ഔ​​ട്ട് വി​​വാ​​ദം: രോ​​ഹി​​ത്തി​​ന്‍റെ ട്വീ​​റ്റ്
വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സി​​നെ​​തി​​രാ​​യ ലോ​​ക​​ക​​പ്പ് ക്രി​​ക്ക​​റ്റ് പോ​​രാ​​ട്ട​​ത്തി​​ൽ ഏ​​റ്റ​​വും ച​​ർ​​ച്ച​​യാ​​യ​​ത് ഇ​​ന്ത്യ​​ൻ ഓ​​പ്പ​​ണ​​ർ രോ​​ഹി​​ത് ശ​​ർ​​മ പു​​റ​​ത്താ​​യ രീ​​തി ആ​​യി​​രു​​ന്നു. വി​​ൻ​​ഡീ​​സി​​ന്‍റെ റി​​വ്യൂ​​വി​​ലൂ​​ടെ​​യാ​​യി​​രു​​ന്നു രോ​​ഹി​​ത് പു​​റ​​ത്താ​​യ​​ത്. തു​​ട​​ർ​​ച്ച​​യാ​​യി സി​​ക്സും ഫോ​​റും അ​​ടി​​ച്ച് മി​​ക​​ച്ച ഫോ​​മി​​ൽ നി​​ന്ന രോ​​ഹി​​ത് ആ​​റാം ഓ​​വ​​റി​​ലെ അ​​വ​​സാ​​ന പ​​ന്തി​​ൽ പു​​റ​​ത്താ​​യ​​താ​​യി മൂ​​ന്നാം അ​​ന്പ​​യ​​ർ വി​​ധി​​ച്ചു.

അ​​ൾ​​ട്രാ എ​​ഡ്ജി​​ൽ പ​​ന്ത് ഉ​​ര​​സി​​യെ​​ങ്കി​​ലും അ​​തു ബാ​​റ്റി​​ലാ​​ണോ പാ​​ഡി​​ലാ​​ണോ എ​​ന്ന് വ്യ​​ക്ത​​മാ​​യി​​രു​​ന്നി​​ല്ല. എ​​ന്നാ​​ൽ, മൂ​​ന്നാം അ​​ന്പ​​യ​​റാ​​യ ഇം​​ഗ്ലീ​ഷു​​കാ​​ര​​ൻ മൈ​​ക്കി​​ൾ ഗ​​ഫ് ഒൗ​​ട്ട് വി​​ധി​​ച്ചു. നി​​ര​​വ​​ധി താ​​ര​​ങ്ങ​​ളും ആ​​രാ​​ധ​​ക​​രും അ​​ന്പ​​യ​​റു​​ടെ തീ​​രു​​മാ​​ന​​ത്തി​​നെ​​തി​​രേ രം​​ഗ​​ത്തു​​വ​​ന്നു. ഇ​​ന്ന​​ലെ രോ​​ഹി​​ത് ശ​​ർ​​മ​​യും ത​​ന്‍റെ വി​​വാ​​ദ പു​​റ​​ത്താ​​ക​​ലി​​നെ​​തി​​രേ ട്വീ​​റ്റ് ചെ​​യ്തു. ബാ​​റ്റി​​ൽ പ​​ന്ത് ഉ​​ര​​സി​​യി​​ട്ടി​​ല്ലെ​​ന്നു വ്യ​​ക്ത​​മാ​​ക്കു​​ന്ന റീ​​പ്ലേ ചി​​ത്ര​​ങ്ങ​​ളാ​​ണ് രോ​​ഹി​​ത് ട്വീ​​റ്റ് ചെ​​യ്ത​​ത്.