സ​​ച്ചി​​നെ​​യും ലാ​​റ​​യെ​​യും മ​​റി​​ക​​ട​​ന്ന് കോ​​ഹ്‌​ലി
മാഞ്ചസ്റ്റർ‍: വേ​​ഗ​​ത്തി​​ൽ 20,000 രാ​​ജ്യാ​​ന്ത​​ര റ​​ണ്‍​സ് എ​​ന്ന റി​​ക്കാ​​ർ​​ഡ് ഇ​​നി ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് ടീം ​​ക്യാ​​പ്റ്റ​​ൻ വി​​രാ​​ട് കോ​​ഹ്‌​ലി​​ക്ക്. സ​​ച്ചി​​ൻ തെ​​ണ്ടു​​ൽ​​ക്ക​​റും വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സ് സൂ​​പ്പ​​ർ താ​​രം ബ്ര​​യാ​​ൻ ലാ​​റ​​യും പ​​ങ്കി​​ട്ടി​​രു​​ന്ന റി​​ക്കാ​​ർ​​ഡാ​​ണ് കോ​​ഹ്‌​ലി ​സ്വ​​ന്തം പേ​​രി​​ലേ​​ക്ക് മാ​​റ്റി​​യ​​ത്. 417 ഇ​​ന്നിം​​ഗ്സി​​ലാ​​ണ് കോ​​ഹ്‌​ലി 20,000 ​രാ​​ജ്യാ​​ന്ത​​ര റ​​ണ്‍​സ് എ​​ന്ന നാ​​ഴി​​ക​​ക്ക​​ല്ല് പി​​ന്നി​​ട്ട​​ത്. 417 ഇ​​ന്നിം​​ഗ്സി​​ൽ​​നി​​ന്ന് 20,035 റ​​ണ്‍​സ് ആ​​ണ് കോ​​ഹ്‌​ലി​​ക്കു​​ള്ള​​ത്. 93 അ​​ർ​​ധ​​സെ​​ഞ്ചു​​റി​​യും 66 സെ​​ഞ്ചു​​റി​​യും ഉ​​ൾ​​പ്പെ​​ടെ​​യാ​​ണി​​ത്.

453 ഇ​​ന്നിം​​ഗ്സി​​ൽ​​നി​​ന്നാ​​യി​​രു​​ന്നു സ​​ച്ചി​​നും ലാ​​റ​​യും 20,000 ക​​ട​​ന്ന​​ത്. ഇ​​ന്ന​​ലെ വി​​ൻ​​ഡീ​​സി​​നെ​​തി​​രേ 37 റ​​ണ്‍​സി​​ലെ​​ത്തി​​യ​​പ്പോ​​ഴാ​​യി​​രു​​ന്നു കോ​​ഹ്‌​ലി ​റി​​ക്കാ​​ർ​​ഡ് ബു​​ക്കി​​ൽ ക​​ട​​ന്ന​​ത്. രാ​​ജ്യാ​​ന്ത​​ര മ​​ത്സ​​ര​​ങ്ങ​​ളി​​ലാ​​യി 20,000 റ​​ണ്‍​സ് തി​​ക​​യ്ക്കു​​ന്ന 12-ാമ​​ത് താ​​ര​​മാ​​യി ഇ​​ന്ത്യ​​ൻ ക്യാ​​പ്റ്റ​​ൻ. സ​​ച്ചി​​നും (34,357 റ​​ണ്‍​സ്) രാ​​ഹു​​ൽ ദ്രാ​​വി​​ഡിനും (24,208 റ​​ണ്‍​സ്) ശേ​​ഷം ഈ ​​നേ​​ട്ട​​ത്തി​​ലെ​​ത്തു​​ന്ന മൂ​​ന്നാ​​മ​​ത് ഇ​​ന്ത്യ​​ൻ താ​​ര​​വു​​മാ​​യി.