റി​​ക്കാ​​ർ​​ഡ് രോ​​ഹി​​ത്
ഒ​​രു എഡിഷൻ ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പി​​ൽ ഏ​​റ്റ​​വും അ​​ധി​​കം സെ​​ഞ്ചു​​റി എ​​ന്ന റി​​ക്കാ​​ർ​​ഡി​​ൽ (നാ​​ല് എ​​ണ്ണം) ശ്രീ​​ല​​ങ്ക​​യു​​ടെ കു​​മാ​​ർ സം​​ഗ​​ക്കാ​​ര​​യ്ക്കൊ​​പ്പം രോ​​ഹി​​ത് ഇ​​ന്ന​​ലെ എ​​ത്തി. ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക, പാ​​ക്കി​​സ്ഥാ​​ൻ, ഇം​ഗ്ല​​ണ്ട് എ​​ന്നി​​വ​​യ്ക്കെ​​തി​​രേ​​യാ​​യി​​രു​​ന്നു രോ​​ഹി​​ത്തി​​ന്‍റെ മു​​ൻ സെ​​ഞ്ചു​​റി​​ക​​ൾ. 2015 ലോ​​ക​​ക​​പ്പി​​ലാ​​യി​​രു​​ന്നു സം​​ഗ​​ക്കാ​​ര നാ​​ല് സെ​​ഞ്ചു​​റി നേ​​ടി​​യ​​ത്. ഒ​​രു ലോ​​ക​​ക​​പ്പി​​ൽ ഏ​​റ്റ​​വും അ​​ധി​​കം സെ​​ഞ്ചു​​റി നേ​​ടി​​യ ഇ​​ന്ത്യ​​ൻ താ​​ര​​മെ​​ന്ന സൗ​​ര​​വ് ഗാം​​ഗു​​ലി​​യു​​ടെ (2003 ലോ​​ക​​ക​​പ്പി​​ൽ മൂ​​ന്ന് സെ​​ഞ്ചു​​റി) റി​​ക്കാ​​ർ​​ഡും രോ​​ഹി​​ത് ഇ​​ന്ന​​ലെ മ​​റി​​ക​​ട​​ന്നു.

ലോ​​ക​​ക​​പ്പി​​ൽ ഇ​​ന്ത്യ​​ക്കാ​​യി ഏ​​റ്റ​​വും അ​​ധി​​കം സെ​​ഞ്ചു​​റി നേ​​ടു​​ന്ന താ​​ര​​ങ്ങ​​ളു​​ടെ പ​​ട്ടി​​ക​​യി​​ൽ ര​​ണ്ടാം സ്ഥാ​​ന​​ത്തും രോ​​ഹി​​ത് എ​​ത്തി. ലോ​​ക​​ക​​പ്പി​​ലെ അ​​ഞ്ചാം സെ​​ഞ്ചു​​റി​​യാ​​ണ് രോ​​ഹി​​ത് ഇ​​ന്ന​​ലെ സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. ആ​​റ് സെ​​ഞ്ചു​​റി നേ​​ടി​​യ സ​​ച്ചി​​ൻ തെ​​ണ്ടു​​ൽ​​ക്ക​​റി​​ന്‍റെ പേ​​രി​​ലാ​​ണ് റി​​ക്കാ​​ർ​​ഡ്. സൗ​​ര​​വ് ഗാം​​ഗു​​ലി നാ​​ല് സെ​​ഞ്ചു​​റി സ്വ​​ന്ത​​മാ​​ക്കി​​യി​​ട്ടു​​ണ്ട്.

തു​​ട​​ർ​​ച്ച​​യാ​​യി മൂ​​ന്നാം ത​​വ​​ണ​​യും ഒ​​രു ക​​ല​​ണ്ട​​ർ വ​​ർ​​ഷ​​ത്തി​​ൽ 1000 റ​​ണ്‍​സ് തി​​ക​​യ്ക്കാ​​നും രോ​​ഹി​​ത്തി​​നാ​​യി. സ​​ച്ചി​​ൻ തെ​​ണ്ടു​​ൽ​​ക്ക​​ർ (1996, 1997, 1998), എം.​​എ​​സ്. ധോ​​ണി (2007, 2008, 2009), വി​​രാ​​ട് കോ​​ഹ്‌​ലി (2011, 2012, 2013) എ​​ന്നി​​വ​​രാ​​ണ് രോ​​ഹി​​ത്തി​​നു മു​​ൻ​​പ് ഈ ​​നേ​​ട്ടം സ്വ​​ന്ത​​മാ​​ക്കി​​യ​​വ​​ർ.

സ​​ച്ചി​​നൊ​​പ്പം ഹി​​റ്റ്മാ​​ൻ

ഒ​​രു ലോ​​ക​​ക​​പ്പി​​ൽ 500ൽ ​​അ​​ധി​​കം റ​​ണ്‍​സ് നേ​​ടു​​ന്ന താ​​ര​​മെ​​ന്ന റി​​ക്കാ​​ർ​​ഡി​​ൽ രോ​​ഹി​​ത് ശ​​ർ​​മ ഇ​​തി​​ഹാ​​സ താ​​രം സ​​ച്ചി​​ൻ തെ​​ണ്ടു​​ൽ​​ക്ക​​റി​​നൊ​​പ്പം. ഇ​​ന്ത്യ​​ക്കാ​​യി ഇ​​തു​​വ​​രെ സ​​ച്ചി​​ൻ മാ​​ത്ര​​മാ​​ണ് ഒ​​രു ലോ​​ക​​ക​​പ്പി​​ൽ 500ൽ ​​അ​​ധി​​കം റ​​ണ്‍​സ് നേ​​ടി​​യ​​ത്. സ​​ച്ചി​​ൻ ര​​ണ്ട് ലോ​​ക​​ക​​പ്പു​​ക​​ളി​​ൽ 500ൽ ​​അ​​ധി​​കം റ​​ണ്‍​സ് സ്വ​​ന്ത​​മാ​​ക്കി​​യി​​ട്ടു​​ണ്ട്. 1999 ലോ​​ക​​ക​​പ്പി​​ൽ 523ഉം 2003 ​​ലോ​​ക​​ക​​പ്പി​​ൽ 673ഉം. ​​ഇ​​ന്ന​​ലെ ബം​​ഗ്ലാ​​ദേ​​ശി​​നെ​​തി​​രേ സെ​​ഞ്ചു​​റി നേ​​ടി​​യ​​തോ​​ടെ ഈ ​​ലോ​​ക​​ക​​പ്പി​​ൽ രോ​​ഹി​​ത്തി​​ന്‍റെ സ​​ന്പാ​​ദ്യം ഏ​​ഴ് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 544 റ​​ണ്‍​സ് ആ​​യി.