ഒ​​രു യ​​മ​​ണ്ട​​ൻ ജ​​യ​​ത്തി​​ന്!
ലണ്ടൻ: ഭൂ​​ഗോ​​ള​​ത്തി​​ന്‍റെ സ്പ​​ന്ദ​​നം ക​​ണ​​ക്കി​​ലാ​​ണെ​​ന്ന് സി​​നി​​മ​​യി​​ലെ ഡ​​യ​​ലോ​​ഗ്. ലോ​​ക​​ക​​പ്പ് ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റി​​ൽ ആ ​​ഡ​​യ​​ലോ​​ഗി​​ൽ ചെ​​റി​​യൊ​​രു മാ​​റ്റ​​മു​​ണ്ട്, പാ​​ക്കി​​സ്ഥാ​​ന്‍റെ ഹൃ​​ദ​​യ​​സ്പ​​ന്ദ​​നം ക​​ണ​​ക്കി​​ലാ​​ണ് എ​​ന്ന്. 1992 ലോ​​ക​​ക​​പ്പി​​നെ അ​​നു​​സ്മ​​രി​​പ്പി​​ക്കു​​ന്ന രീ​​തി​​യി​​ലു​​ള്ള പാ​​ക്കി​​സ്ഥാ​​ന്‍റെ ഈ ​​ലോ​​ക​​ക​​പ്പി​​ലെ യാ​​ത്ര​​യ്ക്ക് ഇ​​ന്ന് തി​​ര​​ശീ​​ല വീ​​ണേ​​ക്കാം. കാ​​ര​​ണം, ക​​ണ​​ക്കി​​ന്‍റെ ക​​ളി​​യി​​ൽ പാ​​ക്കി​​സ്ഥാ​​ൻ പി​​ന്നാ​​ലാ​​ണ് എ​​ന്ന​​തു​​ത​​ന്നെ. ഇ​​ന്ന് ബം​​ഗ്ലാദേ​​ശി​​നെ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​ൽ പാ​​ക്കി​​സ്ഥാ​​നു വെ​​റു​​തേ ജ​​യി​​ച്ചാ​​ൽ പോ​​ര, ഒ​​രു യ​​മ​​ണ്ട​​ൻ ജ​​യം​​ത​​ന്നെ വേ​​ണം.

1992 ലോകകപ്പ്

പാ​​ക്കി​​സ്ഥാ​​ൻ ക​​ന്നി ലോ​​ക​​ക​​പ്പ് കി​​രീ​​ടം നേ​​ടി​​യ​​ത് 1992ലാ​​ണ്. അ​​ന്ന് ക​​ണ​​ക്ക് പ​​ണി​​കൊ​​ടു​​ത്ത​​ത് ശ​​ക്ത​​രാ​​യ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്കാ​​യി​​രു​​ന്നു. ഓ​​സ്ട്രേ​​ലി​​യ, ഇ​​ന്ത്യ, പാ​​ക്കി​​സ്ഥാ​​ൻ, വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സ് തു​​ട​​ങ്ങി​​യ ടീ​​മു​​ക​​ളെ​​യെ​​ല്ലാം കീ​​ഴ​​ട​​ക്കി​​യ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യെ സെ​​മി​​യി​​ൽ മ​​ഴ​​യും ക​​ണ​​ക്കും തോ​​ൽ​​പ്പി​​ച്ചു. മ​​ഴ​​യ്ക്കു മു​​ന്പ് 13 പ​​ന്തി​​ൽ 22 റ​​ണ്‍​സ് വേ​​ണ്ടി​​യി​​രു​​ന്ന ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക മ​​ഴ ക​​ഴി​​ഞ്ഞ് എ​​ത്തി​​യ​​പ്പോ​​ൾ എ​​ടു​​ക്കേ​​ണ്ടി​​യി​​രു​​ന്ന​​ത് ഒ​​രു പ​​ന്തി​​ൽ 21 റ​​ണ്‍​സ്. ഒ​​രി​​ക്ക​​ലും സം​​ഭ​​വി​​ക്കി​​ല്ലെ​​ന്ന് അ​​റി​​യാ​​വു​​ന്ന ഒ​​രു ക​​ണ​​ക്കാ​​യി​​രു​​ന്നു അ​​ത്.

1992നെ ​​അ​​നു​​സ്മ​​രി​​പ്പി​​ക്കു​​ന്ന യാ​​ത്ര​​യാ​​യി​​രു​​ന്നു പാ​​ക്കി​​സ്ഥാ​​ൻ ന​​ട​​ത്തി​​യ​​ത്. എ​​ന്നാ​​ൽ, ഇ​​ന്ത്യ​​യും ന്യൂ​​സി​​ല​​ൻ​​ഡും ഇം​​ഗ്ല​ണ്ടി​​നു മു​​ന്നി​​ൽ പ​​രാ​​ജ​​യ​​പ്പെ​​ട്ട​​പ്പോ​​ൾ പാ​​ക്കി​​സ്ഥാ​​ന്‍റെ കാ​​ര്യ​​വും അ​​വ​​താ​​ള​​ത്തി​​ലാ​​യി. എ​​ട്ട് ക​​ളി​​യി​​ൽ ഒ​​ന്പ​​ത് പോ​​യി​​ന്‍റു​​ള്ള പാ​​ക്കി​​സ്ഥാ​​ന് ഇ​​ന്ന് ജ​​യി​​ച്ചാ​​ൽ 11 പോ​​യി​​ന്‍റു​​മാ​​യി ന്യൂ​​സി​​ല​​ൻ​​ഡി​​ന് ഒ​​പ്പ​​മെ​​ത്താം. എ​​ന്നാ​​ൽ, ക​​ണ​​ക്കി​​ന്‍റെ ക​​ളി ന​​ട​​ക്കു​​ന്ന​​ത് നെ​​റ്റ് റ​​ണ്‍​റേ​​റ്റി​​ലാ​​ണ്. അ​​വി​​ടെ പാ​​ക്കി​​സ്ഥാ​​ൻ ചി​​ത്ര​​ത്തി​​ലേ​​യി​​ല്ല.

നെ​​റ്റ് റ​​ണ്‍​റേ​​റ്റ് -0.792

എ​​ട്ട് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ നാ​​ല് ജ​​യ​​വും മൂ​​ന്ന് തോ​​ൽ​​വി​​യു​​മു​​ള്ള പാ​​ക്കി​​സ്ഥാ​​ന്‍റെ നെ​​റ്റ് റ​​ണ്‍​റേ​​റ്റ് -0.792 ആ​​ണ്. ലീ​​ഗ് മ​​ത്സ​​ര​​ങ്ങ​​ൾ പൂ​​ർ​​ത്തി​​യാ​​ക്കി​​യ ന്യൂ​​സി​​ല​​ൻ​​ഡി​​ന്‍റെ നെ​​റ്റ് റ​​ണ്‍​റേ​​റ്റ് +0.175ഉം. ​​ഈ വ്യ​​ത്യാ​​സ​​മാ​​ണ് പാ​​ക്കി​​സ്ഥാ​​ന്‍റെ സാ​​ധ്യ​​ത​​ക​​ൾ​​ക്ക് തു​​ര​​ങ്കം വ​​ച്ചി​​രി​​ക്കു​​ന്ന​​ത്. ഈ ​​വ്യ​​ത്യാ​​സം മ​​റി​​ക​​ട​​ക്ക​​ണ​​മെ​​ങ്കി​​ൽ പാ​​ക്കി​​സ്ഥാ​​ൻ 310ൽ ​​അ​​ധി​​കം റ​​ണ്‍​സി​​ന്‍റെ വ്യ​​ത്യാ​​സ​​ത്തി​​ൽ ബം​​ഗ്ലാ​​ദേ​​ശി​​നെ ഇ​​ന്ന് കീ​​ഴ​​ട​​ക്ക​​ണം. ബം​​ഗ്ലാദേ​​ശി​​ന്‍റെ നി​​ല​​വി​​ലെ ഫോം ​​അ​​നു​​സ​​രി​​ച്ച് അ​​ത് അ​​സാ​​ധ്യ​​മാ​​ണ്.


ബം​​ഗ്ലാ​ദേ​​ശ് ആ​​ദ്യം ബാ​​റ്റ് ചെ​​യ്താ​​ൽ പാ​​ക്കി​​സ്ഥാ​​ൻ പു​​റ​​ത്ത്

നെ​​റ്റ് റ​​ണ്‍​റേ​​റ്റ് പാ​​ക്കി​​സ്ഥാ​​നു മു​​ന്നി​​ലേ​​ക്കു വ​​ച്ചി​​രി​​ക്കു​​ന്ന​​ത് അ​​സം​​ഭ​​വ്യ​​മാ​​യ ല​​ക്ഷ്യം. ടോ​​സ് ബം​ഗ്ലാ​​ദേ​​ശി​​ന് ല​​ഭി​​ക്കു​​ക​​യും അ​​വ​​ർ ആ​​ദ്യം ബാ​​റ്റ് ചെ​​യ്യാ​​ൻ തീ​​രു​​മാ​​നി​​ക്കു​​ക​​യും ചെ​​യ്താ​​ൽ പാ​​ക്കി​​സ്ഥാ​​ൻ ലോ​​ക​​ക​​പ്പ് സെ​​മി കാ​​ണാ​​തെ പു​​റ​​ത്താ​​കും എ​​ന്ന അ​​സാ​​ധാ​​ര​​ണ സാ​​ഹ​​ച​​ര്യ​​വും ഉ​​ണ്ട്. അ​​താ​​യ​​ത് മ​​ത്സ​​ര​​ത്തി​​ന്‍റെ ആ​​ദ്യ പ​​ന്ത് എ​​റി​​യു​​ന്ന​​തി​​നു മു​​ന്പു​​ത​​ന്നെ പാ​​ക്കി​​സ്ഥാ​​ന്‍റെ സാ​​ധ്യ​​ത​​ക​​ൾ അ​​സ്ത​​മി​​ക്കും.

പാ​​ക്കി​​സ്ഥാ​​ൻ ആ​​ദ്യം ബാ​​റ്റ് ചെ​​യ്ത് 350 റ​​ണ്‍​സ് നേ​​ടി​​യാ​​ൽ 311 റ​​ണ്‍​സി​​ന്‍റെ ജ​​യം നേ​​ട​​ണം. അ​​താ​​യ​​ത് ബം​​ഗ്ലാ​ദേ​​ശി​​നെ 39 റ​​ണ്‍​സി​​നു പു​​റ​​ത്താ​​ക്ക​​ണം! ഇ​​നി പാ​​ക്കി​​സ്ഥാ​​ൻ 400 റ​​ണ്‍​സ് നേ​​ടി​​യെ​​ന്നി​​രി​​ക്ക​​ട്ടെ, അ​​പ്പോ​​ൾ അ​​വ​​ർ ബം​​ഗ്ലാ​​ദേ​​ശി​​നെ 84 റ​​ണ്‍​സി​​നു പു​​റ​​ത്താ​​ക്കി 316 റ​​ണ്‍​സ് ജ​​യം സ്വ​​ന്ത​​മാ​​ക്ക​​ണം! ഇ​​നി പാ​​ക്കി​​സ്ഥാ​​ൻ 308 റ​​ണ്‍​സ് ആ​​ണ് എ​​ടു​​ക്കു​​ന്ന​​തെ​​ങ്കി​​ൽ ബം​​ഗ്ലാ​ദേ​​ശി​​നെ പൂ​​ജ്യ​​ത്തി​​ന് ഓ​​ൾ ഒൗ​​ട്ടാ​​ക്ക​​ണം! ലോ​​ക​​ക​​പ്പി​​ന്‍റെ താ​​ര​​മാ​​കാ​​നു​​ള്ള പ്ര​​ക​​ട​​നം കാ​​ഴ്ച​​വ​​ച്ച ഒ​​ന്നാം ന​​ന്പ​​ർ ഓ​​ൾ റൗ​​ണ്ട​​റാ​​യ ഷ​​ക്കീ​​ബ് അ​​ൽ ഹ​​സ​​ന്‍റെ ടീ​​മാ​​ണ് ബം​​ഗ്ലാ​​ദേ​​ശ് എ​​ന്ന​​തും ഇ​​തി​​നോ​​ട് ചേ​​ർ​​ത്തു​​വാ​​യി​​ക്ക​​ണം.