ലോ​ക​ക​പ്പ് ടീ​മി​ൽ ഇ​ടം ല​ഭി​ക്കാ​ത്ത അ​ന്പാ​ട്ടി റാ​യു​ഡു വി​ര​മി​ച്ചു
ചെ​ന്നൈ: മ​ധ്യ​നി​ര ബാ​റ്റ്സ്മാ​നാ​യ അ​ന്പാ​ട്ടി റാ​യു​ഡു ക്രി​ക്ക​റ്റി​ൽ​നി​ന്ന് വി​ര​മി​ച്ചു. ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ആ​രാ​ധ​ക​രെ ഞെ​ട്ടി​ക്കു​ന്ന തീ​രു​മാ​ന​മാ​ണ് മു​പ്പ​ത്തി​മൂ​ന്നു​കാ​ര​നാ​യ റാ​യു​ഡു എ​ടു​ത്ത​ത്. ഇം​ഗ്ല​ണ്ടി​ൽ ന​ട​ക്കു​ന്ന ഏ​ക​ദി​ന ലോ​ക​ക​പ്പ് ക്രി​ക്ക​റ്റി​നു​ള്ള ഇ​ന്ത്യ​ൻ ടീ​മി​ൽ​നി​ന്ന് പൂ​ർ​ണ​മാ​യി ത​ഴ​യ​പ്പെ​ട്ട​താ​ണ് താ​ര​ത്തി​ന്‍റെ പെ​ട്ടെ​ന്നു​ള്ള തീ​രു​മാ​ന​ത്തി​നു കാ​ര​ണ​മെ​ന്നാ​ണ് ക​രു​ത​പ്പെ​ടു​ന്ന​ത്.

ലോ​ക​ക​പ്പി​നു​ള്ള ഇ​ന്ത്യ​യു​ടെ നാ​ലാം ന​ന്പ​ർ ബാ​റ്റിം​ഗ് സ്ഥാ​ന​ത്തി​നാ​യി അ​ന്പാ​ട്ടി റാ​യു​ഡു ശ​ക്ത​മാ​യി രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും ടീം ​പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ ഇ​ടം ല​ഭി​ച്ചി​രു​ന്നി​ല്ല. ലോ​ക​ക​പ്പി​നി​ടെ പ​രി​ക്കേ​റ്റ് ഓ​പ്പ​ണ​ർ ശി​ഖ​ർ ധ​വാ​നും ഓ​ൾ റൗ​ണ്ട​ർ വി​ജ​യ് ശ​ങ്ക​റും ടീ​മി​ന് പു​റ​ത്താ​യി​ട്ടും ത​ന്നെ പ​രി​ഗ​ണി​ക്കാ​ത്ത​താ​ണ് റാ​യു​ഡു​വി​ന്‍റെ പെ​ട്ടെ​ന്നു​ള്ള വി​ര​മി​ക്ക​ൽ തീ​രു​മാ​ന​ത്തി​നു പി​ന്നി​ലെ​ന്നാ​ണു സൂ​ച​ന. ധ​വാ​നു പ​രി​ക്ക​റ്റ​പ്പോ​ൾ കെ.​എ​ൽ. രാ​ഹു​ലി​ന് ഓ​പ്പ​ണ​റാ​യി സ്ഥാ​നം ക​യ​റ്റം ല​ഭി​ച്ച​ങ്കി​ലും നാ​ലാം ന​ന്പ​റി​ലേ​ക്ക് റാ​യു​ഡു​വി​ന് ന​റു​ക്ക് വീ​ണി​ല്ല. പ​ക​രം ഋ​ഷ​ഭ് പ​ന്തി​നെ​യാ​ണ് ബി​സി​സി​ഐ പ​രി​ഗ​ണി​ച്ച​ത്. വി​ജ​യ് ശ​ങ്ക​ർ പ​രി​ക്കേ​റ്റ് പു​റ​ത്താ​യ​പ്പോ​ൾ പ​രി​ഗ​ണി​ക്കു​മെ​ന്ന് ക​രു​തി​യെ​ങ്കി​ലും റി​സ​ർ​വ് പ​ട്ടി​ക​യി​ലു​ണ്ടാ​യി​രു​ന്ന റാ​യു​ഡു​വി​നെ മാ​റ്റി​നി​ർ​ത്തി പ​ട്ടി​ക​യി​ൽ ഇ​ല്ലാ​തി​രു​ന്ന മാ​യ​ങ്ക് അ​ഗ​ർ​വാ​ളി​നെ ടീ​മി​ലെ​ടു​ത്തു. ഇ​തോ​ടെ​യാ​ണ് മ​ന​സു മ​ടു​ത്ത് ക്രി​ക്ക​റ്റ് മ​തി​യാ​ക്കാ​ൻ റാ​യു​ഡു തീ​രു​മാ​നി​ച്ച​ത്.

ഇ​ന്ത്യ​ക്കു​വേ​ണ്ടി 55 ഏ​ക​ദി​ന​ങ്ങ​ളും ആ​റു ട്വ​ന്‍റി-20​യും ക​ളി​ച്ചി​ട്ടു​ണ്ട്. ഏ​ക​ദി​ന​ത്തി​ൽ മൂ​ന്ന് സെ​ഞ്ചു​റി​യും 10 അ​ർ​ധ സെ​ഞ്ചു​റി​യും ഉ​ൾ​പ്പെ​ടെ 47.05 ശ​രാ​ശ​രി​യി​ൽ 1694 റ​ണ്‍​സ് നേ​ടി. ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രേ റാ​ഞ്ചി ഏ​ക​ദി​ന​ത്തി​ലാ​ണ് അ​വ​സാ​ന​മാ​യി ഇ​ന്ത്യ​ൻ ജ​ഴ്സി അ​ണി​ഞ്ഞ​ത്.

ബി​സി​സി​ഐ​ക്ക് പ​ങ്ക്?

റാ​യു​ഡു​വി​ന്‍റെ പെ​ട്ടെ​ന്നു​ള്ള തീ​രു​മാ​ന​ത്തി​ൽ ബി​സി​സി​ഐ​ക്ക് പ​ങ്കു​ണ്ടോ​യെ​ന്ന​താ​ണ് ക്രി​ക്ക​റ്റ് ലോ​ക​ത്തെ ച​ർ​ച്ചാ​വി​ഷ​യം. കാ​ര​ണം, ഏ​ഷ്യ ക​പ്പി​ൽ മി​ക​ച്ച ഫോ​മി​ലാ​യി​രു​ന്നു റാ​യു​ഡു. ഇ​ന്ത്യ​യു​ടെ നാ​ലാം ന​ന്പ​റി​ൽ റാ​യു​ഡു​വാ​ണ് ഏ​റ്റ​വും ഉ​ചി​തം എ​ന്ന് കോ​ഹ്‌​ലി​ത​ന്നെ പ​റ​ഞ്ഞ​തു​മാ​യി​രു​ന്നു. എ​ന്നാ​ൽ, ഓ​സ്ട്രേ​ലി​യ​യു​ടെ ഇ​ന്ത്യ​ൻ പ​ര്യ​ട​ന​ത്തോ​ടെ റാ​യു​ഡു ത​ഴ​യ​പ്പെ​ട്ടു. ആ​ക‌്ഷ​ന്‍റെ പേ​രി​ൽ ബൗ​ളിം​ഗി​ൽ​നി​ന്ന് ഐ​സി​സി റാ​യു​ഡു​വി​നെ വി​ല​ക്കു​ക​യും ചെ​യ്ത​തോ​ടെ കാ​ര്യ​ങ്ങ​ൾ അ​വ​താ​ള​ത്തി​ലാ​യി.

ഇ​ന്ത്യ​യു​ടെ ന്യൂ​സി​ല​ൻ​ഡ് പ​ര്യ​ട​ന​ത്തി​ൽ 63.33 ശ​രാ​ശ​രി​യി​ൽ 190 റ​ണ്‍​സ് നേ​ടി റാ​യു​ഡു റ​ണ്‍​വേ​ട്ട​യി​ൽ മു​ന്നി​ലാ​യി​രു​ന്നു. ലോ​ക​ക​പ്പ് ടീ​മി​ൽ ഇ​ടം​ല​ഭി​ക്കാ​ത്ത​തി​നെ​തി​രേ റാ​യു​ഡു പ​ര​സ്യ​മാ​യി പ്ര​തി​ക​രി​ച്ചി​രു​ന്നു.

റാ​യു​ഡു​വി​ന്‍റെ വി​ര​മി​ക്ക​ലി​നു കാ​ര​ണം എം.​എ​സ്.​കെ. പ്ര​സാ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ബി​സി​സി​ഐ​യു​ടെ സെ​ല​ക‌്ഷ​ൻ പാ​ന​ലാ​ണെ​ന്ന് ഇ​ന്ത്യ​ൻ മു​ൻ ഓ​പ്പ​ണ​ർ ഗൗ​തം ഗം​ഭീ​ർ കു​റ്റ​പ്പെ​ടു​ത്തി. ത്രീ ​ഡ​യ​മെ​ൻ​ഷ​ൻ താ​ര​മാ​ണ് (ബാ​റ്റിം​ഗ്, ബൗ​ളിം​ഗ്, ഫീ​ൽ​ഡിം​ഗ്) വി​ജ​യ് ശ​ങ്ക​ർ എ​ന്ന ന്യാ​യം പ​റ​ഞ്ഞാ​യി​രു​ന്നു റാ​യു​ഡു​വി​നെ ത​ഴ​ഞ്ഞ് സെ​ല​ക‌്ഷ​ൻ ക​മ്മി​റ്റി വി​ജ​യ്‌​യെ ലോ​ക​ക​പ്പ് ടീ​മി​ലെ​ടു​ത്ത​ത്. എ​ന്നാ​ൽ, ലോ​ക​ക​പ്പി​ൽ നി​രാ​ശാ​ജ​ന​ക​മാ​യ പ്ര​ക​ട​ന​മാ​യി​രു​ന്നു വി​ജ​യ്‌​യു​ടേ​ത്.

ഐ​സ്‌​ല​ൻ​ഡി​ലേ​ക്ക് ?

ബി​സി​സി​ഐ​യു​ടെ ത​ഴ​യ​ലി​നി​ടെ ഐ​സ്‌​ല​ൻ​ഡ് ക്രി​ക്ക​റ്റി​ൽ​നി​ന്ന് ക്ഷ​ണ​മെ​ത്തി​യ​തും അ​ന്പാ​ട്ടി റാ​യു​ഡു​വി​ന്‍റെ തീ​രു​മാ​ന​ത്തി​നു വ​ഴി തെ​ളി​ച്ച​താ​യാ​ണ് വി​ല​യി​രു​ത്ത​ൽ. വി​ജ​യ് ശ​ങ്ക​റി​നു പ​ക​രം മാ​യ​ങ്ക് അ​ഗ​ർ​വാ​ളി​നെ ലോ​ക​ക​പ്പ് ടീ​മി​ലേ​ക്ക് വി​ളി​ച്ച​തി​നു പി​ന്നാ​ലെ ഐ​സ്‌​ല​ൻ​ഡ് ക്രി​ക്ക​റ്റ് റാ​യു​ഡു​വി​നെ ക്ഷ​ണി​ച്ചു​കൊ​ണ്ട് ട്വീ​റ്റ് ചെ​യ്തി​രു​ന്നു. ഐ​സ്‌​ല​ൻ​ഡി​ൽ പൗ​ര​ത്വ​ത്തോ​ടെ സ്ഥി​ര​താ​മ​സം ന​ല്കാ​മെ​ന്നാ​യി​രു​ന്നു റാ​യു​ഡു​വി​ന് അ​വ​ർ ന​ല്കി​യ വാ​ഗ്ദാ​നം. ലോ​ക​ക​പ്പ് ടീ​മി​ൽ​നി​ന്ന് ഒ​ഴി​വാ​ക്ക​പ്പെ​ട്ട​പ്പോ​ൾ 3D ക​ണ്ണ​ട​മേ​ടി​ച്ച് ക​ളി​കാ​ണു​മെ​ന്ന് റാ​യു​ഡു ട്വീ​റ്റ് ചെ​യ്ത​ത് ഓ​ർ​മി​പ്പി​ച്ചാ​യി​രു​ന്നു ഐ​സ് ല​ൻ​ഡ് ക്രി​ക്ക​റ്റി​ന്‍റെ ട്വീ​റ്റ്. ത​ങ്ങ​ളു​ടെ ഓ​ഫ​ർ വാ​യി​ക്കാ​ൻ 3D ക​ണ്ണ​ട ആ​വ​ശ്യ​മി​ല്ലെ​ന്നും പൗ​ര​ത്വ നി​യ​മാ​വ​ലി വാ​യി​ക്കാ​ൻ സാ​ധാ​ര​ണ ക​ണ്ണ​ട​ത​ന്നെ ധാ​രാ​ള​മാ​ണെ​ന്നു​മാ​യി​രു​ന്നു അ​വ​രു​ടെ ട്വീ​റ്റ്.