കേ​​ദാ​​റി​​നു പ​​ക​​രം ജ​​ഡേ​​ജ...
ഇം​​ഗ്ല​ണ്ടി​​നെ​​തി​​രാ​​യ മ​​ത്സ​​ര​​ത്തോ​​ടെ കേ​​ദാ​​ർ ജാ​​ദ​​വി​​നെ​​തി​​രേ വി​​മ​​ർ​​ശ​​നം ശ​​ക്ത​​മാ​​യി​​രി​​ക്കു​​ക​​യാ​​ണ്. അ​​വ​​സാ​​ന ഓ​​വ​​റു​​ക​​ളി​​ൽ ബൗ​​ണ്ട​​റി​​ക​​ൾ​​ക്കാ​​യി ശ്ര​​മി​​ക്കാ​​തെ വി​​ക്ക​​റ്റു​​ക​​ൾ​​ക്കി​​ട​​യി​​ലെ ഓ​​ട്ട​​ത്തി​​നു പ്രാ​​ധാ​​ന്യം ന​​ല്കി​​യ ജാ​​ദ​​വി​​നു പ​​ക​​രം ഓ​​ൾ റൗ​​ണ്ട​​ർ ര​​വീ​​ന്ദ്ര ജ​​ഡേ​​ജ പ്ലേ​​യിം​​ഗ് ഇ​​ല​​വ​​നി​​ൽ വ​​ര​​ണ​​മെ​​ന്നാ​​ണ് ക്രി​​ക്ക​​റ്റ് നി​​രീ​​ക്ഷ​​ക​​രു​​ടെ പ​​ക്ഷം.

ബൗ​​ളിം​​ഗി​​ലെ വ്യ​​ത്യ​​സ്ഥ​​ത​​യാ​​ണ് ജാ​​ദ​​വി​​നെ ടീ​​മി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്താ​​നു​​ള്ള കാ​​ര​​ണ​​ങ്ങ​​ളി​​ലൊ​​ന്ന്. ജാ​​ദ​​വി​​ന് കൂ​​റ്റ​​ന​​ടി​​ക്കു​​ള്ള കെ​​ൽ​​പ്പി​​ല്ലെ​​ന്ന് ക​​ഴി​​ഞ്ഞ മ​​ത്സ​​ര​​ങ്ങ​​ളി​​ലെ​​ല്ലാം തെ​​ളി​​ഞ്ഞു. ജ​​ഡേ​​ജ അ​​വ​​സാ​​ന പ​​തി​​നൊ​​ന്നി​​ൽ ഉ​​ൾ​​പ്പെ​​ട്ടാ​​ൽ ബൗ​​ളിം​​ഗ്, ഫീ​​ൽ​​ഡിം​​ഗ്, കൂ​​റ്റ​​ന​​ടി എ​​ന്നി​​വ ഉ​​ണ്ടാ​​കും. ഇം​​ഗ്ല​​ണ്ടി​​നെ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​ൽ ജേ​​സ​​ണ്‍ റോ​​യി​​യു​​ടെ ക്യാ​​ച്ച് എ​​ടു​​ത്ത് ഫീ​​ൽ​​ഡിം​​ഗി​​ൽ ജ​​ഡേ​​ജ ഇ​​തി​​നോ​​ട​​കം ത​​രം​​ഗ​​മാ​​യി​​ട്ടു​​ണ്ട്. ജ​​ഡേ​​ജ​​യെ ഇ​​ന്ന് ടീ​​മി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്താ​​ൻ സാ​​ധ്യ​​ത​​യു​​ണ്ട്.