ലോകകപ്പിൽ തേനീച്ചയും!
ഇന്നലെ ദക്ഷിണാഫ്രിക്ക - ശ്രീലങ്ക ലോകകപ്പ് ക്രിക്കറ്റ് മത്സരം സ്റ്റേഡിയത്തിൽ തേനീച്ച കൂട്ടത്തോടെ ഇറങ്ങിയതോടെ തടസപ്പെട്ടു. പിച്ചിലേക്ക് കാർ ഓടിച്ചു കയറ്റിയപ്പോഴും പന്നിയെയും കടുവയെയും ഇറക്കി വിട്ടപ്പോഴുമെല്ലാം മത്സരങ്ങൾ നിർത്തിവയ്ക്കേണ്ടിവന്നിട്ടുണ്ട്.
ദക്ഷിണാഫ്രിക്കയും ശ്രീലങ്കയും തമ്മിലുള്ള മത്സരം തേനീച്ചകളെത്തി തടസപ്പെടുത്തുന്നത് രണ്ട് വർഷത്തിനുള്ളിൽ ഇത് രണ്ടാം തവണയാണ്. 2017ൽ ജൊഹന്നാസ്ബർഗിലെ വാണ്ടറേഴ്സ് സ്റ്റേഡിയത്തിൽ ഇരു രാജ്യങ്ങളും തമ്മിൽ നടന്ന മത്സരം സമാന രീതിയിൽ തടസപ്പെട്ടിരുന്നു.