പാ​ക്കി​സ്ഥാ​നെ സ​ഹാ​യി​ക്കൂ, സെ​മി​യി​ൽ തോ​ൽ​പ്പി​ച്ചു കാ​ണി​ക്കാം; ഇ​ന്ത്യ​യോ​ട് അ​ക്ത​ർ
ന്യൂ​ഡ​ൽ​ഹി: പാ​ക്കി​സ്ഥാ​ൻ ലോ​ക​ക​പ്പ് സെ​മി​യി​ലെ​ത്താ​ൻ ഇ​ന്ത്യ​യു​ടെ സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ചു പാ​ക് മു​ൻ താ​രം ഷോ​യ​ബ് അ​ക്ത​ർ. ഇം​ഗ്ല​ണ്ടി​നെ തോ​ൽ​പ്പി​ച്ച് പാ​ക്കി​സ്ഥാ​നെ സ​ഹാ​യി​ക്ക​ണ​മെ​ന്നാ​ണ് അ​ക്ത​റി​ന്‍റെ ആ​വ​ശ്യം. ത​ന്‍റെ യു​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ​യാ​ണ് അ​ക്ത​ർ ഈ ​ആ​വ​ശ്യം മു​ന്നോ​ട്ടു​വ​ച്ച​ത്.

ഇ​ന്ത്യ​ക്കു പാ​ക്കി​സ്ഥാ​നെ സ​ഹാ​യി​ക്കാ​ൻ ക​ഴി​യും. ഇ​ന്ത്യ ഇം​ഗ്ല​ണ്ടി​നെ തോ​ൽ​പ്പി​ച്ചാ​ൽ ഇം​ഗ്ല​ണ്ട് ടൂ​ർ​ണ​മെ​ന്‍റി​ൽ​നി​ന്നു പു​റ​ത്താ​കും. 11 പോ​യി​ന്‍റു​ള്ള പാ​ക്കി​സ്ഥാ​ൻ സെ​മി​യി​ൽ ക​ട​ക്കും. ഇ​തി​ന് അ​ടു​ത്ത ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ലും പാ​ക്കി​സ്ഥാ​ൻ ജ​യി​ക്കേ​ണ്ട​തു​ണ്ട്. അ​പ്പോ​ൾ സെ​മി​യി​ൽ ഇ​ന്ത്യ-​പാ​ക്കി​സ്ഥാ​ൻ മ​ൽ​സ​രം വ​രും. പാ​ക്കി​സ്ഥാ​ൻ ഇ​ന്ത്യ​യെ തോ​ൽ​പ്പി​ക്കു​ക​യും ചെ​യ്യു​മെ​ന്നും അ​ക്ത​ർ വീ​ഡി​യോ​യി​ൽ പ​റ​യു​ന്നു.

പാ​കി​സ്ഥാ​ൻ സെ​മി​യി​ലെ​ത്തു​ന്ന​തു ത​ട​യാ​ൻ ശ്രീ​ല​ങ്ക​യു​മാ​യും ബം​ഗ്ലാ​ദേ​ശു​മാ​യു​ള്ള മ​ത്സ​ര​ങ്ങ​ളി​ൽ ഇ​ന്ത്യ തോ​റ്റു​കൊ​ടു​ത്തേ​ക്കു​മെ​ന്നു പാ​ക്കി​സ്ഥാ​ൻ മു​ൻ താ​രം ബാ​സി​ത് അ​ലി പ​റ​ഞ്ഞി​രു​ന്നു. പാ​കി​സ്ഥാ​ൻ സെ​മി​യി​ൽ എ​ത്താ​ൻ ഇ​ന്ത്യ ആ​ഗ്ര​ഹി​ക്കി​ല്ലെ​ന്നും ബാ​സി​ത് പ​റ​യു​ന്നു.