പ​ക​ര​ക്കാ​ര​നാ​യി ഗ്രൗ​ണ്ടി​ലെ​ത്തി; ആ​രാ​ധ​ക​മ​ന​സി​ലേ​ക്കു പ​റ​ന്നി​റ​ങ്ങി ജ​ഡേ​ജ (വീ​ഡി​യോ)
ബി​ർ​മിം​ഗ്ഹാം: പ​ക​ര​ക്കാ​ര​നാ​യി ഗ്രൗ​ണ്ടി​ൽ എ​ത്തി ആ​രാ​ധ​ക​രു​ടെ മ​നം​ക​വ​ർ​ന്ന് ര​വീ​ന്ദ്ര ജ​ഡേ​ജ. ഇ​ന്ത്യ-​ഇം​ഗ്ല​ണ്ട് മ​ത്സ​ര​ത്തി​ൽ ഇം​ഗ്ലീ​ഷ് ഓ​പ്പ​ണ​ർ ജേ​സ​ണ്‍ റോ​യി​യെ പു​റ​ത്താ​ക്കാ​ൻ ജ​ഡേ​ജ എ​ടു​ത്ത ക്യാ​ച്ചാ​ണു ജ​ഡേ​ജ​യെ താ​ര​മാ​ക്കി​യ​ത്.

കു​ൽ​ദീ​പ് യാ​ദ​വ് എ​റി​ഞ്ഞ 23-ാം ഓ​വ​റി​ലെ ആ​ദ്യ പ​ന്തി​ലാ​യി​രു​ന്നു ജ​ഡേ​ജ​യു​ടെ മി​ന്നും​പ്ര​ക​ട​നം. കു​ൽ​ദീ​പി​നെ ലോം​ഗ് ഓ​ണി​ലൂ​ടെ സി​ക്സ​റി​നു പ​റ​ത്താ​നാ​യി​രു​ന്നു റോ​യി​യു​ടെ ശ്ര​മം. എ​ന്നാ​ൽ അ​ടി​ച്ച​ക​റ്റി​യ പ​ന്ത് അ​ത്ര​യ്ക്ക​ങ്ങു പോ​യി​ല്ല. ബൗ​ണ്ട​റി​ക്ക​രി​കി​ൽ ഫീ​ൽ​ഡ് ചെ​യ്യു​ക​യാ​യി​രു​ന്ന ഓ​ടി​യെ​ത്തി.

പി​ന്നീ​ടു ന​ട​ന്ന​ത് റോ​യി​ക്കു പോ​ലും വി​ശ്വ​സി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. മു​ന്നി​ൽ ഇ​ട​ത്തേ​ക്കു പ​റ​ന്നി​റ​ങ്ങി​യ ജ​ഡേ​ജ കൈ​യി​ലൊ​തു​ക്കി​യ പ​ന്തു​മാ​ണ് ഉ​യ​ർ​ന്നു​പൊ​ങ്ങി​യ​ത്. ഇം​ഗ്ല​ണ്ടി​ന് ആ​ദ്യ വി​ക്ക​റ്റ് ന​ഷ്ടം.

22.1 ഓ​വ​റി​ൽ 161 റ​ണ്‍​സ് കൂ​ട്ടി​ച്ചേ​ർ​ത്ത​ശേ​ഷ​മാ​ണ് കൂ​ട്ടു​കെ​ട്ട് പി​രി​ഞ്ഞ​ത്. സ​ബ്സ്റ്റി​റ്റ്യൂ​ട്ട് ഫീ​ൽ​ഡ​റാ​യി എ​ത്തി​യാ​ണു ജ​ഡേ​ജ ഈ ​മി​ന്നും ക്യാ​ച്ച് കൈ​പ്പി​ടി​യി​ൽ ഒ​തു​ക്കി​യ​ത്.