ഷോ​​ർ​​ട്ട് ബൗ​​ണ്ട​​റി; ഇം​​ഗ്ല​ണ്ട് ഒ​​രു​​ക്കി​​യ വാ​​രി​​ക്കു​​ഴി
ഇം​​ഗ്ല​​ണ്ടി​​നെ​​തി​​രേ 31 റ​​ണ്‍​സി​​നു പ​​രാ​​ജ​​യ​​പ്പെ​​ട്ട മ​​ത്സ​​ര​​ത്തി​​ൽ ഇ​​ന്ത്യ​​യു​​ടെ ഗെ​​യിം പ്ലാ​​ൻ ഉ​​ൾ​​പ്പെ​​ടെ ചോ​​ദ്യം ചെ​​യ്യ​​പ്പെ​​ടു​​ന്പോ​​ഴും ആ​​തി​​ഥേ​​യ​​ർ ഒ​​രു​​ക്കി​​യ വാ​​രി​​ക്കു​​ഴി​​യെ​​ക്കു​​റി​​ച്ച് സം​​സാ​​രി​​ച്ച​​ത് വി​​രാ​​ട് കോ​​ഹ്‌​ലി ​മാ​​ത്രം. ഇം​​ഗ്ല​ണ്ട് എ​​ഗ്ബാ​​സ്റ്റ​​ണി​​ൽ ഒ​​രു​​ക്കി​​യ​​ത് ചെ​​റി​​യ മൈ​​താ​​ന​​മാ​​ണ്. 59 മീ​​റ്റ​​ർ മാ​​ത്രം ദൂ​​ര​​മേ ബൗ​​ണ്ട​​റി​​യി​​ലേ​​ക്കു​​ണ്ടാ​​യി​​രു​​ന്നു​​ള്ളു. കു​​ൽ​​ദീ​​പ്-​​ചാ​​ഹ​​ൽ സ്പി​​ൻ ദ്വ​​യ​​ത്തെ ഷോ​​ർ​​ട്ട് ബൗ​​ണ്ട​​റി​​യു​​ടെ ആ​​നു​​കൂ​​ല്യ​​ത്തി​​ലാ​​ണ് ഇം​​ഗ്ല​ണ്ട് നേ​​രി​​ട്ട​​ത്. അ​​തി​​ൽ ഏ​​റ്റ​​വും ഗു​​ണ​​ഫ​​ലം അ​​നു​​ഭ​​വി​​ച്ച​​ത് ജോ​​ണി ബെ​​യ​​ർ​​സ്റ്റോ​​യാ​​യി​​രു​​ന്നു. 111 റ​​ണ്‍​സ് നേ​​ടി​​യ ബെ​​യ​​ർ​​സ്റ്റോ സ്പി​​ന്ന​​ർ​​മാ​​ർ​​ക്കെ​​തി​​രേ​​യാ​​ണ് സി​​ക്സ​​റു​​ക​​ൾ മൊ​​ത്തം പ​​റ​​ത്തി​​യ​​ത്. ബെ​​യ​​ർ​​സ്റ്റോയുടെ ആ​​റ് സി​​ക്സ​​റി​​ൽ അ​​ഞ്ചും ഷോ​​ർ​​ട്ട് ബൗ​​ണ്ട​​റി​​ക്കു മു​​ക​​ളി​​ലൂ​​ടെ​​യാ​​യിരുന്നു.

വി​​മ​​ർ​​ശ​​ന ശ​​ര​​ങ്ങ​​ൾ

ധോ​​ണി-​​കേ​​ദാ​​ർ ജാ​​ദ​​വ് കൂ​​ട്ടു​​കെ​​ട്ടി​​ന്‍റെ ആ​​ക്ര​​മ​​ണോ​​ത്സു​​ക​​ത​​യി​​ല്ലാ​​ത്ത ബാ​​റ്റിം​​ഗ് ആ​​ണ് ഇ​​ന്ത്യ​​യു​​ടെ തോ​​ൽ​​വി​​ക്കു കാ​​ര​​ണ​​മാ​​യി ചൂ​​ണ്ടി​​ക്കാ​​ണി​​ക്ക​​പ്പെ​​ടു​​ന്ന​​ത്. 338 റ​​ണ്‍​സ് എ​​ന്ന കൂ​​റ്റ​​ൻ ല​​ക്ഷ്യ​​ത്തി​​ലേ​​ക്കു​​ള്ള യാ​​ത്ര​​യി​​ൽ കേ​​ദാ​​ർ ജാ​​ദ​​വ് ക്രീ​​സി​​ൽ എ​​ത്തു​​ന്പോ​​ൾ ഇ​​ന്ത്യ​​ക്ക് വേ​​ണ്ടി​​യി​​രു​​ന്ന​​ത് 31 പ​​ന്തി​​ൽ 71 റ​​ണ്‍​സ്. അ​​വ​​സാ​​ന ഓ​​വ​​ർ എ​​റി​​യാ​​ൻ ക്രി​​സ് വോ​​ക്സ് എ​​ത്തി​​യ​​പ്പോ​​ൾ ഇ​​ന്ത്യ​​യു​​ടെ മു​​ന്നി​​ലു​​ണ്ടാ​​യി​​രു​​ന്ന​​ത് 44 റ​​ണ്‍​സ് എ​​ന്ന അ​​സാ​​ധ്യ ല​​ക്ഷ്യം. അ​​തി​​നു മു​​ന്പ് ഉ​​ണ്ടാ​​യി​​രു​​ന്ന 25 പ​​ന്തു​​ക​​ളി​​ലാ​​യി ധോ​​ണി-​​കേ​​ദാ​​ർ കൂ​​ട്ടു​​കെ​​ട്ട് നേ​​ടി​​യ​​ത് 18 സിം​​ഗി​​ളും ര​​ണ്ട് ഫോ​​റും മാ​​ത്രം. അ​​ഞ്ച് ഡോ​​ട്ട് ബോ​​ൾ ഉ​​ണ്ടാ​​കു​​ക​​യും ചെ​​യ്തു.

അ​​വ​​സാ​​ന നി​​മി​​ഷ​​ത്തെ ഈ ​​മെ​​ല്ല​​പ്പോ​​ക്കി​​നേ​​ക്കാ​​ൾ ക​​ഷ്ട​​മാ​​യി​​രു​​ന്നു ആ​​ദ്യ പ​​വ​​ർ​​പ്ലേ​​യി​​ലെ ഇ​​ന്ത്യ​​ൻ നി​​ല. ആ​​ദ്യ പ​​വ​​ർ​​പ്ലേ​​യി​​ൽ ഇ​​ന്ത്യ നേ​​ടി​​യ​​ത് വെ​​റും 28 റ​​ണ്‍​സ് മാ​​ത്ര​​മാ​​യി​​രു​​ന്നു. ആ​​ദ്യ 10 ഓ​​വ​​റി​​ൽ 42 പ​​ന്ത് ഡോ​​ട്ട് ബോ​​ളാ​​യ​​പ്പോ​​ൾ അ​​ഞ്ച് ഫോ​​റു​​ക​​ൾ മാ​​ത്ര​​മാ​​ണ് പി​​റ​​ന്ന​​ത്.

ധോ​​ണി - ജാ​​ദ​​വ് സ​​ഖ്യം സിം​​ഗി​​ളു​​ക​​ളും ഡോ​​ട്ട് ബോ​​ളു​​ക​​ളു​​മാ​​യി നി​​ൽ​​ക്കു​​ന്പോ​​ൾ ക​​മ​​ന്‍റേ​റ്റ​​ർ​​മാ​​രാ​​യ സൗ​​ര​​വ് ഗാം​​ഗു​​ലി​​യും ഇം​​ഗ്ലീ​ഷ് മു​ൻ താ​​രം നാ​​സ​​ർ ഹു​​സൈ​​നും വി​​മ​​ർ​​ശ​​ന​​മു​​ന്നയി​​ക്കു​​ന്നു​​ണ്ടാ​​യി​​രു​​ന്നു. അ​​ഞ്ച് വി​​ക്ക​​റ്റ് കൈ​​യി​​ലി​​രി​​ക്കെ ബൗ​​ണ്ട​​റി​​ക​​ൾ ആ​​വ​​ശ്യ​​മാ​​യ സ​​മ​​യ​​ത്ത് സിം​​ഗി​​ളു​​ക​​ൾ എ​​ടു​​ക്കു​​ന്ന​​ത് എ​​ന്തി​​നാ​​ണെ​​ന്ന് മ​​ന​​സി​​ലാ​​കു​​ന്നി​​ല്ലെ​​ന്ന് ഗാം​​ഗു​​ലി പ​​റ​​ഞ്ഞു. ജ​​യി​​ക്കാ​​ൻ ആ​​വ​​ശ്യ​​മാ​​യ റ​​ണ്‍​റേ​​റ്റ് 15 ആ​​യി ഉ​​യ​​ർ​​ന്ന​​പ്പോ​​ഴും സിം​​ഗി​​ളു​​ക​​ൾ നേ​​ടു​​ന്ന​​തി​​ലാ​​യി​​രു​​ന്നു ധോ​​ണി​​യു​​ടെ ശ്ര​​ദ്ധ. ഈ ​​ക​​ളി ക​​ണ്ട് ഇ​​ന്ത്യ​​ൻ ആ​​രാ​​ധ​​ക​​ർ നി​​രാ​​ശ​​രാ​​യെ​​ന്നും പ​​ല​​രും മൈ​​താ​​നം വി​​ട്ട് പോ​​കു​​ക​​യാ​​ണെ​​ന്നും നാ​​സ​​ർ ഹു​​സൈ​​ൻ പ​​റ​​ഞ്ഞു.

അ​​തേ​​സ​​മ​​യം, ധോ​​ണി​​യെ കു​​റ്റ​​പ്പെ​​ടു​​ത്തു​​ക​​യ​​ല്ല, കെ.​​എ​​ൽ. രാ​​ഹു​​ലി​​ന്‍റെ ബാ​​റ്റിം​​ഗി​​ന്‍റെ വേ​​ഗം കൂ​​ട്ടി സ്കോ​​ർ ഉ​​യ​​ർ​​ത്താ​​നാ​​ണ് ഇ​​ന്ത്യ ശ്ര​​മി​​ക്കേ​​ണ്ട​​തെ​​ന്ന് സ​​ഞ്ജ​​യ് മ​​ഞ്ജ​​രേ​​ക്ക​​ർ അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടു.