ആ​വി​ഷ്ക ഫെ​ർ​ണാ​ണ്ടോ​യ്ക്ക് സെ​ഞ്ചു​റി: വി​ൻ​ഡീ​സി​ന് 339 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം
ല​ണ്ട​ൻ: വെ​സ്റ്റി​ൻ​ഡീ​സി​നെ​തി​രാ​യ ലോ​ക​ക​പ്പ് മ​ത്സ​ര​ത്തി​ൽ ശ്രീ​ല​ങ്ക​യ്ക്ക് മി​ക​ച്ച സ്കോ​ർ. ആ​വി​ഷ്ക ഫെ​ർ​ണാ​ണ്ടോ​യു​ടെ സെ​ഞ്ചു​റി മി​ക​വി​ൽ ല​ങ്ക നി​ശ്ചി​ത അ​ന്പ​തോ​വ​റി​ൽ ആ​റു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 338 റ​ണ്‍​സെ​ടു​ത്തു. നൂ​റ് പ​ന്തി​ൽ നി​ന്ന് സെ​ഞ്ചു​റി തി​ക​ച്ച ഫെ​ർ​ണാ​ണ്ടോ 103 പ​ന്തി​ൽ നി​ന്ന് 104 റ​ണ്‍​സെ​ടു​ത്ത് പു​റ​ത്താ​യി. ഏ​ക​ദി​ന​ത്തി​ലെ അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ന്നി സെ​ഞ്ചു​റി​യു​മാ​ണി​ത്.

ടോ​സ് ന​ഷ്ട​മാ​യി ബാ​റ്റിം​ഗി​ന​യ​ക്ക​പ്പെ​ട്ട ല​ങ്ക മി​ക​ച്ച നി​ല​യി​ലാ​ണ് തു​ട​ങ്ങി​യ​ത്. ഓ​പ്പ​ണിം​ഗ് വി​ക്ക​റ്റി​ല്‍ ക​രു​ണ​ര​ത്നെ-​കു​ശാ​ല്‍ പെ​രേ​ര സ​ഖ്യം 93 റ​ണ്‍​സ് നേ​ടി. 32 റ​ണ്‍​സെ​ടു​ത്ത ക​രു​ണ​ര​ത്‌​നെ​യെ ജേ​സ​ണ്‍ ഹോ​ള്‍​ഡ​റാ​ണ് ആ​ദ്യം പു​റ​ത്താ​ക്കി​യ​ത്. അ​ധി​കം വൈ​കാ​തെ കു​ശാ​ല്‍ പെ​രേ​ര (64) റ​ണ്ണൗ​ട്ടാ​കു​ക​യും ചെ​യ്തു.

തു​ട​ർ​ന്ന് ആ​വി​ഷ്ക ഫെ​ർ​ണാ​ണ്ടോ​യും കു​ശാ​ൽ മെ​ൻ​ഡി​സും ക്രീ​സി​ൽ ഉ​റ​ച്ചു നി​ന്നു. 85 റ​ൺ​സി​ന്‍റെ കൂ​ട്ടു​കെ​ട്ടാ​ണ് ഇ​രു​വ​രും ചേ​ർ​ത്ത​ത്. പി​ന്നീ​ട് 39 റ​ൺ​സെ​ടു​ത്ത മെ​ൻ​ഡി​സി​നെ ഫേ​ബി​യ​ൻ അ​ല​നാ​ണ് പു​റ​ത്താ​ക്കി​യ​ത്. 26 റ​ൺ​സെ​ടു​ത്ത എ​യ്ഞ്ച​ലോ മാ​ത്യു​സും മി​ക​ച്ച പി​ന്തു​ണ ന​ൽ​കി. മത്സരം അവസാനിക്കുന്പോൾ ല​ഹി​രു തി​രി​മാ​നെ (45), ആ​റു റ​ൺ​സെ​ടു​ത്ത ധ​ന​ഞ്ജ​യ ഡി​സി​ൽ​വ എ​ന്നി​വ​ർ പു​റ​ത്താ​കാ​തെ​നി​ന്നു.