ഇന്ത്യയ്ക്ക് ബാറ്റിംഗ്; ടീമിൽ മാറ്റമില്ല
മാഞ്ചസ്റ്റർ: ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെതിരേ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. അഞ്ചിൽ നാല് മത്സരവും ജയിച്ച് ഒൻപത് പോയിന്‍റുള്ള ഇന്ത്യയ്ക്ക് ഇന്ന് ജയിച്ചാൽ സെമിഫൈനൽ ബർത്ത് ഏറെക്കുറെ ഉറപ്പിക്കാം.

എന്നാൽ വിൻഡീസിന് ഇന്ന് ജയം അനിവാര്യമാണ്. ആറിൽ നാല് മത്സരവും അവർ തോറ്റു. ഒന്നിൽ ജയിച്ചപ്പോൾ ഒന്ന് മഴ കാരണം ഉപേക്ഷിച്ചു. മൂന്ന് പോയിന്‍റുള്ള അവർ ഇന്ന് തോറ്റാൽ പുറത്താകും.

നാലാം നന്പറിൽ വിജയ് ശങ്കറിന് പകരം ആരെങ്കിലും വരുമോ എന്നുള്ള ആഭ്യൂഹങ്ങൾക്കെല്ലാം അവസാനമായി. ടീമിൽ മാറ്റം വരുത്താൻ നായകൻ വിരാട് കോഹ്ലി തയാറായില്ല.

അതേസമയം വിൻഡീസ് രണ്ടു മാറ്റങ്ങളുമായാണ് നിർണായക പോരാട്ടത്തിന് ഇറങ്ങുന്നത്. എവിൻ ലൂയിസ്, ആഷ്ലി നഴ്സ് എന്നിവരെ വിൻഡീസ് ഒഴിവാക്കി. സുനിൽ ആംബ്രിസും ഫാബിയൻ അലീനും 11 അംഗ ടീമിൽ സ്ഥാനം നേടി.