വി​ര​മി​ക്കൽ നീട്ടിവച്ച് ഗെ​യ്ൽ
മാ​ഞ്ച​സ്റ്റ​ര്‍: ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ വെ​സ്റ്റ് ഇ​ന്‍ഡീ​സ് പ​ര്യ​ട​ന​ത്തി​നു​ശേ​ഷം വി​ര​മി​ക്കു​മെ​ന്ന് വെ​സ്റ്റ് ഇ​ന്‍ഡീ​സ് ഓ​പ്പ​ണ​ര്‍ ക്രി​സ് ഗെ​യ്ൽ. ഓ​ഗ​സ്റ്റ്-​സെ​പ്റ്റംബര്‍ മാ​സ​ങ്ങ​ളി​ലാ​ണ് ഇ​ന്ത്യ ഏ​ക​ദി​ന, ടെ​സ്റ്റ് പ​ര​മ്പ​ര​ക​ള്‍ക്കാ​യി വെ​സ്റ്റ് ഇ​ന്‍ഡീ​സി​ലെ​ത്തു​ന്ന​ത്.

ലോ​ക​ക​പ്പി​നു​ശേ​ഷം വി​ര​മി​ക്കു​മെ​ന്നാ​ണ് ഗെ​യ്ൽ ക​ഴി​ഞ്ഞ മാ​സം പ്ര​ഖ്യാ​പി​ച്ച​ത്. എ​ന്നാ​ല്‍ , ഇ​പ്പോ​ള്‍ മ​ന​സ് മാ​റി​യെ​ന്നും ഇ​ന്ത്യ​ക്കെ​തി​രേ​യു​ള്ള പ​ര​മ്പ​ര​യ്ക്കു​ശേ​ഷം വി​ര​മി​ക്കു​മെ​ന്നും താ​രം മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക​രു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യി​ല്‍ അ​റി​യി​ച്ചു. ട്വ​ന്‍റി-20​യി​ല്‍ ക​ളി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ദേ​ശീ​യ കു​പ്പാ​യ​ത്തി​ല്‍ ഗെ​യ്‌​ലി​ന്‍റെ അ​വ​സാ​ന​ത്തെ പോ​രാ​ട്ട​ങ്ങ​ള്‍ ഇ​ന്ത്യ​ക്കെ​തി​രേ​യാ​ണെ​ന്ന് വെ​സ്റ്റ് ഇ​ന്‍ഡീ​സ് മീ​ഡി​യ മാ​നേ​ജ​ര്‍ ഫി​ലി​പ് സ്പൂ​ണ​ര്‍ ഉ​റ​പ്പു​ന​ല്‍കി.

ഇ​ന്ത്യ​യു​ടെ പ​ര്യ​ട​ന​ത്തി​ല്‍ മൂ​ന്നു ട്വ​ന്‍റി-20​യും മൂ​ന്നു ഏ​ക​ദി​ന​ങ്ങ​ളും ര​ണ്ടു ടെ​സ്റ്റ് മ​ത്സ​ര​ങ്ങ​ളു​മാ​ണു​ള്ള​ത്. ഓ​ഗ​സ്റ്റ് മൂ​ന്നി​ന് ന​ട​ക്കു​ന്ന ട്വ​ന്‍റി-20​യോ​ടെ​യാ​ണ് പ​ര്യ​ട​നം ആ​രം​ഭി​ക്കു​ക.