ഇന്ത്യയുടെ തലവര നിശ്ചയിച്ച ആ കിരീടം സ്വന്തമാക്കിയതിന്റെ ഓർമദിനം കടന്നു പോയതിനു പിന്നാലെയാണ് ഇന്ത്യ വീണ്ടും വിൻഡീസിനെ ഇംഗ്ലണ്ടിൽവച്ച് ലോകകപ്പിൽ നേരിടുന്നത്. ഏകദിന ലോകകപ്പ് ചരിത്രത്തിൽ വെസ്റ്റ് ഇൻഡീസിനു മുന്നിൽ 1992നുശേഷം ഇന്ത്യ കീഴടങ്ങിയിട്ടില്ല. 1996, 2011, 2015 ലോകകപ്പുകളിൽ നേർക്കുനേർ ഇറങ്ങിയപ്പോഴെല്ലാം ഇന്ത്യക്കായിരുന്നു ജയം.