ഭാ​​ഗ്യം + ക്ലാ​​സ്= ഹി​​റ്റ്മാ​​ൻ
ഫോ​​മി​​ലാ​​ണെ​​ങ്കി​​ൽ രോ​​ഹി​​ത് ശ​​ർ​​മ ബാ​​റ്റ് ചെ​​യ്യു​​ന്ന​​ത്ര സു​​ന്ദ​​ര​​മാ​​യ ഒ​​രു വി​​രു​​ന്ന് ന​​ല്കാ​​ൻ ഇ​​ന്ത്യ​​ൻ ടീ​​മി​​ൽ ഇ​​പ്പോ​​ൾ മ​​റ്റാ​​രു​​മി​​ല്ല. രോ​​ഹി​​ത്തി​​ന്‍റെ ബാ​​റ്റി​​ൽ ചും​​ബി​​ച്ച് പ​​ന്ത് ബൗ​​ണ്ട​​റി ക​​ട​​ക്കുന്ന​​ത് അ​​ത്ര അ​​നാ​​യാ​​സ​​മാ​​ണ്. രോ​​ഹി​​ത് ശ​​ർ​​മ ആ​​ക്ര​​മ​​ണ സ്വ​​ഭാ​​വ​​മു​​ള്ള ക്ലാ​​സ് ബാ​​റ്റ്സ്മാ​​നാ​​ണെ​​ന്ന​​തി​​ൽ ക്രി​​ക്ക​​റ്റ് ലോ​​ക​​ത്തി​​ൽ എ​​തി​​ർ അ​​ഭി​​പ്രാ​​യ​​വു​​മി​​ല്ല. ഈ ​​ലോ​​ക​​ക​​പ്പി​​ൽ രോ​​ഹി​​ത്തി​​ന്‍റെ അ​​ത്ര ശോ​​ഭി​​ച്ചു​​നി​​ൽ​​ക്കു​​ന്ന വേ​​റൊ​​രു ഇ​​ന്ത്യ​​ൻ താ​​ര​​വു​​മി​​ല്ലെ​​ന്ന​​തും വാ​​സ്ത​​വം.

ഏ​​ഴ് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 90.66 ശ​​രാ​​ശ​​രി​​യി​​ൽ 544 റ​​ണ്‍​സ് ആ​​ണ് രോ​​ഹി​​ത് ഇ​​തു​​വ​​രെ ഈ ​​ലോ​​ക​​ക​​പ്പി​​ൽ അ​​ടി​​ച്ചെ​​ടു​​ത്ത​​ത്. അ​​തി​​ൽ നാ​​ല് സെ​​ഞ്ചു​​റി​​ക​​ളും ഒ​​രു അ​​ർ​​ധ​​സെ​​ഞ്ചു​​റി​​യും ഉ​​ൾ​​പ്പെ​​ടും. റ​ൺ​വേ​ട്ട​യി​ൽ ഒ​ന്നാ​മതെ​ത്താ​നും രോ​ഹി​ത്തി​നാ​യി. ഹി​​റ്റ്മാ​​ൻ എ​​ന്ന അ​​പ​​ര​​നാ​​മ​​ത്തി​​ൽ അ​​റി​​യ​​പ്പെ​​ടു​​ന്ന രോ​​ഹി​​ത്തിന്‍റെ ക്ലാ​​സി​​നൊ​​പ്പം ഭാ​​ഗ്യ​​വും ഈ ​​ലോ​​ക​​ക​​പ്പി​​ൽ അ​​ക​​ന്പ​​ടി സേ​​വി​​ക്കു​​ന്നു​​ണ്ട്. കാ​​ര​​ണം, രോ​​ഹി​​ത്തി​​നെ ഭാ​​ഗ്യ​​ദേ​​വ​​ത ക​​ടാ​​ഷി​​ക്കാ​​തി​​രു​​ന്ന​​ത് ഇ​​തു​​വ​​രെ ര​​ണ്ട് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ മാ​​ത്രം. അ​​ഫ്ഗാ​​നി​​സ്ഥാ​​നെ​​തി​​രേ ഒ​​രു റ​​ണ്ണി​​നു ബൗ​​ൾ​​ഡ് ആ​​യ​​പ്പോ​​ഴാ​​യി​​രു​​ന്നു ആ​​ദ്യ​​ത്തേ​​ത്. ര​​ണ്ടാ​​മ​​ത്തേ​​ത് വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സി​​നെ​​തി​​രേ 18 റ​​ണ്‍​സി​​ൽ നി​​ൽ​​ക്കു​​ന്പോ​​ൾ ബാ​​റ്റി​​ലാ​​ണോ പാ​​ഡി​​ലാ​​ണോ ഉ​​ര​​സി​​യ​​തെ​​ന്നു വ്യ​​ക്ത​​മ​​ല്ലാ​​ത്ത ഒ​​രു ക്യാ​​ച്ചി​​ന്‍റെ നി​​മി​​ഷ​​ത്തി​​ലും. ത​​ന്‍റെ ബാ​​റ്റി​​ൽ പ​​ന്ത് ഉ​​ര​​സി​​യി​​ട്ടി​​ല്ലെ​​ന്നു വ്യ​​ക്ത​​മാ​​ക്കു​​ന്ന ചി​​ത്ര​​ങ്ങ​​ൾ പി​​ന്നാ​​ലെ രോ​​ഹി​​ത് ട്വീ​​റ്റ് ചെ​​യ്തി​​രു​​ന്നു.

ഒ​​രു ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പ് എ​​ഡി​​ഷ​​നി​​ൽ നാ​​ല് സെ​​ഞ്ചു​​റി നേ​​ടു​​ന്ന ആ​​ദ്യ ഇ​​ന്ത്യ​​ൻ താ​​ര​​മാ​​യി​​രി​​ക്കു​​ക​​യാ​​ണ് രോ​​ഹി​​ത്. രോ​​ഹി​​ത് സെ​​ഞ്ചു​​റി നേ​​ടി​​യ​​പ്പോ​​ഴും അ​​ർ​​ധ​​സെ​​ഞ്ചു​​റി​​നേ​​ടി​​യ​​പ്പോ​​ഴും ചാ​​രു​​ത​​യാ​​ർ​​ന്ന ആ ​​ഇ​​ന്നിം​​ഗ്സി​​ന് ഭാ​​ഗ്യ​​ദേ​​വ​​ത കു​​ട​​പി​​ടി​​ച്ചു.

ഭാ​​ഗ്യ​​ദേ​​വ​​ത​​യു​​ടെ ക​​ടാ​​ഷം

ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്കെ​​തി​​രേ 122 നോ​​ട്ടൗ​​ട്ട് ആ​​യാ​​ണ് രോ​​ഹി​​ത് ഈ ​​ലോ​​ക​​ക​​പ്പി​​ലെ റ​​ണ്‍ വേ​​ട്ട​​യ്ക്കും സെ​​ഞ്ചു​​റി വേ​​ട്ട​​യ്ക്കും തു​​ട​​ക്ക​​മി​​ട്ട​​ത്. അ​​ന്ന് ഒ​​രു റ​​ണ്ണി​​ൽ നി​​ൽ​​ക്കു​​ന്പോ​​ൾ ക​​ഗി​​സൊ റ​​ബാ​​ഡ​​യു​​ടെ പ​​ന്തി​​ൽ രോ​​ഹി​​ത്തി​​ന്‍റെ ക്യാ​​ച്ച് ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ൻ ക്യാ​​പ്റ്റ​​ൻ ഫാ​​ഫ് ഡു​​പ്ല​​സി ന​​ഷ്ട​​പ്പെ​​ടു​​ത്തി. ജീ​​വ​​ൻ തി​​രി​​ച്ചു ല​​ഭി​​ച്ച ഹി​​റ്റ്മാ​​ൻ ഇ​​ന്ത്യ​​യെ ജ​​യ​​ത്തി​​ലെ​​ത്തി​​ച്ച് താ​​ര​​മാ​​യി. ചി​​ര​​വൈ​​രി​​ക​​ളാ​​യ പാ​​ക്കി​​സ്ഥാ​​നെ​​തി​​രേ ന​​ട​​ന്ന സൂ​​പ്പ​​ർ പോ​​രാ​​ട്ട​​ത്തി​​ലാ​​യി​​രു​​ന്നു രോ​​ഹി​​ത്തി​​ന്‍റെ ര​​ണ്ടാം സെ​​ഞ്ചു​​റി. അ​​ന്ന് 140 റ​​ണ്‍​സ് ഇ​​ന്ത്യ​​ൻ ഉ​​പ​​നാ​​യ​​ക​​ൻ അ​​ടി​​ച്ചെ​​ടു​​ത്തു. 32ൽ ​​നി​​ൽ​​ക്കു​​ന്പോ​​ൾ രോ​​ഹി​​ത്തി​​നെ റ​​ണ്ണൗ​​ട്ടാ​​ക്കാ​​നു​​ള്ള അ​​വ​​സ​​രം പാ​​ക്കി​​സ്ഥാ​​നു ല​​ഭി​​ച്ച​​താ​​ണ്. സ്കൂ​​ൾ​​കു​​ട്ടി​​ക​​ൾ​​ക്കു​​പോ​​ലും സാ​​ധി​​ക്കു​​മാ​​യി​​രു​​ന്ന ഒ​​രു റ​​ണ്ണൗ​​ട്ടി​​ൽ​​നി​​ന്ന്് ഭാ​​ഗ്യദേ​​വ​​ത രോ​​ഹി​​ത്തി​​നെ ര​​ക്ഷി​​ച്ചെ​​ടു​​ത്തു.

ഓ​​സ്ട്രേ​​ലി​​യ​​യ്ക്കെ​​തി​​രേ​​യാ​​യി​​രു​​ന്നു രോ​​ഹി​​ത്തി​​ന്‍റെ അ​​ർ​​ധ​​സെ​​ഞ്ചു​​റി. 57 റ​​ണ്‍​സ് നേ​​ടി​​യ രോ​​ഹി​​ത്തി​​നെ ര​​ണ്ട് റ​​ണ്‍​സി​​ൽ നി​​ൽ​​ക്കു​​ന്പോ​​ൾ കോ​​ർ​​ട്ട​​ർ നെ​​യ്ൽ വി​​ട്ടു​​ക​​ള​​ഞ്ഞു. മി​​ച്ച​​ൽ സ്റ്റാ​​ർ​​ക്കി​​ന്‍റെ പ​​ന്തി​​ലാ​​യി​​രു​​ന്നു അ​​ത്. ഇം​ഗ്ല​ണ്ടി​​നെ​​തി​​രേ ഇ​​ന്ത്യ പ​​രാ​​ജ​​യ​​പ്പെ​​ട്ട മ​​ത്സ​​ര​​ത്തി​​ലും വ​​ലം​​കൈ ഓ​​പ്പ​​ണ​​റു​​ടെ ബാ​​റ്റ് വി​​ശ്ര​​മി​​ച്ചി​​ല്ല. 102 റ​​ണ്‍​സ് ആ ​​ബാ​​റ്റി​​ൽ​​നി​​ന്ന് പി​​റ​​ന്നു. എ​​ന്നാ​​ൽ, നാ​​ല് റ​​ണ്‍​സി​​ൽ നി​​ൽ​​ക്കു​​ന്പോ​​ൾ ജോ​​ഫ്ര ആ​​ർ​​ച്ച​​റു​​ടെ പ​​ന്തി​​ൽ സെ​​ക്ക​​ൻ​​ഡ് സ്ലി​​പ്പി​​ൽ ജോ ​​റൂ​​ട്ട് രോ​​ഹി​​ത്തി​​ന്‍റെ അ​​നാ​​യാ​​സ ക്യാ​​ച്ച് വി​​ട്ടു​​ക​​ള​​ഞ്ഞി​​രു​​ന്നു. ഏ​​റ്റ​​വും ഒ​​ടു​​വി​​ൽ ഇ​​ന്ന​​ലെ ബം​​ഗ്ലാ​ദേ​​ശി​​നെ​​തി​​രാ​​യ സെ​​ഞ്ചു​​റി​​യി​​ലും ഹി​​റ്റ്മാ​​നെ ഭാ​​ഗ്യം തു​​ണ​​ച്ചു. ഒ​​ന്പ​​ത് റ​​ണ്‍​സി​​ൽ നി​​ൽ​​ക്കു​​ന്പോ​​ൾ മു​​സ്താ​​ഫി​​സു​​ർ റ​​ഹ്മാ​​ന്‍റ പ​​ന്തി​​ൽ ത​​മിം ഇ​​ഖ്ബാ​​ൽ ഡീ​​പ്പ് സ്ക്വ​​യ​​ർ ലെ​​ഗി​​ൽ ക്യാ​​ച്ച് വി​​ട്ടു​​ക​​ള​​ഞ്ഞു. തു​​ട​​ർ​​ന്ന് ഈ ​​ലോ​​ക​​ക​​പ്പി​​ൽ ത​​ന്‍റെ നാ​​ലാം സെ​​ഞ്ചു​​റി (104 റ​​ണ്‍​സ്) നേ​​ടി​​യ​​ശേ​​ഷ​​മാ​​യി​​രു​​ന്നു രോ​​ഹി​​ത് ക്രീ​​സ് വി​​ട്ട​​ത്.

ആ​​ക്ര​​മ​​ണം കൂ​​ടി

ശി​​ഖ​​ർ ധ​​വാ​​ൻ പ​​രി​​ക്കേ​​റ്റ് പു​​റ​​ത്താ​​യ​​തി​​നു​​ശേ​​ഷം രോ​​ഹി​​ത് ശ​​ർ​​മ​​ ബാ​​റ്റിം​​ഗി​​ന്‍റെ ശൈ​​ലി മാ​​റി​​യി​​ട്ടു​​ണ്ട്. ധ​​വാ​​ൻ ഓ​​പ്പ​​ണ​​റാ​​യി കൂ​​ടെ​​യു​​ള്ള​​പ്പോ​​ൾ രോ​​ഹി​​ത്തി​​ന്‍റെ സ്ട്രൈ​​ക്ക് റേ​​റ്റ് 56 ആ​​ണ്. എ​​ന്നാ​​ൽ, ധ​​വാ​​നു പ​​ക​​രം കെ.​​എ​​ൽ. രാ​​ഹു​​ൽ ഓ​​പ്പ​​ണ​​റാ​​യെ​​ത്തി​​യ​​തോ​​ടെ രോ​​ഹി​​ത് ആ​​ക്ര​​മ​​ണ ഉ​​ത്ത​​ര​​വാ​​ദി​​ത്തം ഏ​​റ്റെ​​ടു​​ത്തു. രാ​​ഹു​​ലി​​നൊ​​പ്പം 90നു ​​മു​​ക​​ളി​​ലാ​​ണ് രോ​​ഹി​​ത്തി​​ന്‍റെ സ്ട്രൈ​​ക്ക് റേ​​റ്റ്. ലോ​​ക​​ക​​പ്പ് പോ​​ലൊ​​രു വേ​​ദി​​യിൽ പ​​ക​​ര​​ക്കാ​​ര​​ൻ ഓ​​പ്പ​​ണ​​ർ റോ​​ളി​​ൽ എ​​ത്തു​​ന്പോ​​ൾ ഉ​​ണ്ടാ​​കു​​ന്ന സ​​മ്മ​​ർ​​ദ​​ത്തി​​ൽ​​നി​​ന്ന് രാ​​ഹു​​ലി​​നെ ഒ​​ഴി​​വാ​​ക്കു​​ക​​യാ​​ണ് രോ​​ഹി​​ത് ചെ​​യ്യു​​ന്ന​​ത്.