അഫ്ഗാനിസ്ഥാന് ബാറ്റിംഗ്; മോശം തുടക്കം
ലീഡ്സ്: ലോകകപ്പിൽ പാക്കിസ്ഥാനെതിരേ ടോസ് നേടിയ അഫ്ഗാനിസ്ഥാൻ ബാറ്റിംഗ് തെരഞ്ഞെടുത്തു. അഞ്ച് ഓവർ പിന്നിടുന്നതിനിടെ അഫ്ഗാന് രണ്ടു വിക്കറ്റുകൾ നഷ്ടമായി. ക്യാപ്റ്റൻ ഗുൽബാദിൻ നായിബ് (15), ഹസ്മതുള്ള ഷാഹിദി (0) എന്നിവരാണ് പുറത്തായത്. അഞ്ചാം ഓവറിലെ അടുത്തടുത്ത പന്തുകളിലാണ് ഇരുവരും വീണത്. രണ്ടു വിക്കറ്റും നേടിയ ഷഹീൻ ഷാ അഫ്രീദി. ഒടുവിൽ റിപ്പോർട്ട് കിട്ടുന്പോൾ അഫ്ഗാൻ ആറ് ഓവറിൽ 32/2 എന്ന നിലയിലാണ്.

സെമിഫൈനൽ ബർത്ത് നേടാൻ പാക്കിസ്ഥാൻ ഇന്ന് ജയം അനിവാര്യമാണ്. ഏഴ് മത്സരങ്ങളിൽ നിന്നും ഏഴ് പോയിന്‍റുള്ള അവർ പോയിന്‍റ് പട്ടികയിൽ ആറാമതാണ്. അതേസമയം അഫ്ഗാൻ കളിച്ച ഏഴ് കളികളും തോറ്റ് പുറത്തായി കഴിഞ്ഞു. ഒന്നിലെങ്കിലും വിജയം നേടി മടങ്ങാനാകും അഫ്ഗാന്‍റെ ശ്രമം.