ശ്രീലങ്കയ്ക്ക് തകർച്ച; ദക്ഷിണാഫ്രിക്കയ്ക്കു 204 റൺസ് വിജയലക്ഷ്യം
ചെ​സ്റ്റ​ർ-​ലീ-​സ്ട്രീ​റ്റ്: ലോ​ക​ക​പ്പി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രെ നി​ർ​ണാ​യക മ​ത്സ​ര​ത്തി​ൽ വ​ൻ സ്കോ​ർ ക​ണ്ടെ​ത്താ​നാ​കാ​തെ ശ്രീ​ല​ങ്ക. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ശ്രീ​ല​ങ്ക 49.3 ഓ​വ​റി​ൽ 203 റ​ണ്‍​സി​ന് ഓ​ൾ​ഔ​ട്ടാ​യി.

30 റ​ണ്‍​സ് വീ​ത​മെ​ടു​ത്ത കു​ശാ​ൽ പെ​രേ​ര​യ്ക്കും അ​വി​ഷ്ക ഫെ​ർ​ണാ​ണ്ടോ​യ്ക്കും മാ​ത്ര​മാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ബൗ​ളിം​ഗി​നു മു​ന്നി​ൽ അ​ൽ​പ്പ​മെ​ങ്കി​ലും പി​ടി​ച്ചു നി​ൽ​ക്കാ​നാ​യ​ത്. 67 റ​ണ്‍​സാ​ണ് ഇ​രു​വ​രും ര​ണ്ടാം വി​ക്ക​റ്റ് കൂ​ട്ടു​ക്കെ​ട്ടി​ൽ പ​ടു​ത്തു​യ​ർ​ത്ത​ത്. ഇ​വ​രാ​ണ് ടോ​പ്പ് സ്കോ​റ​ർ​മാ​ർ.

ഫെ​ർ​ണാ​ണ്ടോ​യെ പ്രെ​ടോ​റി​യ​സ് വീ​ഴ്ത്തി​യ​തോ​ടെ ല​ങ്ക​യു​ടെ പ​ത​നം ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ആ​ർ​ക്കും ക്രീ​സി​ൽ ഉ​റ​ച്ചു നി​ൽ​ക്കാ​ൻ സാ​ധി​ച്ചി​ല്ല. മെ​ൻ​ഡി​സ് 23 റ​ണ്‍​സും ഡി ​സി​ൽ​വ 24 റ​ണ്‍​സും പെ​രെ​ര 21 റ​ണ്‍​സു​മെ​ടു​ത്തു.

മൂ​ന്ന് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി​യ ക്രി​സ് മോ​റി​സും ഡാ​നി​ൽ പ്രെ​ടോ​റി​യ​സു​മാ​ണ് ല​ങ്ക​യെ വീ​ഴ്ത്തി​യ​ത്. റ​ബാ​ഡ ര​ണ്ട് വി​ക്ക​റ്റും നേ​ടി.

സെ​മി സാ​ധ്യ​ത നി​ല​നി​ർ​ത്ത​ണ​മെ​ങ്കി​ൽ ല​ങ്ക​യ്ക്ക് ജ​യം അ​നി​വാ​ര്യ​മാ​ണ്. അ​തേ​സ​മ​യം ദ​ക്ഷി​ണാ​ഫ്രി​ക്ക ലോ​ക​ക​പ്പി​ൽ​നി​ന്നും പു​റ​ത്താ​യി ക​ഴി​ഞ്ഞു.