വി​​ജ​​യ് ശ​​ങ്ക​​ർ പു​​റ​​ത്ത്; മാ​​യ​​ങ്ക് ടീ​​മി​​ൽ
ബി​​ർ​​മി​​ങാം: ലോ​​ക​​ക​​പ്പ് ക്രി​​ക്ക​​റ്റി​​നി​​ടെ ഇ​​ന്ത്യ​​ക്ക് വീ​​ണ്ടും പ​​രി​​ക്കി​​ന്‍റെ വേ​​ദ​​ന. ഓ​​പ്പ​​ണ​​ർ ശി​​ഖ​​ർ ധ​​വാ​​ൻ പ​​രി​​ക്കേ​​റ്റ് പു​​റ​​ത്താ​​യ​​തി​​നു പി​​ന്നാ​​ലെ ഓ​​ൾ റൗ​​ണ്ട​​ർ വി​​ജ​​യ് ശ​​ങ്ക​​റും പു​​റ​​ത്ത്. കാ​​ൽ​​വി​​ര​​ലി​​നേ​​റ്റ പ​​രി​​ക്കാ​​ണ് വി​​ജ​​യ് ശ​​ങ്ക​​റി​​ന് വി​​ന​​യാ​​യ​​ത്. പ​​ക​​ര​​ക്കാ​​ര​​നാ​​യി ക​​ർ​​ണാ​​ട​​ക​​യു​​ടെ ഓ​​പ്പ​​ണിം​​ഗ് ബാ​​റ്റ്സ്മാ​​ൻ മാ​​യ​​ങ്ക് അ​​ഗ​​ർ​​വാ​​ൾ ടീ​​മി​​ലെ​​ത്തി.

അ​​പ്ര​​തീ​​ക്ഷി​​ത​​മാ​​യി വി​​ളി​​ല​​ഭി​​ച്ച മാ​​യ​​ങ്ക് അ​​ഗ​​ർ​​വാ​​ൾ ഇ​​ന്ന് ഇ​​ന്ത്യ​​ൻ ടീ​​മി​​നൊ​​പ്പം ചേ​​രും. എ​​ന്നാ​​ൽ, ബം​​ഗ്ല​ദേ​​ശി​​നെ​​തി​​രാ​​യ പ്ലേ​​യിം​​ഗ് ഇ​​ല​​വ​​നി​​ൽ ക​​ർ​​ണാ​​ട​​ക താ​​രം ഉ​​ണ്ടാ​​കു​​മോ​​യെ​​ന്നു വ്യ​​ക്ത​​മ​​ല്ല. ധ​​വാ​​ന്‍റെ പ​​ക​​ര​​ക്കാ​​ര​​നാ​​യി ടീ​​മി​​ലെ​​ത്തി​​യ ഋ​​ഷ​​ഭ് പ​​ന്ത് ഇ​​ന്നും നാ​​ലാം ന​​ന്പ​​റി​​ൽ ഇ​​റ​​ങ്ങാ​​നാ​​ണ് സാ​​ധ്യ​​ത. ഇം​​ഗ്ല​ണ്ടി​​നെ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​നി​​ടെ കെ.​​എ​​ൽ. രാ​​ഹു​​ൽ ഫീ​​ൽ​​ഡിംഗിനി​​ടെ വീ​​ണ​​തി​​നെ​​ത്തു​​ട​​ർ​​ന്ന് മൈ​​താ​​നം വി​​ട്ടി​​രു​​ന്നു. രാ​​ഹു​​ലി​​നു പ​​രി​​ക്കേ​​റ്റി​​ട്ടു​​ണ്ടോ എ​​ന്ന​​തും വ്യ​​ക്ത​​മ​​ല്ല.

രാ​​ഹു​​ൽ പൂ​​ർ​​ണ ആ​​രോ​​ഗ്യ​​വാ​​നാ​​ണെ​​ങ്കി​​ൽ സ്റ്റാ​​ൻ​​ഡ് ബൈ ​​ഓ​​പ്പ​​ണ​​റാ​​യി മാ​​യ​​ങ്ക് തു​​ട​​രും. മ​​റി​​ച്ചാ​​ണെ​​ങ്കി​​ൽ ഇ​​ന്ത്യ​​ക്കാ​​യി താ​​രം ഏ​​ക​​ദി​​ന അ​​ര​​ങ്ങേ​​റ്റം കു​​റി​​ക്കും. രാ​​ഹു​​ലി​​നെ നാ​​ലാം ന​​ന്പ​​റി​​ലേ​​ക്ക് ഇ​​റ​​ക്കി മാ​​യ​​ങ്കി​​നെ ഓ​​പ്പ​​ണിം​​ഗി​​ൽ പ​​രീ​​ക്ഷി​​ക്കാ​​നും സാ​​ധ്യ​​ത​​യു​​ണ്ട്. ഓ​​പ്പ​​ണിം​​ഗി​​ൽ രാ​​ഹു​​ലി​​ന്‍റെ മെ​​ല്ല​​പ്പോ​​ക്കാ​​ണ് ഇ​​ത്ത​​ര​​മൊ​​രു നീ​​ക്ക​​ത്തി​​നു വ​​ഴി​​വ​​യ്ക്കു​​ക.