നി​ക്കോ​ളാ​സി​ന്‍റെ ഒ​റ്റ​യാ​ൾ പോ​രാ​ട്ടം ഫ​ലി​ച്ചി​ല്ല: ല​ങ്ക​യ്ക്കെ​തി​രേ വി​ൻ​ഡീ​സി​ന് തോ​ൽ​വി
ല​ണ്ട​ൻ: ലോ​ക​ക​പ്പി​ൽ വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രേ ശ്രീ​ല​ങ്ക​യ്ക്ക് 23 റ​ൺ​സി​ന്‍റെ ജ​യം. ല​ങ്ക​യു​ടെ 339 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ര്‍​ന്ന വി​ന്‍​ഡീ​സി​ന് 50 ഓ​വ​റി​ല്‍ ഒ​മ്പ​തു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 315 റ​ണ്‍​സെ​ടു​ക്കാ​നേ സാ​ധി​ച്ചു​ള്ളൂ.

വി​ൻ​ഡീ​സ് നി​ര​യി​ൽ സെ​ഞ്ചു​റി പ്ര​ക​ട​ന​വു​മാ​യി നി​ക്കോ​ളാ​സ് പു​രാ​ന്‍ പൊ​രു​തി​യെ​ങ്കി​ലും അ​വ​രെ വി​ജ​യ​തീ​ര​ത്തെ​ത്തി​ക്കാ​ൻ സാ​ധി​ച്ചി​ല്ല. 103 പ​ന്തി​ൽ 118 റ​ൺ​സെ​ടു​ത്താ​ണ് പു​രാ​ൻ പു​റ​ത്താ​യ​ത്. ഫാ​ബി​യ​ൻ അ​ല​ൻ (51 റ​ണ്‍​സ്) മാ​ത്ര​മാ​ണ് പു​രാ​ന് മി​ക​ച്ച പി​ന്തു​ണ ന​ല്കി​യ​ത്.

പു​രാ​നെ​യും ഫാ​ബി​യ​നെ​യും കൂ​ടാ​തെ ക്രി​സ് ഗെ​യി​ൽ (35), ഷി​മ്രോ​ൺ ഹി​റ്റ്മെ​യ​ർ (29), ജേ​സ​ൺ ഹോ​ൾ​ഡ​ർ (26) എ​ന്നി​വ​ർ മാ​ത്ര​മാ​ണ് വി​ൻ​ഡീ​സ് നി​ര​യി​ൽ ര​ണ്ട​ക്കം ക​ട​ന്ന​വ​ർ. ശ്രീ​ല​ങ്ക​യ്ക്കാ​യി ല​സി​ത് മ​ലിം​ഗ മൂ​ന്ന് വി​ക്ക​റ്റ് വീ​ഴ്ത്തി.

നേ​ര​ത്തെ ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ല​ങ്ക​യ​ക്ക് മി​ക​ച്ച തു​ട​ക്ക​മാ​ണ് ഓ​പ്പ​ണ​ര്‍​മാ​രാ​യ ദി​മു​ത്ത് ക​രു​ണ​ര​ത്നെ​യും(32), കു​ശാ​ല്‍ പെ​രേ​ര​യും(64) ന​ല്‍​കി​യ​ത്. പി​ന്നീ​ട് മൂ​ന്നാം ന​ന്പ​റാ​യി ക്രീ​സി​ലെ​ത്തി​യ ആ​വി​ഷ്ക​യു​ടെ ക​ന്നി സെ​ഞ്ചു​റി​യാ​ണ് റി​വ​ർ​സൈ​ഡ് ഗ്രൗ​ണ്ടി​ൽ പി​റ​ന്ന​ത്. 100 പ​ന്തി​ൽ​നി​ന്നാ​യി​രു​ന്നു ഇ​രു​പ​ത്തൊ​ന്നു​കാ​ര​നാ​യ താ​രം സെ​ഞ്ചു​റി തി​ക​ച്ച​ത്.

ലോ​ക​ക​പ്പി​ൽ സെ​ഞ്ചു​റി നേ​ടു​ന്ന ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ ല​ങ്ക​ൻ താ​ര​മെ​ന്ന റി​ക്കാ​ർ​ഡും ഇ​തോ​ടെ ആ​വി​ഷ്ക സ്വ​ന്ത​മാ​ക്കി. ആവിഷ്ക ഫെർണാണ്ടോയാണ് കളിയിലെ താരം.