ശ്രീലങ്കയ്ക്ക് ജയിക്കണം; ദക്ഷിണാഫ്രിക്കയ്ക്ക് ബൗളിംഗ്
ചെസ്റ്റർ-ലീ-സ്ട്രീറ്റ്: ലോകകപ്പിൽ സെമി പ്രതീക്ഷ അസ്തമിച്ച ദക്ഷിണാഫ്രിക്കയും സെമി സ്വപ്നം കണ്ട് ശ്രീലങ്കയും കളത്തിലിറങ്ങുന്നു. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ലങ്കയെ ബാറ്റിംഗിനയച്ചു.

പേരുകേട്ട താരനിരയുമായി വന്ന് തുടർ തോൽവികൾ ഏറ്റുവാങ്ങി ദക്ഷിണാഫ്രിക്ക ലോകകപ്പിൽ നിന്നും പുറത്തായി കഴിഞ്ഞു. ഏഴ് കളി കഴിഞ്ഞപ്പോൾ വിജയം നേടാനായത് പാവങ്ങളായ അഫ്ഗാനിസ്ഥാനെതിരേ മാത്രം. ഒരു മത്സരം മഴമുടക്കിയപ്പോൾ കിട്ടയ ഒരു പോയിന്‍റ് കൂടി കൂട്ടി സന്പാദ്യം മൂന്ന് പോയിന്‍റ്.

ഇന്ന് കളിക്കുന്നത് രണ്ടു മാറ്റങ്ങളുമായി. ഡേവിഡ് മില്ലർ, ലുങ്കി എൻഗിഡി എന്നിവരെ ഒഴിവാക്കി ജെ.പി.ഡുമ്മിനിയെയും ഡ്വയ്ൻ പ്രിറ്റോറിയസിനെയും ടീമിൽ ഉൾപ്പെടുത്തി.

മറുവശത്ത് ഇംഗ്ലണ്ടിനെതിരേ നേടിയ മിന്നും ജയത്തിന്‍റെ ആത്മവിശ്വാസത്തിലാണ് ലങ്ക ഇറങ്ങുന്നത്. ആദ്യ കളികളിൽ നിറം മങ്ങിയ ലങ്ക ഇംഗ്ലീഷ് നിരയെ തോൽപ്പിച്ചതോടെ ആത്മവിശ്വാസം വീണ്ടെടുത്തു.

ആഞ്ചലോ മാത്യൂസും ലസിത് മലിംഗയും ഫോമിലേക്ക് എത്തിയതും മുൻ ചാന്പ്യൻമാർക്ക് ആശ്വാസമായിട്ടുണ്ട്. ചിക്കൻ പോക്സ് പിടിപെട്ട പേസർ നുവാൻ പ്രദീപിന് ഇന്ന് കളിക്കാൻ കഴിയില്ല. പകരം സുരങ്ക ലക്മാൽ ടീമിലെത്തി.

ആറ് മത്സരം കളിച്ച ലങ്ക രണ്ടു വിജയം നേടി. രണ്ടു മത്സരം മഴ തടപ്പെടുത്തിയതിനാൽ അതുവഴിയും രണ്ടു പോയിന്‍റ് കിട്ടി. അങ്ങനെ ആകെ സന്പാദ്യം ആറ് പോയിന്‍റ്. ഇന്ന് ജയിച്ചാൽ ബംഗ്ലാദേശിനെയും പാക്കിസ്ഥാനെയും മറികടന്ന് പോയിന്‍റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തെത്താം.ചെസ്റ്റർ-ലീ-സ്ട്രീറ്റ്: ലോകകപ്പിൽ സെമി പ്രതീക്ഷ അസ്തമിച്ച ദക്ഷിണാഫ്രിക്കയും സെമി സ്വപ്നം കണ്ട് ശ്രീലങ്കയും കളത്തിലിറങ്ങുന്നു. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ലങ്കയെ ബാറ്റിംഗിനയച്ചു.

പേരുകേട്ട താരനിരയുമായി വന്ന് തുടർ തോൽവികൾ ഏറ്റുവാങ്ങി ദക്ഷിണാഫ്രിക്ക ലോകകപ്പിൽ നിന്നും പുറത്തായി കഴിഞ്ഞു. ഏഴ് കളി കഴിഞ്ഞപ്പോൾ വിജയം നേടാനായത് പാവങ്ങളായ അഫ്ഗാനിസ്ഥാനെതിരേ മാത്രം. ഒരു മത്സരം മഴമുടക്കിയപ്പോൾ കിട്ടയ ഒരു പോയിന്‍റ് കൂടി കൂട്ടി സന്പാദ്യം മൂന്ന് പോയിന്‍റ്.

ഇന്ന് കളിക്കുന്നത് രണ്ടു മാറ്റങ്ങളുമായി. ഡേവിഡ് മില്ലർ, ലുങ്കി എൻഗിഡി എന്നിവരെ ഒഴിവാക്കി ജെ.പി.ഡുമ്മിനിയെയും ഡ്വയ്ൻ പ്രിറ്റോറിയസിനെയും ടീമിൽ ഉൾപ്പെടുത്തി.

മറുവശത്ത് ഇംഗ്ലണ്ടിനെതിരേ നേടിയ മിന്നും ജയത്തിന്‍റെ ആത്മവിശ്വാസത്തിലാണ് ലങ്ക ഇറങ്ങുന്നത്. ആദ്യ കളികളിൽ നിറം മങ്ങിയ ലങ്ക ഇംഗ്ലീഷ് നിരയെ തോൽപ്പിച്ചതോടെ ആത്മവിശ്വാസം വീണ്ടെടുത്തു.

ആഞ്ചലോ മാത്യൂസും ലസിത് മലിംഗയും ഫോമിലേക്ക് എത്തിയതും മുൻ ചാന്പ്യൻമാർക്ക് ആശ്വാസമായിട്ടുണ്ട്. ചിക്കൻ പോക്സ് പിടിപെട്ട പേസർ നുവാൻ പ്രദീപിന് ഇന്ന് കളിക്കാൻ കഴിയില്ല. പകരം സുരങ്ക ലക്മാൽ ടീമിലെത്തി.

ആറ് മത്സരം കളിച്ച ലങ്ക രണ്ടു വിജയം നേടി. രണ്ടു മത്സരം മഴ തടസപ്പെടുത്തിയതിനാൽ അതുവഴിയും രണ്ടു പോയിന്‍റ് കിട്ടി. അങ്ങനെ ആകെ സന്പാദ്യം ആറ് പോയിന്‍റ്. ഇന്ന് ജയിച്ചാൽ ബംഗ്ലാദേശിനെയും പാക്കിസ്ഥാനെയും മറികടന്ന് പോയിന്‍റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തെത്താം.