അ​പ​രാ​ജി​ത ​കു​തി​പ്പി​ൽ ഇ​ന്ത്യ; വി​ൻ​ഡീ​സി​നെ​യും ത​ക​ർ​ത്തു; ഷ​മി​ക്കു നാ​ലു വി​ക്ക​റ്റ്
മാ​ഞ്ച​സ്റ്റ​ർ: ഇം​ഗ്ല​ണ്ട് ലോ​ക​ക​പ്പി​ൽ അ​പ​രാ​ജി​ത​രാ​യി ഇ​ന്ത്യ. ആ​റാം മ​ത്സ​ര​ത്തി​ൽ വെ​സ്റ്റ്ഇ​ൻ​ഡീ​സി​നെ 125 റ​ണ്‍​സി​നു പ​രാ​ജ​യ​പ്പെ​ടു​ത്തി. 268 റ​ണ്‍​സ് ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന വി​ൻ​ഡീ​സ് ഇ​ന്ത്യ​ൻ ബൗ​ളിം​ഗി​നു മു​ന്നി​ൽ പി​ടി​ച്ചു​നി​ൽ​ക്കാ​ൻ ക​ഴി​യാ​തെ 34.2 ഓ​വ​റി​ൽ വെ​റും 143 റ​ണ്‍​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി. മു​ഹ​മ്മ​ദ് ഷ​മി (16/4), ജ​സ്പ്രീ​ത് ബും (9/2), ​യു​സ്വേ​ന്ദ്ര ചാ​ഹ​ൽ (39/2) എ​ന്നി​വ​രു​ടെ ബൗ​ളിം​ഗാ​ണ് വി​ൻ​ഡീ​സ് ബാ​റ്റിം​ഗി​നു മാ​ഞ്ച​സ്റ്റ​റി​ൽ ച​ര​മ​ക്കു​റി​പ്പെ​ഴു​തി​യ​ത്. ജ​യ​ത്തോ​ടെ ഇ​ന്ത്യ സെ​മി ഉ​റ​പ്പി​ച്ചു. വെ​സ്റ്റ്ഇ​ൻ​ഡീ​സി​ന്‍റെ സെ​മി പ്ര​തീ​ക്ഷ​ക​ൾ അ​വ​സാ​നി​ക്കു​ക​യും ചെ​യ്തു.

വി​റ​പ്പി​ച്ച് ഷ​മി, ബും​റ

269 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യ​വു​മാ​യി ക്രീ​സി​ലെ​ത്തി​യ വെ​സ്റ്റ് ഇ​ൻ​ഡീ​സിനു തു​ട​ക്ക​ത്തി​ലേ ഷ​മി പ്ര​ഹ​ര​മേ​ൽ​പ്പി​ച്ചു. അ​ഫ്ഗാ​നി​സ്ഥാ​നെ​തി​രേ ഹാ​ട്രി​ക്ക് നേ​ടി​യിട​ത്തു​നി​ന്ന് തു​ട​ങ്ങി​യ ഷ​മി അ​ഞ്ചാം ഓ​വ​റി​ൽ ക്രി​സ് ഗെ​യ്ലി​നെ (6) കേ​ദാ​ർ ജാ​ദ​വി​ന്‍റെ കൈ​യി​ലെ​ത്തി​ച്ചു. അ​ടു​ത്ത ഓ​വ​റി​ൽ ഷാ​യ് ഹോ​പ്പി​ന്‍റെ (5) സ്റ്റം​പ് തെ​റി​പ്പി​ച്ചു. ഇ​തോ​ടെ 16/2 എ​ന്ന നി​ല​യി​ലാ​യി വി​ൻ​ഡീ​സ്. മൂ​ന്നാം വി​ക്ക​റ്റി​ൽ സു​നി​ൽ ആം​ബ്രി​​സ് (31 റ​ണ്‍​സ്) നി​ക്കോ​ളാ​സ് പു​രാ​ൻ സ​ഖ്യം 55 റ​ണ്‍​സ് കൂ​ട്ടു​കെ​ട്ടു​ണ്ടാ​ക്കി. ആം​ബ്രി​സി​നെ വി​ക്ക​റ്റി​നു മു​ന്നി​ൽ കു​ടു​ക്കി ഹാ​ർ​ദി​ക് പാ​ണ്ഡ്യ​യാ​ണ് ഈ ​കൂ​ട്ടു​കെ​ട്ട് പൊ​ളി​ച്ച​ത്.

പി​ന്നെ എ​ല്ലാം വ​ഴി​പാ​ടു പോ​ലെ​യാ​യി​രു​ന്നു. നി​ക്കോ​ള​സ് പു​രാ​ൻ (28), ഷിം​റോ​ണ്‍ ഹെ​റ്റ്മ​യ​ർ (18), വ​ന്പ​ന​ടി​ക്കാ​ര​ൻ കാ​ർ​ലോ​സ് ബ്രാ​ത്വെ​യ്റ്റ് (1), ജേ​സ​ണ്‍ ഹോ​ൾ​ഡ​ർ (6) എ​ന്നി​വ​രൊ​ക്കെ ഇ​ന്ത്യ​ൻ ബൗ​ളിം​ഗി​നു മു​ന്നി​ൽ മു​ട്ടു​മ​ട​ങ്ങി. ബാ​ത്വെ​യ്റ്റി​നെ​യും ഫാ​ബി​യ​ൻ അ​ല​നെ (0) യും ​അ​ടു​ത്ത​ടു​ത്ത പ​ന്തു​ക​ളി​ലാ​ണു ബും​റ പു​റ​ത്താ​ക്കി​യ​ത്. 34ഓം ​ഓ​വ​റി​ന്‍റെ ര​ണ്ടാം പ​ന്തി​ൽ ഒ​ഷ​യ്ൻ തോ​മ​സി​നെ പു​റ​ത്താ​ക്കി ഷ​മി വി​ൻ​ഡീ​സ് ഇ​ന്നിം​ഗ്സി​നു തി​ര​ശീ​ല​യു​മി​ട്ടു. ഹാ​ർ​ദി​ക് പാ​ണ്ഡ്യ​യും കു​ൽ​ദീ​പ് യാ​ദ​വും ഓ​രോ വി​ക്ക​റ്റ് നേ​ടി.

രോ​ഹി​ത് വീ​ണു, കാ​ത്ത​തു കോ​ഹ്ലി

ആ​ദ്യം ബാ​റ്റു ചെ​യ്ത ഇ​ന്ത്യ 50 ഓ​വ​റി​ൽ ഏ​ഴു വി​ക്ക​റ്റ് 268 റ​ണ്‍​സി​ൽ ഒ​തു​ങ്ങി. മ​ധ്യ​നി​ര​യു​ടെ ദൗ​ർ​ബ​ല്യ​ങ്ങ​ൾ ഒ​രി​ക്ക​ൽ​കൂ​ടി വെ​ളി​പ്പെ​ട്ട മ​ത്സ​ര​ത്തി​ൽ വി​രാ​ട് കോ​ഹ്ലി (72), എം.​എ​സ്. ധോ​ണി (56 നോ​ട്ടൗ​ട്ട്) എ​ന്നി​വ​രു​ടെ അ​ർ​ധ​സെ​ഞ്ചു​റി​ക​ളാ​ണ് ഇ​ന്ത്യ​ക്കു ഭേ​ദ​പ്പെ​ട്ട സ്കോ​ർ സ​മ്മാ​നി​ച്ച​ത്. ടോ​സ് നേ​ടി​യ നാ​യ​ക​ൻ വി​രാ​ട് കോ​ഹ്ലി ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു.

രോ​ഹി​ത് ശ​ർ​മ മി​ക​ച്ച രീ​തി​യി​ൽ തു​ട​ങ്ങി​യെ​ങ്കി​ലും സ്കോ​ർ 23-ൽ ​നി​ൽ​ക്കെ കെ​മ​ർ റോ​ച്ചി​ന് ഇ​ര​യാ​യി മ​ട​ങ്ങി. 18 റ​ണ്‍​സാ​യി​രു​ന്നു രോ​ഹി​തി​ന്‍റെ സ​ന്പാ​ദ്യം. മൂ​ന്നാം ന​ന്പ​റി​ലെ​ത്തി​യ കോ​ഹ്ലി​ക്കു റ​ണ്‍​സ് ക​ണ്ടെ​ത്താ​നാ​യെ​ങ്കി​ലും കെ.​എ​ൽ. രാ​ഹു​ൽ പ്ര​തി​രോ​ധ​ത്തി​ലൂ​ന്നി​യാ​ണ് മു​ന്നോ​ട്ടു​പോ​യ​ത്. ഇ​രു​വ​രും ചേ​ർ​ന്നു മി​ക​ച്ച കൂ​ട്ടു​കെ​ട്ട് പ​ടു​ത്തു​യ​ർ​ത്തു​മെ​ന്നു തോ​ന്നി​പ്പി​ച്ച ഘ​ട്ട​ത്തി​ൽ റോ​ച്ച് വീ​ണ്ടും ആ​ഞ്ഞ​ടി​ച്ചു. രാ​ഹു​ൽ പു​റ​ത്ത്. 64 പ​ന്തി​ൽ ആ​റു ബൗ​ണ്ട​റി​ക​ൾ ഉ​ൾ​പ്പെ​ടെ 48 റ​ണ്‍​സ് രാ​ഹു​ൽ നേ​ടി.

നാ​ണം​കെ​ട്ട് വീ​ണ്ടും "4’

നാ​ലാം ന​ന്പ​റാ​യി വി​ജ​യ് ശ​ങ്ക​ർ ഒ​രി​ക്ക​ൽ​ക്കൂ​ടി പ​രാ​ജ​യ​പ്പെ​ടു​ന്ന​താ​ണ് പി​ന്നീ​ട് ക​ണ്ട​ത്. 19 പ​ന്തി​ൽ 14 റ​ണ്‍​സ് നേ​ടി​യ വി​ജ​യ് ശ​ങ്ക​ർ കെ​മ​ർ റോ​ച്ചി​ന്‍റെ പ​ന്തി​ൽ വി​ക്ക​റ്റി​നു പി​ന്നി​ൽ ഷാ​യ് ഹോ​പ്പി​നു ക്യാ​ച്ച് ന​ൽ​കി മ​ട​ങ്ങു​ന്പോ​ൾ ഇ​ന്ത്യ​ൻ സ്കോ​ർ 126/3. സ്ഥാ​ന​ക്ക​യ​റ്റം കി​ട്ടി​യെ​ത്തി​യ, ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ൽ അ​ർ​ധ​സെ​ഞ്ചു​റി ക​ണ്ടെ​ത്തി​യ കേ​ദാ​ർ യാ​ദ​വ് (7) ഇ​ക്കു​റി നി​രാ​ശ​പ്പെ​ടു​ത്തി. റോ​ച്ചി​നു ത​ന്നെ​യാ​യി​രു​ന്നു വി​ക്ക​റ്റ്.

ഇ​തി​നു​ശേ​ഷം ഒ​ത്തു​ചേ​ർ​ന്ന കോ​ഹ്ലി-​ധോ​ണി കൂ​ട്ടു​കെ​ട്ട് ഇ​ന്ത്യ​യെ മു​ന്നോ​ട്ടു​ന​യി​ച്ചു. ധോ​ണി പ​തി​വു​രീ​തി​യി​ൽ അ​മി​ത പ്ര​തി​രോ​ധ​വു​മാ​യി മു​ന്നോ​ട്ടു​പോ​യ​പ്പോ​ൾ കോ​ഹ്ലി​ക്കു സ്ട്രൈ​ക്ക് കൈ​മാ​റി റ​ണ്‍​സ് ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞു. 55 പ​ന്തി​ൽ​നി​ന്ന് അ​ർ​ധ​സെ​ഞ്ചു​റി തി​ക​ച്ച കോ​ഹ്ലി​ക്ക് പ​ക്ഷേ വ്യ​ക്തി​ഗ​ത സ്കോ​ർ 72-ൽ ​നി​ൽ​ക്കെ പി​ഴ​ച്ചു. ജേ​സ​ണ്‍ ഹോ​ൾ​ഡ​റു​ടെ പ​ന്തി​ൽ മി​ഡ് വി​ക്ക​റ്റി​ലേ​ക്ക് ഹാ​ഫ് ട്രാ​ക്ക​ർ ഷോ​ട്ട് ഉ​തി​ർ​ക്കാ​നു​ള്ള ശ്ര​മം പി​ഴ​ച്ച കോ​ഹ്ലി ഷോ​ർ​ട്ട് മി​ഡ് വി​ക്ക​റ്റി​ൽ ഡാ​ര​ൻ ബ്രാ​വോ​യു​ടെ കൈ​യി​ലൊ​തു​ങ്ങി.

ഇ​തോ​ടെ കോ​ഹ്ലി​യു​ടെ സെ​ഞ്ചു​റി​ക്കാ​യു​ള്ള ആ​രാ​ധ​ക​രു​ടെ കാ​ത്തി​രി​പ്പ് വീ​ണ്ടും നീ​ണ്ടു. 18, 82, 77, 67, 72 എ​ന്നി​ങ്ങ​നെ​യാ​ണ് ഈ ​ലോ​ക​ക​പ്പി​ൽ ഇ​തു​വ​രെ​യു​ള്ള കോ​ഹ് ലി​യു​ടെ സ്കോ​ർ.

​ന​ങ്കൂ​ര​മി​ട്ട് ധോ​ണി, മി​ന്ന​ലാ​യി പാ​ണ്ഡ്യ

തു​ട​ർ​ന്ന് ഹാ​ർ​ദി​ക് പാ​ണ്ഡ്യ എ​ത്തി​യ​തോ​ടെ​യാ​ണ് ഇ​ന്ത്യ​ൻ സ്കോ​ർ ബോ​ർ​ഡി​നു ജീ​വ​ൻ വ​ച്ച​ത്. ഇ​ട​യ്ക്കു ബൗ​ണ്ട​റി​ക​ൾ ക​ണ്ടെ​ത്തി​യ പാ​ണ്ഡ്യ ഇ​ന്ത്യ​ൻ സ്കോ​ർ 200 ക​ട​ത്തി. അ​ർ​ധ​സെ​ഞ്ചു​റി​യി​ലേ​ക്കു കു​തി​ക്ക​വെ അ​മി​താ​വേ​ശം വി​ന​യാ​യി. കൂ​റ്റ​ൻ ഷോ​ട്ടി​നു ശ്ര​മി​ച്ച പാ​ണ്ഡ്യ ഫാ​ബി​യ​ൻ അ​ല​ന്‍റെ കൈ​ക​ളി​ൽ ഒ​തു​ങ്ങി. 38 പ​ന്തി​ൽ 46 റ​ണ്‍​സാ​യി​രു​ന്നു പാ​ണ്ഡ്യ​യു​ടെ സ​ന്പാ​ദ്യം. ധോ​ണി-​പാ​ണ്ഡ്യ കൂ​ട്ടു​കെ​ട്ട് 60 പ​ന്തി​ൽ 70 റ​ണ്‍​സ് നേ​ടി. മു​ഹ​മ്മ​ദ് ഷ​മി (2) വ​ന്ന​പോ​ലെ മ​ട​ങ്ങി.

അ​വ​സാ​ന ഓ​വ​റി​ൽ ധോ​ണി ര​ണ്ടു സി​ക്സ​റും ഒ​രു ബൗ​ണ്ട​റി​യും ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് ഭേ​ദ​പ്പെ​ട്ട സ്കോ​റി​ലേ​ക്ക് ഇ​ന്ത്യ എ​ത്തു​ന്ന​ത്. 61 പ​ന്തി​ൽ​നി​ന്ന് മൂ​ന്നു ബൗ​ണ്ട​റി​ക​ളും ര​ണ്ടു സി​ക്സ​റും ഉ​ൾ​പ്പെ​ടെ 56 റ​ണ്‍​സു​മാ​യി ധോ​ണി പു​റ​ത്താ​കാ​തെ നി​ന്നു. നേ​രി​ട്ട ആ​ദ്യ 20 പ​ന്തു​ക​ളി​ൽ ധോ​ണി​യു​ടെ സ്ട്രൈ​ക്ക് റേ​റ്റ് 60 ആ​യി​രു​ന്നു. 21 മു​ത​ൽ 40 വ​രെ​യു​ള്ള പ​ന്തു​ക​ളി​ൽ അ​ത് 35 ആ​യി കൂ​പ്പു​കു​ത്തി. 40 മു​ത​ലു​ള്ള പ​ന്തു​ക​ളി​ൽ 171 ആ​യി​രു​ന്നു ധോ​ണി​യു​ടെ സ്ട്രൈ​ക്ക് റേ​റ്റ്.

വി​ൻ​ഡീ​സി​നാ​യി കെ​മ​ർ റോ​ച്ച് 36 റ​ണ്‍​സ് വ​ഴ​ങ്ങി മൂ​ന്നു വി​ക്ക​റ്റ് നേ​ടി​യ​പ്പോ​ൾ, കോ​ട്ര​ൽ, ഹോ​ൾ​ഡ​ർ എ​ന്നി​വ​ർ ര​ണ്ടു വി​ക്ക​റ്റ് വീ​തം നേ​ടി.