ദൗ​ർ​ബ​ല്യം തു​റ​ന്നു​കാ​ട്ടി വീ​ണ്ടും ഇ​ന്ത്യ​ന്‍ മ​ധ്യ​നി​ര; വി​ൻ​ഡീ​സി​ന് ജ​യി​ക്കാ​ൻ 269 റ​ണ്‍​സ്
മാ​ഞ്ച​സ്റ്റ​ർ: മ​ധ്യ​നി​ര​യു​ടെ ദൗ​ർ​ബ​ല്യ​ങ്ങ​ൾ ഒ​രി​ക്ക​ൽ​കൂ​ടി വെ​ളി​പ്പെ​ട്ട മ​ത്സ​ര​ത്തി​ൽ വെ​സ്റ്റ്ഇ​ൻ​ഡീ​സി​നെ​തി​രേ വ​ൻ സ്കോ​ർ ക​ണ്ടെ​ത്താ​നാ​കാ​തെ ഇ​ന്ത്യ. ആ​ദ്യം ബാ​റ്റു ചെ​യ്ത ഇ​ന്ത്യ 50 ഓ​വ​റി​ൽ ഏ​ഴു വി​ക്ക​റ്റ് 268 റ​ണ്‍​സി​ൽ ഒ​തു​ങ്ങി. വി​രാ​ട് കോ​ഹ്ലി (72), എം.​എ​സ്. ധോ​ണി (56 നോ​ട്ടൗ​ട്ട്) എ​ന്നി​വ​രു​ടെ അ​ർ​ധ​സെ​ഞ്ചു​റി​ക​ളാ​ണ് ഇ​ന്ത്യ​ക്കു ഭേ​ദ​പ്പെ​ട്ട സ്കോ​ർ സ​മ്മാ​നി​ച്ച​ത്.

ടോ​സ് നേ​ടി​യ നാ​യ​ക​ൻ വി​രാ​ട് കോ​ഹ്ലി ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു. രോ​ഹി​ത് ശ​ർ​മ മി​ക​ച്ച രീ​തി​യി​ൽ തു​ട​ങ്ങി​യെ​ങ്കി​ലും സ്കോ​ർ 23-ൽ ​നി​ൽ​ക്കെ കെ​മ​ർ റോ​ച്ചി​ന് ഇ​ര​യാ​യി മ​ട​ങ്ങി. 18 റ​ണ്‍​സാ​യി​രു​ന്നു രോ​ഹി​തി​ന്‍റെ സ​ന്പാ​ദ്യം. മൂ​ന്നാം ന​ന്പ​റി​ലെ​ത്തി​യ കോ​ഹ്ലി​ക്കു റ​ണ്‍​സ് ക​ണ്ടെ​ത്താ​നാ​യെ​ങ്കി​ലും കെ.​എ​ൽ. രാ​ഹു​ൽ പ്ര​തി​രോ​ധ​ത്തി​ലൂ​ന്നി​യാ​ണ് മു​ന്നോ​ട്ടു​പോ​യ​ത്. ഇ​രു​വ​രും ചേ​ർ​ന്നു മി​ക​ച്ച കൂ​ട്ടു​കെ​ട്ട് പ​ടു​ത്തു​യ​ർ​ത്തു​മെ​ന്നു തോ​ന്നി​പ്പി​ച്ച ഘ​ട്ട​ത്തി​ൽ റോ​ച്ച് വീ​ണ്ടും ആ​ഞ്ഞ​ടി​ച്ചു. രാ​ഹു​ൽ പു​റ​ത്ത്. 64 പ​ന്തി​ൽ ആ​റു ബൗ​ണ്ട​റി​ക​ൾ ഉ​ൾ​പ്പെ​ടെ 48 റ​ണ്‍​സ് രാ​ഹു​ൽ നേ​ടി.

നാ​ലാം ന​ന്പ​റി​ൽ വീ​ണ്ടും ഇ​ടം​പി​ടി​ച്ച വി​ജ​യ് ശ​ങ്ക​ർ ഒ​രി​ക്ക​ൽ​കൂ​ടി നി​രാ​ശ​പ്പെ​ടു​ത്തി. 14 റ​ണ്‍​സ് നേ​ടി റോ​ച്ചി​ന് ഇ​ര​യാ​കു​ന്പോ​ൾ ഇ​ന്ത്യ​ൻ സ്കോ​ർ 126/3. സ്ഥാ​ന​ക്ക​യ​റ്റം കി​ട്ടി​യെ​ത്തി​യ, ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ൽ അ​ർ​ധ​സെ​ഞ്ചു​റി ക​ണ്ടെ​ത്തി​യ കേ​ദാ​ർ യാ​ദ​വ് (7) ഇ​ക്കു​റി നി​രാ​ശ​പ്പെ​ടു​ത്തി. റോ​ച്ചി​നു ത​ന്നെ​യാ​യി​രു​ന്നു വി​ക്ക​റ്റ്.

ഇ​തി​നു​ശേ​ഷം ഒ​ത്തു​ചേ​ർ​ന്ന കോ​ഹ്ലി-​ധോ​ണി കൂ​ട്ടു​കെ​ട്ട് ഇ​ന്ത്യ​യെ മു​ന്നോ​ട്ടു​ന​യി​ച്ചു. ധോ​ണി പ​തി​വു​രീ​തി​യി​ൽ അ​മി​ത പ്ര​തി​രോ​ധ​വു​മാ​യി മു​ന്നോ​ട്ടു​പോ​യ​പ്പോ​ൾ കോ​ഹ്ലി​ക്കു സ്ട്രൈ​ക്ക് കൈ​മാ​റി റ​ണ്‍​സ് ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞു. 55 പ​ന്തി​ൽ​നി​ന്ന് അ​ർ​ധ​സെ​ഞ്ചു​റി തി​ക​ച്ച കോ​ഹ്ലി​ക്ക് പ​ക്ഷേ വ്യ​ക്തി​ഗ​ത സ്കോ​ർ 72-ൽ ​നി​ൽ​ക്കെ പി​ഴ​ച്ചു. ജേ​സ​ണ്‍ ഹോ​ൾ​ഡ​റു​ടെ പ​ന്തി​ൽ ഡ്വ​യ്ൻ ബ്രാ​വോ​യ്ക്ക് അ​നാ​യാ​സ ക്യാ​ച്ച് ന​ൽ​കി മ​ട​ങ്ങി.

തു​ട​ർ​ന്ന് ഹാ​ർ​ദി​ക് പാ​ണ്ഡ്യ എ​ത്തി​യ​തോ​ടെ​യാ​ണ് ഇ​ന്ത്യ​ൻ സ്കോ​ർ ബോ​ർ​ഡി​നു ജീ​വ​ൻ വ​ച്ച​ത്. ഇ​ട​യ്ക്കു ബൗ​ണ്ട​റി​ക​ൾ ക​ണ്ടെ​ത്തി​യ പാ​ണ്ഡ്യ ഇ​ന്ത്യ​ൻ സ്കോ​ർ 200 ക​ട​ത്തി. അ​ർ​ധ​സെ​ഞ്ചു​റി​യി​ലേ​ക്കു കു​തി​ക്ക​വെ അ​മി​താ​വേ​ശം വി​ന​യാ​യി. കൂ​റ്റ​ൻ ഷോ​ട്ടി​നു ശ്ര​മി​ച്ച പാ​ണ്ഡ്യ അ​ല​ന്‍റെ കൈ​ക​ളി​ൽ ഒ​തു​ങ്ങി. 38 പ​ന്തി​ൽ 46 റ​ണ്‍​സാ​യി​രു​ന്നു പാ​ണ്ഡ്യ​യു​ടെ സ​ന്പാ​ദ്യം. മു​ഹ​മ്മ​ദ് ഷ​മി (2) വ​ന്ന​പോ​ലെ മ​ട​ങ്ങി.

അ​വ​സാ​ന ഓ​വ​റി​ൽ ധോ​ണി ര​ണ്ടു സി​ക്സ​റും ഒ​രു ബൗ​ണ്ട​റി​യും ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് ഭേ​ദ​പ്പെ​ട്ട സ്കോ​റി​ലേ​ക്ക് ഇ​ന്ത്യ എ​ത്തു​ന്ന​ത്. 61 പ​ന്തി​ൽ​നി​ന്ന് മൂ​ന്നു ബൗ​ണ്ട​റി​ക​ളും ര​ണ്ടു സി​ക്സ​റും ഉ​ൾ​പ്പെ​ടെ 56 റ​ണ്‍​സു​മാ​യി ധോ​ണി പു​റ​ത്താ​കാ​തെ നി​ന്നു. കെ​മ​ർ റോ​ച്ച് 36 റ​ണ്‍​സ് വ​ഴ​ങ്ങി മൂ​ന്നു വി​ക്ക​റ്റ് നേ​ടി​യ​പ്പോ​ൾ, കോ​ട്ര​ൽ, ഹോ​ൾ​ഡ​ർ എ​ന്നി​വ​ർ ര​ണ്ടു വി​ക്ക​റ്റ് വീ​തം നേ​ടി.