അ​ഭി​മാ​ന ജ​യ​ത്തി​ലേ​ക്ക് അ​ഫ്ഗാ​ന് 312 റ​ൺ​സ് ദൂ​രം
ലീ​ഡ്സ്: ലോ​ക​ക​പ്പ് ക്രി​ക്ക​റ്റ് വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രെ അ​ഫ്ഗാ​നി​സ്ഥാ​നു 312 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം. ടോ​സ് നേ​ടി ആ​ദ്യം ബാ​റ്റിം​ഗി​നി​റ​ങ്ങി​യ വി​ൻ​ഡീ​സ് നി​ശ്ചി​ത 50 ഓ​വ​റി​ൽ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 311 റ​ൺ​സെ​ടു​ത്തു. അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ ഷാ​യ് ഹോ​പ്പ്(77), എ​വി​ൻ ലൂ​യി​സ്(58), നി​ക്കോ​ളാ​സ് പുരാൻ(58) എ​ന്നി​വ​രു​ടെ മി​ക​വി​ലാ​ണ് വി​ൻ​ഡീ​സ് കൂ​റ്റ​ൻ സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്.

കൂ​റ്റ​ന​ടി​കാ​ര​ൻ ക്രി​സ് ഗെ​യ്ൽ(7) വീ​ണ​തോ​ടെ തു​ട​ക്ക​ത്തി​ൽ ത​ന്നെ പ​ത​റി​യ വി​ൻ​ഡീ​സി​നെ ലൂ​യി​സും ഹോ​പ്പും ചേ​ർ​ന്നാ​ണ് നൂ​റ് ക​ട​ത്തി​യ​ത്. റ​ൺ​റേ​റ്റ് ഉ​യ​ർ​ത്താ​നു​ള്ള ശ്ര​മ​ത്തി​ൽ ലൂ​യി​സ് പു​റ​ത്താ​യി. പി​ന്നീ​ട് ക്രീ​സി​ലെ​ത്തി​യ ഹെ​റ്റ്മെ​യ​റി​നൊ​പ്പം ഹോ​പ്പ് വി​ൻ​ഡീ​സി​നെ മു​ന്നോ​ട്ടു ന​യി​ച്ചു. എ​ന്നാ​ൽ വി​ൻ​ഡീ​സ് സ്കോ​ർ ഇ​രു​നൂ​റു ക​ട​ക്കും മു​മ്പ് ഇ​രു​വ​രും പു​റ​ത്താ​യി. 31 പ​ന്തി​ൽ 39 റ​ൺ​സാ​ണ് ഹെ​റ്റ്മെ​യ​ർ എ​ടു​ത്ത​ത്.

പുരാനൊ​പ്പം ക്യാ​പ്റ്റ​ൻ ജേ​സ​ൺ ഹോ​ഡ​ർ കൂ​ടി എ​ത്തി​യ​തോ​ടെ വി​ൻ​ഡീ​സി​ന്‍റെ റ​ൺ​റേ​റ്റ് ഉ​യ​ർ​ന്നു. പുരാൻ 43 പ​ന്തി​ൽ 58 റ​ൺ​സും ഹോ​ൾ​ഡ​ർ 34 പ​ന്തി​ൽ 45 റ​ൺ​സു​മെ​ടു​ത്തു. നാ​ലു പ​ന്തി​ൽ 14 റ​ൺ​സെ​ടു​ത്ത ബ്രാ​ത്‌​വൈ​റ്റ് വി​ൻ​ഡീ​സ് സ്കോ​ർ മു​ന്നൂ​റു ക​ട​ത്തി. അ​ഫ്ഗാ​നാ​യി ദ​വ്‌​ലാ​ത് സ​ർ​ദാ​ൻ ര​ണ്ടും മു​ഹ​മ്മ​ദ് ന​ബി, റാ​ഷി​ദ് ഖാ​ൻ, സ​യെ​ദ് ഷി​ർ​സാ​ദ് ഓ​രോ വി​ക്ക​റ്റ് വീ​ത​വും വീ​ഴ്ത്തി.

ഇ​രു​ടീ​മു​ക​ളും നേ​ര​ത്തെ ത​ന്നെ സെ​മി കാ​ണാ​തെ പു​റ​ത്താ​യ​തി​നാ​ൽ ഇ​ന്ന​ത്തെ മ​ത്സ​രം അ​പ്ര​ധാ​ന​മാ​ണ്. എ​ന്നാ​ൽ വി​ജ​യ​ത്തോ​ടെ ലോ​ക​ക​പ്പ് പോ​രാ​ട്ട​ങ്ങ​ള്‍ അ​വ​സാ​നി​പ്പി​ക്കാ​നാ​കും ഇ​രു​ടീ​മു​ക​ളും ശ്ര​മി​ക്കു​ക. വി​ന്‍​ഡീ​സ് ഒ​രു മ​ത്സ​രം വി​ജ​യി​ച്ചി​രു​ന്നു. അ​തേ​സ​മ​യം, അ​ഫ്ഗാ​ൻ എ​ല്ലാ മ​ത്സ​ര​ങ്ങ​ളും തോ​റ്റി​രു​ന്നു.