അ​ഫ്ഗാ​ന്‍ പൊ​രു​തി വീ​ണു; വി​ൻ​ഡീ​സി​ന് 23 റ​ൺ​സ് ജ​യം
ലീ​ഡ്സ്: ക​ന്നി ലോ​ക​ക​പ്പി​ൽ സ​മ്പൂ​ർ​ണ പ​രാ​ജ​യ​ത്തോ​ടെ അ​ഫ്ഗാ​നി​സ്ഥാ​നു നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാം. അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ വെ​സ്റ്റ് ഇ​ൻ​ഡീ​സി​നോ​ട് 23 റ​ൺ​സി​നു തോ​റ്റു. വി​ൻ​ഡീ​സി​ന്‍റെ 312 വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന അ​ഫ്ഗാ​ന്‍റെ പോ​രാ​ട്ടം 50 ഓ​വ​റി​ൽ 288 റ​ൺ​സി​ൽ അ​വ​സാ​നി​ച്ചു. ര​ണ്ടാം ജ​യ​ത്തോ​ടെ വി​ൻ​ഡീ​സും ഈ ​ലോ​ക​ക​പ്പ് അ​വ​സാ​നി​പ്പി​ച്ചു.

വി​ൻ​ഡീ​സി​ന്‍റെ കൂ​റ്റ​ൻ വി​ജ​യ​ല​ക്ഷ്യം കീ​ഴ​ട​ക്കാ​നി​റ​ങ്ങി​യ അ​ഫ്ഗാ​ൻ വി​ജ​യ​പ്ര​തീ​ക്ഷ ഉ​ണ​ർ​ത്തി​യ ശേ​ഷ​മാ​ണ് പ​രാ​ജ​യ​പ്പെ​ട്ട​ത്. 35.3 ഓ​വ​റി​ല്‍ മൂ​ന്നി​ന് 189 എ​ന്ന ശ​ക്ത​മാ​യ നി​ല​യി​ല്‍ നി​ന്നാ​ണ് അ​ഫ്ഗാ​ന്‍ ത​ക​ര്‍​ന്ന​ത്. അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ 18 വ​യ​സു​കാ​ര​നാ​യ ഇ​ക്രാം അ​ലി​യാ​ണ് അ​ഫ്ഗാ​ൻ ഇ​ന്നിം​ഗ്സി​ലെ ടോ​പ് സ്കോ​റ​ർ. നാ​ലു വി​ക്ക​റ്റെ​ടു​ത്ത കാ​ര്‍​ലോ​സ് ബ്രാ​ത്‌​വെ​യ്റ്റും മൂ​ന്നു വി​ക്ക​റ്റ് വീ​ഴ്ത്തി​യ കെ​മാ​ര്‍ റോ​ച്ചു​മാ​ണ് അ​ഫ്ഗാ​നെ ത​ക​ര്‍​ത്ത​ത്.

ര​ണ്ടാം ഓ​വ​റി​ൽ ക്യാ​പ്റ്റ​ന്‍ ഗു​ല്‍​ബാ​ദി​ന്‍ ന​യി​ബ് (5) പു​റ​ത്താ​യി​രു​ന്നു. ര​ണ്ടാം വി​ക്ക​റ്റി​ല്‍ ക്രീ​സി​ൽ ഒ​ത്തു​ചേ​ർ​ന്ന റ​ഹ്മ​ത്ത് ഷാ - ​ഇ​ക്രാം അ​ലി സ​ഖ്യം 133 റ​ണ്‍​സി​ന്‍റെ കൂ​ട്ടു​ക്കെ​ട്ടാ​ണ് പ​ടു​ത്തു​യ​ർ​ത്തി​യ​ത്. 78 പ​ന്തി​ല്‍ നി​ന്ന് 62 റ​ൺ​സു​മാ​യി റ​ഹ്മ​ത്ത് ഷാ​യും 93 പ​ന്തി​ൽ 86 റ​ൺ​സ് നേ​ടി ഇ​ക്രാം അ​ലി​യും പു​റ​ത്താ​യി. ലോ​ക​ക​പ്പി​ൽ അ​ർ​ധ സെ​ഞ്ചു​റി നേ​ടു​ന്ന ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ മൂ​ന്നാ​മ​ത്തെ ക​ളി​ക്കാ​ര​നെ​ന്ന റി​ക്കാ​ർ​ഡു​മാ​യാ​ണ് ഇ​ക്രാം അ​ലി മ​ട​ങ്ങി​യ​ത്. ക്രി​സ് ഗെ​യ്‌​ലാ​ണ് നി​ർ​ണാ​യ​ക​മാ​യ വി​ക്ക​റ്റ് നേ​ടി​യ​ത്.

പി​ന്നീ​ട് ചീ​ട്ട് കൊ​ട്ടാ​രം പോ​ലെ അ​ഫ്ഗാ​ൻ ത​ക​ർ​ന്ന​ടി​ഞ്ഞു. ന​ജി​ബു​ള്ള സ​ദ്രാ​ന്‍ (31), അ​സ്ഗ​ര്‍ അ​ഫ്ഗാ​ന്‍ (40) എ​ന്നി​വ​ര്‍ മാ​ത്ര​മാ​ണ് പി​ന്നീ​ട് പി​ടി​ച്ചു​നി​ന്ന​ത്. മു​ഹ​മ്മ​ദ് ന​ബി (2), സ​മി​യു​ള്ള ഷി​ന്‍​വാ​രി (6), റാ​ഷി​ദ് ഖാ​ന്‍ (9) എ​ന്നി​വ​രെ​ല്ലാം നി​രാ​ശ​പ്പെ​ടു​ത്തി. അ​വ​സാ​ന നി​മി​ഷം പൊ​രു​തി നോ​ക്കി​യ സ​യി​ദ് ഷി​ർ​സാ​ദി​നെ(17 പ​ന്തി​ൽ 25) പു​റ​ത്താ​ക്കി ഒ​ഷെ​യ്ൻ തോ​മ​സ് വി​ൻ​ഡീ​സി​ന്‍റെ വി​ജ​യ​മാ​ഘോ​ഷി​ച്ചു.

നേ​ര​ത്തെ, അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ ഷാ​യ് ഹോ​പ്പ്(77), എ​വി​ൻ ലൂ​യി​സ്(58), നി​ക്കോ​ളാ​സ് പൂ​ര​ൻ(58) എ​ന്നി​വ​രു​ടെ മി​ക​വി​ലാ​ണ് വി​ൻ​ഡീ​സ് കൂ​റ്റ​ൻ സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്. ക്രി​സ് ഗെ​യ്ൽ(7) വീ​ണ​തോ​ടെ തു​ട​ക്ക​ത്തി​ൽ ത​ന്നെ പ​ത​റി​യ വി​ൻ​ഡീ​സി​നെ നൂ​റ് ക​ട​ത്തി​യ​ത് ലൂ​യി​സും ഹോ​പ്പും ചേ​ർ​ന്നാ​ണ്. പി​ന്നീ​ട് ‌ഹെ​റ്റ്മെ​യ​റി​നൊ​പ്പം ഹോ​പ്പ് വി​ൻ​ഡീ​സി​നെ മു​ന്നോ​ട്ടു ന​യി​ച്ചു. 31 പ​ന്തി​ൽ 39 റ​ൺ​സാ​ണ് ഹെ​റ്റ്മെ​യ​ർ എ​ടു​ത്ത​ത്.

പൂ​ര​നൊ​പ്പം ക്യാ​പ്റ്റ​ൻ ജേ​സ​ൺ ഹോ​ഡ​ർ കൂ​ടി എ​ത്തി​യ​തോ​ടെ വി​ൻ​ഡീ​സി​ന്‍റെ റ​ൺ​റേ​റ്റ് ഉ​യ​ർ​ന്നു. പൂ​രാ​ൻ 43 പ​ന്തി​ൽ 58 റ​ൺ​സും ഹോ​ൾ​ഡ​ർ 34 പ​ന്തി​ൽ 45 റ​ൺ​സു​മെ​ടു​ത്തു. നാ​ലു പ​ന്തി​ൽ 14 റ​ൺ​സെ​ടു​ത്ത ബ്രാ​ത്‌​വൈ​റ്റ് വി​ൻ​ഡീ​സ് സ്കോ​ർ മു​ന്നൂ​റു ക​ട​ത്തി. അ​ഫ്ഗാ​നാ​യി ദ​വ്‌​ലാ​ത് സ​ർ​ദാ​ൻ ര​ണ്ടും മു​ഹ​മ്മ​ദ് ന​ബി, റാ​ഷി​ദ് ഖാ​ൻ, ഷി​ർ​സാ​ദ് ഓ​രോ വി​ക്ക​റ്റ് വീ​ത​വും വീ​ഴ്ത്തി.