ബെ​യ​ർ​സ്റ്റോ​യ്ക്കു സെ​ഞ്ചു​റി, ഇ​ന്ത്യ​യു​ടെ ല​ക്ഷ്യം 338 റ​ണ്‍​സ്, ഷ​മി​ക്ക് അ​ഞ്ചു വി​ക്ക​റ്റ്
ബി​ർ​മിം​ഗ്ഹാം: ഓ​പ്പ​ണ​ർ​മാ​ർ ന​ൽ​കി​യ മി​ക​ച്ച തു​ട​ക്ക​ത്തി​ന്‍റെ മി​ക​വി​ൽ ഇ​ന്ത്യ​ക്കെ​തി​രേ മി​ക​ച്ച സ്കോ​ർ ക​ണ്ടെ​ത്തി ഇം​ഗ്ല​ണ്ട്. ആ​ദ്യം ബാ​റ്റു ചെ​യ്ത ഇം​ഗ്ല​ണ്ട് നി​ശ്ചി​ത ഓ​വ​റി​ൽ ഏ​ഴു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 337 റ​ണ്‍​സ് നേ​ടി. ജോ​ണി ബെ​യ​ർ​സ്റ്റോ (111), പ​രി​ക്കി​ൽ​നി​ന്നു തി​രി​ച്ചെ​ത്തി​യ ജേ​സ​ണ്‍ റോ​യി (66), ബെ​ൻ സ്റ്റോ​ക്സ് (54 പ​ന്തി​ൽ 79) എ​ന്നി​വ​രു​ടെ പ്ര​ക​ട​ന​മാ​ണ് ഇം​ഗ്ല​ണ്ടി​ന് മി​ക​ച്ച സ്കോ​ർ സ​മ്മാ​നി​ച്ച​ത്. ഇ​ന്ത്യ​ക്കാ​യി മു​ഹ​മ്മ​ദ് ഷ​മി അ​ഞ്ചു വി​ക്ക​റ്റ് നേ​ടി.

ടോ​സ് നേ​ടി​യ ഇം​ഗ്ലീ​ഷ് നാ​യ​ക​ൻ ഓ​യി​ൻ മോ​ർ​ഗ​ൻ ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു. ആ​ദ്യ ഓ​വ​റു​ക​ളി​ൽ ഓ​പ്പ​ണ​ർ​മാ​രാ​യ ജേ​സ​ണ്‍ റോ​യി​യും ജോ​ണി ബെ​യ​ർ​സ്റ്റോ​യും ശ്ര​ദ്ധ​യോ​ടെ​യാ​ണ് തു​ട​ങ്ങി​യ​ത്. എ​ന്നാ​ൽ നാ​ലാം ഓ​വ​റി​നു​ശേ​ഷം ഓ​പ്പ​ണ​ർ​മാ​ർ ത​ക​ർ​ത്ത​ടി​ച്ചു തു​ട​ങ്ങി. അ​ഞ്ചാം ഓ​വ​റി​ൽ യു​സ്വേ​ന്ദ്ര ചാ​ഹ​ലി​നെ കോ​ഹ്ലി കൊ​ണ്ടു​വ​ന്നെ​ങ്കി​ലും ഫ​ലം​ക​ണ്ടി​ല്ല. 56 പ​ന്തി​ൽ ബെ​യ​ർ​സ്റ്റോ അ​ർ​ധ​സെ​ഞ്ചു​റി തി​ക​ച്ച​പ്പോ​ൾ, 41 പ​ന്തി​ൽ​നി​ന്നാ​യി​രു​ന്നു റോ​യി​യു​ടെ അ​ർ​ധ​സെ​ഞ്ചു​റി നേ​ട്ടം. ഇ​ന്ത്യ​ൻ ബൗ​ള​ർ​മാ​രെ ഓ​പ്പ​ണ​ർ​മാ​ർ ത​ല​ങ്ങും വി​ല​ങ്ങും പ്ര​ഹ​രി​ച്ച​പ്പോ​ൾ ഇം​ഗ്ല​ണ്ട് 15.3 ഓ​വ​റി​ൽ വി​ക്ക​റ്റ് ന​ഷ്ട​മി​ല്ലാ​തെ നൂ​റും 20.1 ഓ​വ​റി​ൽ നൂ​റ്റ​ന്പ​തും ക​ട​ന്നു.

കു​ൽ​ദീ​പ് യാ​ദ​വ് എ​റി​ഞ്ഞ 22-ാം ഓ​വ​റി​ന്‍റെ ആ​ദ്യ പ​ന്തി​ലാ​ണ് ഓ​പ്പ​ണിം​ഗ് കൂ​ട്ടു​കെ​ട്ട് പി​രി​യു​ന്ന​ത്. പ​ക​ര​ക്കാ​ര​നാ​യി ഫീ​ൽ​ഡി​ലെ​ത്തി​യ ര​വീ​ന്ദ്ര ജ​ഡേ​ജ മ​നോ​ഹ​ര​മാ​യ ഒ​രു ഡൈ​വിം​ഗ് ക്യാ​ച്ചി​ലൂ​ടെ റോ​യി​യെ പു​റ​ത്താ​ക്കി. 57 പ​ന്തി​ൽ​നി​ന്ന് ഏ​ഴു ബൗ​ണ്ട​റി​ക​ളും ര​ണ്ടു സി​ക്സ​റും ഉ​ൾ​പ്പെ​ടെ 66 റ​ണ്‍​സാ​യി​രു​ന്നു റോ​യി​യു​ടെ സ​ന്പാ​ദ്യം. ജോ ​റൂ​ട്ട് കൂ​ട്ടി​നെ​ത്തി​യ​തോ​ടെ ബെ​യ​ർ​സ്റ്റോ ത​ക​ർ​ത്ത​ടി​ച്ചു. 90 പ​ന്തി​ൽ​നി​ന്നാ​ണ് ബെ​യ​ർ​സ്റ്റോ സെ​ഞ്ചു​റി തി​ക​ച്ച​ത്. ഇ​തി​നു​ശേ​ഷം സ​മ്മ​ർ​ദ​ത്തി​ന് അ​ടി​മ​പ്പെ​ട്ട ബെ​യ​ർ​സ്റ്റോ മു​ഹ​മ്മ​ദ് ഷ​മി​യെ​റി​ഞ്ഞ 31-ാം ഓ​വ​റി​ൽ വ​ന്പ​ൻ ഷോ​ട്ടി​നു ശ്ര​മി​ച്ചു പു​റ​ത്താ​യി. 109 പ​ന്തി​ൽ​നി​ന്നു പ​ത്തു ബൗ​ണ്ട​റി​യും ആ​റു സി​ക്സ​റും ഉ​ൾ​പ്പെ​ടെ 111 റ​ണ്‍​സ് ഇം​ഗ്ലീ​ഷ് ഓ​പ്പ​ണ​ർ അ​ടി​ച്ചു​കൂ​ട്ടി. നാ​യ​ക​ൻ ഓ​യി​ൻ മോ​ർ​ഗ​നു മി​ക​വ് ക​ണ്ടെ​ത്താ​നാ​യി​ല്ല. ഒ​രു റ​ണ്‍ മാ​ത്രം നേ​ടി​യ മോ​ർ​ഗ​ൻ ഷ​മി​ക്ക് ഇ​ര​യാ​യി.

തു​ട​ർ​ന്നെ​ത്തി​യ ക​ഴി​ഞ്ഞ മ​ത്സ​ര​ങ്ങ​ളി​ലെ ഇം​ഗ്ലീ​ഷ് വീ​ര​ൻ ബെ​ൻ സ്റ്റോ​ക്സി​നൊ​പ്പം റൂ​ട്ട് ഇം​ഗ്ലീ​ഷ് സ്കോ​ർ മു​ന്നോ​ട്ടു​ന​യി​ച്ചു. റൂ​ട്ട് ഉ​റ​ച്ചു​നി​ന്ന​പ്പോ​ൾ സ്റ്റോ​ക്സ് ത​ക​ർ​ത്ത​ടി​ച്ചു. 44-ാം ഓ​വ​റി​ൽ 77 റ​ണ്‍​സ് കൂ​ട്ടി​ച്ചേ​ർ​ത്ത ശേ​ഷ​മാ​ണ് ഈ ​കൂ​ട്ടു​കെ​ട്ട് പി​രി​യു​ന്ന​ത്. 44 റ​ണ്‍​സ് നേ​ടി​യ റൂ​ട്ടി​നെ ഷ​മി മ​ട​ക്കി. എ​ന്നാ​ൽ സ്റ്റോ​ക്സ് ആ​ക്ര​മ​ണം തു​ട​ർ​ന്നു. 38 പ​ന്തി​ൽ​നി​ന്നാ​ണ് സ്റ്റോ​ക്സ് അ​ർ​ധ​സെ​ഞ്ചു​റി പൂ​ർ​ത്തി​യാ​ക്കു​ന്ന​ത്. അ​വ​സാ​ന ഓ​വ​റി​ന്‍റെ നാ​ലാം പ​ന്തി​ൽ മ​ട​ങ്ങു​ന്ന​തി​നു മു​ന്പ്, വെ​റും 54 പ​ന്തി​ൽ 79 റ​ണ്‍​സ് അ​ടി​ച്ചു​കൂ​ട്ടാ​ൻ സ്റ്റോ​ക്സി​നു ക​ഴി​ഞ്ഞു. ആ​റും ബൗ​ണ്ട​റി​യും മൂ​ന്നു സി​ക്സ​റും സ്റ്റോ​ക്സ് പ​റ​ത്തി. ജോ​സ് ബ​ട്ല​ർ എ​ട്ടു പ​ന്തി​ൽ​നി​ന്ന് 20 റ​ണ്‍​സ് നേ​ടി.

ഇ​ന്ത്യ​ൻ ബൗ​ള​ർ​മാ​രി​ൽ അ​ഞ്ചു വി​ക്ക​റ്റ് നേ​ടി​യ മു​ഹ​മ്മ​ദ് ഷ​മി മി​ക​ച്ചു​നി​ന്നു. എ​ന്നാ​ൽ പ​ത്തോ​വ​റി​ൽ 69 റ​ണ്‍​സ് വ​ഴ​ങ്ങേ​ണ്ടി​വ​ന്നു. ജ​സ്പ്രീ​ത് ബും​റ പ​ത്തോ​വ​റി​ൽ 44 റ​ണ്‍​സ് മാ​ത്രം വ​ഴ​ങ്ങി ഒ​രു വി​ക്ക​റ്റ് നേ​ടി. കു​ൽ​ദീ​പ് യാ​ദ​വാ​ണ് വി​ക്ക​റ്റ് നേ​ടി​യ മ​റ്റൊ​രു ഇ​ന്ത്യ​ൻ ബൗ​ള​ർ. പ​ത്തോ​വ​ർ ബൗ​ൾ ചെ​യ്ത യു​സ്വേ​ന്ദ്ര ചാ​ഹ​ൽ 88 റ​ണ്‍​സ് വ​ഴ​ങ്ങി.