ല​ക്ഷ്യം മൂ​ന്നു നൂ​റും ഒ​രാ​റും; നാലിലൊന്നിലെത്താൻ വെ​ള്ള​ക്കാ​രും കി​വി​കളും
ലോ​ക​ക​പ്പി​ലെ ജീ​വ​ൻ​മ​ര​ണ പോ​രാ​ട്ട​ത്തി​ൽ ഇം​ഗ്ല​ണ്ടി​നെ​തി​രെ ന്യൂ​സി​ല​ൻ​ഡി​ന് 306 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം. ജോ​ണി ബെ​യ​ർ​സ്റ്റോ​യു​ടെ സെ​ഞ്ചു​റി​യും (106) ജേ​സ​ൺ റോ​യി​യു​ടെ (60) അ​ർ​ധ സെ​ഞ്ചു​റി​യു​മാ​ണ് ഇം​ഗ്ല​ണ്ടി​ന് മി​ക​ച്ച സ്കോ​ർ ന​ൽ​കി​യ​ത്. നി​ശ്ചി​ത 50 ഓ​വ​റി​ൽ എ​ട്ട് വി​ക്ക​റ്റു​ക​ൾ ന​ഷ്ട​പ്പെ​ടു​ത്തി ഇം​ഗ്ല​ണ്ട് 305 റ​ൺ​സ് സ്വ​ന്ത​മാ​ക്കി.

ഓ​പ്പ​ണിം​ഗ് വി​ക്ക​റ്റി​ൽ ഗം​ഭീ​ര തു​ട​ക്കം ല​ഭി​ച്ചി​ട്ടും എ​തി​രാ​ളി​ക​ൾ​ക്കെ​തി​രെ ഇം​ഗ്ല​ണ്ടി​ന് റ​ൺ​മ​ല ഉ​യ​ർ​ത്താ​നാ​യി​ല്ല. ബെ​യ​ർ​സ്റ്റോ-​റോ​യ് സ​ഖ്യം ആ​ദ്യ വി​ക്ക​റ്റി​ൽ 123 റ​ൺ​സാ​ണ് നേ​ടി​യ​ത്. ബെ​യ​ർ​സ്റ്റോ 99 പ​ന്തി​ൽ 15 ബൗ​ണ്ട​റി​ക​ളും ഓ​രു സി​ക്സ​റും ഉ​ൾ​പ്പെ​ടെ​യാ​ണ് സെ​ഞ്ചു​റി ക​ട​ന്ന​ത്. 61 പ​ന്തി​ൽ എ​ട്ട് ബൗ​ണ്ട​റി​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന​താ​യി​രു​ന്നു റോ​യി​യു​ടെ ഇ​ന്നിം​ഗ്സ്.

ര​ണ്ടാം വി​ക്ക​റ്റി​ൽ ബെ​യ​ർ​സ്റ്റോ-​റൂ​ട്ട് സ​ഖ്യം 71 റ​ൺ​സ് നേ​ടി. ഇ​തി​ൽ റൂ​ട്ടി​ന്‍റെ സ​മ്പാ​ദ്യം 24 റ​ൺ​സ് മാ​ത്രം. പി​ന്നീ​ട് ഇം​ഗ്ലീ​ഷു​കാ​ർ​ക്ക് മി​ക​ച്ചൊ​രു കൂ​ട്ടു​കെ​ട്ട് ഉ​ണ്ടാ​ക്കാ​ൻ സാ​ധി​ച്ചി​ല്ല. ഓ​പ്പ​ണ​ർ​മാ​രെ കൂ​ടാ​തെ ഇ​യാ​ൻ മോ​ർ​ഗ​ൻ (42) മാ​ത്ര​മാ​ണ് ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​നം ന​ട​ത്തി​യ​ത്. തു​ട​ക്ക​ത്തി​ൽ ത​ല്ലു​വാ​ങ്ങി​യ കി​വി പേ​സ​ർ​മാ​ർ മ​ധ്യ ഓ​വ​റി​ൽ ക​ളി​തി​രി​ച്ചു​പി​ടി​ക്കു​ക​യാ​യി​രു​ന്നു.

ഒ​രു വി​ക്ക​റ്റി​ന് 194 എ​ന്ന നി​ല​യി​ൽ​നി​ന്നാ​ണ് ഇം​ഗ്ലീ​ഷു​കാ​ർ ത​പ്പി​ത്ത​ട​ഞ്ഞ് മൂ​ന്നു നൂ​റ് ക​ട​ന്ന​ത്. നീ​ഷാം, ഹെ​ൻ​ട്രി, ബോ​ൾ​ട്ട് എ​ന്നി​വ​ർ ര​ണ്ടു വീ​തം വി​ക്ക​റ്റ് വീ​ഴ്ത്തി. സൗ​ത്തി​യും സാ​റ്റ്ന​റും ഓ​രോ​വി​ക്ക​റ്റ് സ്വ​ന്ത​മാ​ക്കി.