ജയത്തോടെ ഗെയ്ൽ മടങ്ങി
ലീ​ഡ്സ്: ഏ​ക​ദി​ന ലോ​ക​ക​പ്പ് ലീ​ഗ് റൗ​ണ്ട് പോ​രാ​ട്ട​ത്തി​ൽ ത​ങ്ങ​ളു​ടെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ വെ​സ്റ്റ് ഇ​ൻ​ഡീ​സി​നു ജ​യം. അ​ഫ്ഗാ​നി​സ്ഥാ​നെ 23 റ​ണ്‍​സി​നാ​ണ് വി​ൻ​ഡീ​സ് കീ​ഴ​ട​ക്കി​യ​ത്. വി​ൻ​ഡീ​സ് സൂ​പ്പ​ർ താ​രം ക്രി​സ് ഗെ​യ്‌​ലി​ന്‍റെ അ​വ​സാ​ന ലോ​ക​ക​പ്പ് മ​ത്സ​ര​മാ​യി​രു​ന്നു. ഈ ​ലോ​ക​ക​പ്പി​ലെ മി​ക​ച്ച ക്യാ​ച്ചാ​യി വി​ല​യി​രു​ത്താ​വു​ന്ന ഉ​ജ്വ​ല ക്യാ​ച്ചി​ലൂ​ടെ ഫാ​ബി​യ​ൻ അ​ല​ൻ സ​യീ​ദ് ഷി​ർ​സാ​ദി​നെ മ​ട​ക്കി​യ​തോ​ടെ​യാ​ണ് മ​ത്സ​രം അ​വ​സാ​നി​ച്ച​ത്. ലോ​ക​ക​പ്പി​ൽ ഒ​രു ജ​യ​ം നേടാതെ അ​ഫ്ഗാ​ൻ മടങ്ങി.

ഗെ​​യ്‌​ലി​​നു റി​​ക്കാ​​ർ​​ഡ് ന​​ഷ്ടം

അ​​ഫ്ഗാ​​നെ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​നി​​റ​​ങ്ങു​​ന്പോ​​ൾ 17 റ​​ണ്‍​സ് കൂ​​ടി നേ​​ടി​​യാ​​ൽ ക്രി​​സ് ഗെ​​യ്‌‌​ലി​​ന് ഏ​​ക​​ദി​​ന​​ത്തി​​ൽ ഏ​​റ്റ​​വും അ​​ധി​​കം റ​​ണ്‍​സ് നേ​​ടു​​ന്ന വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സ് താ​​രം എ​​ന്ന റി​​ക്കാ​​ർ​​ഡ് സ്വ​​ന്ത​​മാ​​ക്കാ​​മാ​​യി​​രു​​ന്നു. എ​​ന്നാ​​ൽ, ഏ​​ഴ് റ​​ണ്‍​സ് മാ​​ത്ര​​മാ​​ണ് ഗെ​​യ്‌​ലി​​ന് സ്വ​​ന്ത​​മാ​​ക്കാ​​ൻ സാ​​ധി​​ച്ച​​ത്. ബ്ര​​യാ​​ൻ ലാ​​റ​​യു​​ടെ (10,348) പേ​​രി​​ലാ​​ണ് റി​​ക്കാ​​ർ​​ഡ്. ഗെ​​യ്ൽ പ​​രാ​​ജ​​യ​​പ്പെ​​ട്ടെ​​ങ്കി​​ലും ഷാ​​യ് ഹോ​​പ്പ് (77 റ​​ണ്‍​സ്), നി​​ക്കോ​​ളാ​​സ് പു​​രാ​​ൻ (58 റ​​ണ്‍​സ്), എ​​വി​​ൻ ലെ​​വി​​സ് (58 റ​​ണ്‍​സ്), ജെ​​സ​​ണ്‍ ഹോ​​ൾ​​ഡ​​ർ (45 റ​​ണ്‍​സ്) എ​​ന്നി​​വ​​രി​​ലൂ​​ടെ വി​​ൻ​​ഡീ​​സ് 311 റ​​ണ്‍​സ് എ​​ടു​​ത്തു.

ഇ​​ക്രം അ​​ലി മൂ​​ന്നാ​​മ​​ൻ

ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പി​​ൽ അ​​ർ​​ധ​​സെ​​ഞ്ചു​​റി നേ​​ടു​​ന്ന ഏ​​റ്റ​​വും പ്രാ​​യം കു​​റ​​ഞ്ഞ താ​​ര​​മെ​​ന്ന റി​​ക്കാ​​ർ​​ഡി​​ൽ മൂ​​ന്നാം സ്ഥാ​​ന​​ത്ത് അ​​ഫ്ഗാ​​നി​​സ്ഥാ​​ന്‍റെ ഇ​​ക്രം അ​​ലി ഖി​​ൽ. 18 വ​​യ​​സും 278 ദി​​വ​​സ​​വു​​മാ​​ണ് ഇ​​ക്ര​​ത്തി​​ന്‍റെ പ്രാ​​യം. ബം​​ഗ്ലാ​​ദേ​​ശി​​ന്‍റെ ത​​മിം ഇ​​ക്ബാ​​ലി​​ന്‍റെ പേ​​രി​​ലാ​​ണ് (2007) റി​​ക്കാ​​ർ​​ഡ്. ര​​ണ്ടാം വി​​ക്ക​​റ്റി​​ൽ ഇ​​ക്ര​​വും (86) റ​​ഹ്‌മ​​ത്ത് ഷാ​​യും (62 റ​​ണ്‍​സ്) 133 റ​​ണ്‍​സ് കൂ​​ട്ടു​​കെ​​ട്ടു​​ണ്ടാ​​ക്കി.

വെ​സ്റ്റ് ഇ​ൻ​ഡീ​സ്: 311/6 (50)

ഷാ​യ് ഹോ​പ്പ്: 77 (92)
നി​ക്കോ​ളാ​സ് പു​രാ​ൻ: 58 (43)
എ​വി​ൻ ലെ​വി​സ്: 58 (78)

ഡൗ​ല​ത് സ​ഡ്ര​ൻ: 2/73 (9)
റ​ഷീ​ദ് ഖാ​ൻ: 1/52 (10)
സ​യീ​ദ് ഷി​ർ​സാ​ദ്: 1/56 (8)

അ​ഫ്ഗാ​നി​സ്ഥാ​ൻ: 288 (50)

ഇ​ക്രം അ​ലി ഖി​ൽ: 86 (93)
റ​ഹ്മ​ത്ത് ഷാ: 62 (78)
​അ​സ്ഗ​ർ അ​ഫ്ഗാ​ൻ: 40 (32)

ബ്രാ​ത് വൈ​റ്റ്: 4/63 (9)
കെ​മ​ർ റോ​ച്ച്: 3/37 (10)
ക്രി​സ് ഗെ​യ്ൽ: 1/28 (6)