കോ​ഹ്‌​ലി​യെ​യും രോ​ഹി​ത്തി​നെ​യും അ​നു​ഗ്ര​ഹി​ച്ച് ‘സ്പെ​ഷ​ൽ ഫാ​ൻ’
ലണ്ടൻ: ബം​ഗ്ലാ​ദേ​ശി​നെ 28 റ​ണ്‍​സി​നു കീ​ഴ​ട​ക്കി ഏ​ക​ദി​ന ലോ​ക​ക​പ്പ് ക്രി​ക്ക​റ്റ് സെ​മി​യി​ലേ​ക്ക് ഇ​ന്ത്യ മു​ന്നേ​റി​യ ദി​നം അ​ത്യ​പൂ​ർ​വ​മാ​യ ഒ​രു കൂ​ടി​ക്കാ​ഴ്ച ന​ട​ന്നു. 87 വ​യ​സു​ള്ള ചാ​രു​ല​ത പ​ട്ടേ​ൽ എ​ന്ന ഇ​ന്ത്യ​ൻ ആ​രാ​ധി​ക ക്യാ​പ്റ്റ​ൻ വി​രാ​ട് കോ​ഹ്‌​ലി​യെ​യും വൈ​സ് ക്യാ​പ്റ്റ​ൻ രോ​ഹി​ത് ശ​ർ​മ​യെ​യും കെ​ട്ടി​പ്പി​ടി​ച്ച് അ​നു​ഗ്ര​ഹി​ച്ചു. എ​ഗ്ബാ​സ്റ്റ​ണി​ൽ ന​ട​ന്ന പോ​രാ​ട്ട​ത്തി​ൽ ഋ​ഷ​ഭ് പ​ന്ത് തു​ട​ർ​ച്ച​യാ​യി ബൗ​ണ്ട​റി നേ​ടി​യ​പ്പോ​ഴാ​ണ് ചാ​രു​ല​ത എ​ന്ന ഇ​ന്ത്യ​ൻ ആ​രാ​ധി​ക​യു​ടെ ആ​വേ​ശ​ച്ചി​ത്രം ക്രി​ക്ക​റ്റ് ലോ​കം ക​ണ്ട​ത്. ഇ​ന്ത്യ​യെ പി​ന്തു​ണ​ച്ച് വു​വു​സേ​ല ഉൗ​തു​ന്ന ചാ​രു​ല​ത അ​തോ​ടെ വാ​ർ​ത്ത​ക​ളി​ൽ നി​റ​ഞ്ഞു.

മ​ത്സ​ര​ശേ​ഷം മൈ​താ​ന​ത്തി​ന്‍റെ അ​രി​കി​ലെ​ത്തി ചാ​രു​ല​ത​യെ ക​ണ്ട​ശേ​ഷ​മാ​ണ് കോ​ഹ്‌​ലി​യും രോ​ഹി​ത്തും ഡ്ര​സിം​ഗ് റൂ​മി​ലേ​ക്ക് മ​ട​ങ്ങി​യ​ത്. ഇ​രു​വ​രെ​യും ആ​ശ്ലേ​ഷി​ച്ച ചാ​രു​ല​ത ഇ​ന്ത്യ കി​രീ​ടം നേ​ടു​മെ​ന്ന് ആ​ശം​സി​ക്കു​ക​യും ചെ​യ്തു.

1983 ലോ​ക​ക​പ്പി​നും സാ​ക്ഷി

1983ൽ ​ക​പി​ൽ പാ​ജി ലോ​ക​ക​പ്പ് കി​രീ​ടം നേ​ടി​യ​പ്പോ​ൾ അ​തി​നും സാ​ക്ഷ്യം​വ​ഹി​ക്കാ​ൻ ഗാ​ല​റി​യി​ലു​ണ്ടാ​യി​രു​ന്നു. ഇ​ത്ത​വ​ണ​യും ഇ​ന്ത്യ കി​രീ​ടം നേ​ടാ​ൻ പ്രാ​ർ​ഥി​ക്കു​ന്നു​ണ്ട്. ഇ​ന്ത്യ കി​രീ​ടം നേ​ടു​ക​ത​ന്നെ ചെ​യ്യും- മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്ക​വെ ചാ​രു​ല​ത പ​റ​ഞ്ഞു.

ചാ​രു​ല​ത​യ്ക്ക് ഇ​നി ടി​ക്ക​റ്റ് ഫ്രീ

​ഒ​റ്റ മ​ത്സ​രം കൊ​ണ്ട് ഇ​ന്ത്യ​യു​ടെ സൂ​പ്പ​ർ ഫാ​ൻ ആ​യി​മാ​റി​യ ചാ​രു​ല​ത പ​ട്ടേ​ലി​ന് ഇ​നി ലോ​ക​ക​പ്പ് കാ​ണാ​നു​ള്ള ടി​ക്ക​റ്റ് ഫ്രീ. ​ചാ​രു​ല​ത​യ്ക്ക് ഇ​ന്ത്യ​യു​ടെ മ​ത്സ​ര​ങ്ങ​ൾ കാ​ണാ​നു​ള്ള ടി​ക്ക​റ്റി​ന്‍റെ പ​ണം ന​ല്കാ​മെ​ന്ന് മ​ഹീ​ന്ദ്ര ഗ്രൂ​പ്പ് ചെ​യ​ർ​മാ​നാ​യ ആ​ന​ന്ദ് മ​ഹീ​ന്ദ്ര ട്വീ​റ്റ് ചെ​യ്തു. എ​ണ്‍​പ​ത്തി​യേ​ഴു​കാ​രി​യാ​യ ചാ​രു​ല​ത ഗാ​ല​റി​യി​ൽ ഇ​രു​ന്ന് വു​വു​സേ​ല ഉൗ​തി ഇ​ന്ത്യ​ൻ ടീ​മി​നെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന ദൃ​ശ്യം ടെ​ലി​വി​ഷ​നി​ൽ ക​ണ്ട​ശേ​ഷ​മാ​യി​രു​ന്നു ആ​ന​ന്ദ് മ​ഹീ​ന്ദ്ര​യു​ടെ തീ​രു​മാ​നം. ക്രി​ക്ക​റ്റ് തു​ട​ർ​ച്ച​യാ​യി കാ​ണു​ന്ന സ്വ​ഭാ​വ​മി​ല്ലാ​ത്ത ഞാ​ൻ ഇ​ന്ത്യ​യു​ടെ സ്പെ​ഷ​ൽ ഫാ​നി​നെ കാ​ണാ​നാ​യി മാ​ത്രം ടി​വി ഓ​ഫാ​ക്കാ​തി​രി​ക്കു​ന്നു എ​ന്ന് ആ​ന​ന്ദ് മ​ഹീ​ന്ദ്ര ട്വീ​റ്റ് ചെ​യ്തു. ഇ​തി​നു പി​ന്നാ​ലെ ‘എ​ങ്കി​ൽ എ​ന്തു​കൊ​ണ്ട് അ​വ​ർ​ക്ക് ടി​ക്ക​റ്റ് ഓ​ഫ​ർ ചെ​യ്തു​കൂ​ടാ’ എ​ന്ന ചോ​ദ്യം വ​ന്ന​തോ​ടെ​യാ​ണ് ആ​ന​ന്ദ് മ​ഹീ​ന്ദ്ര പ​ണം ന​ല്കു​മെ​ന്നേ​റ്റ​ത്.